MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

“ജൂഹി? നമ്മൾ പോകുന്നത് സിഡ്നിയിലേക്ക് ആണ്‌..

അന്റാർട്ടിക്കയിൽ നിന്നും ഏറ്റവും അടുത്ത് കിടക്കുന്നത് അർജന്റീന, ചിലി ഒക്കെയാണ്.. എന്നാൽ നമുക്ക് സമയം കളയാൻ ഇല്ല.. അത് കൊണ്ട് നമ്മൾ ആദ്യം ആസ്‌ട്രേലിയയിൽ പോകുന്നു.. അവിടെ നിന്നും ന്യൂ സീലാൻഡ് ക്രൈസ്റ്റ് ചർച്ചിൽ പോകുന്നു.. അവിടെ നിന്നും നമ്മൾക്ക് കുറച്ചു തയ്യാറടുപ്പുകൾ നടത്താൻ ഉണ്ട്..”

ഇതൊരു നീണ്ട യാത്ര ആണെന്ന് ജൂഹിക്ക് മനസിലായി. എന്തായാലും ഇറങ്ങി.. ഇനി അവർ എന്താണോ കണ്ടുപിടിച്ചത് അത് കണ്ടിട്ടേ ഒരു തിരിച്ചു പോക്ക് ഉള്ളു..

ജെയിംസ് കൊണ്ടുപോകുന്നത് നേരെ ബിസിനസ്‌ ക്ലാസ്സിലേക്ക് ആണെന്ന് ജൂഹിക്ക് മനസിലായി.. അവൾക്ക് ആദ്യം അത്ഭുതം തോന്നി എങ്കിലും നാസയുടെ ആളുകൾ ആണ് അതെന്ന് അവൾ മനസ്സിൽ കുറിച്ചു..

വിമാനം പറന്നു പൊങ്ങുമ്പോൾ അവൾ ബാംഗ്ലൂർ സിറ്റിയെ ഒന്ന് നോക്കി.. ഒരുപാട് ഓർമ്മകൾ ഉള്ള ഒരു നാടാണ്.. ഇവിടെ നിന്നും ആണ്‌ അഭിനവിനെ പരിചയപെടുന്നത്..

“ജൂഹി.. നന്നായി ആഹാരം കഴിച്ചു വിശ്രമിച്ചോളൂ..”

ജെയിംസ് അവിടെ വന്നു പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..

ജെയിംസ് പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസിലായി..

ഒരുപക്ഷെ അവിടെ എത്തിയാൽ ഉറക്കം തീരെ കുറവ് ആയിരിക്കാൻ സാധ്യത ഉണ്ട്..

അവിടെ എന്തായിരിക്കും എന്നാ ചിന്ത അവളുടെ ആകാംഷ വർധിപ്പിച്ചു.. എന്നാൽ ഒരു പേടിയും ഉണ്ടായിരുന്നു..

അവൾ പതിയെ കണ്ണുകൾ അടച്ചു.. വിമാനം ഓസ്ട്രേലിയ ലക്ഷ്യം ആക്കി കുതിച്ചു കൊണ്ടിരുന്നു…

“ഹേയ്..”

ജൂഹി കണ്ണ് തുറന്നപ്പോൾ ക്യാബിനു മുൻപിൽ ജെയിംസ് ആണ്‌..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.