MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

അമ്മ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.. മനസിലാക്കുന്ന അമ്മ ഉണ്ടെങ്കിൽ തന്നെ അത് ഏറ്റവും വലിയ ഒരു അനുഗ്രഹം ആണല്ലോ എന്ന് അവൾ ഓർത്തു..

“അമ്മേ ശരിക്കും ഞാൻ ഒരു സ്ഥലം വരെ പോകുകയാണ്.. എന്റെ ജോലിയുടെ ഭാഗം ആണ്‌..”

അവൾ ബാക്കി കാര്യങ്ങൾ കൂടെ അമ്മയോട് പറഞ്ഞു. ആദ്യം അത്ര ദൂരെ ആണെന്ന് കേട്ടപ്പോൾ ആശങ്ക കാണിച്ചെങ്കിലും അമ്മ സമ്മതം മൂളി.. ഒരുപാട് നേരം സംസാരിച്ചിട്ടാണ് അവൾ ഫോൺ വച്ചത്..

അതിന് ശേഷം ഒരു മീഡിയം ടൈപ്പ് ട്രോളി മാത്രം റെഡി ആക്കി വച്ചു.. അവൾ ഇടക്ക് പുറത്തേക്ക് പോകുന്നത് കൊണ്ട് അധികം ടെൻഷൻ ഒന്നും ഇല്ലായിരുന്നു..

ഉറങ്ങാൻ ശ്രമിച്ചു എങ്കിലും നടന്നില്ല.. അവൾ വേഗം ഒരു സ്ലീപ്പിങ് പിൽ എടുത്ത് കഴിച്ചു.. അവൾക്ക് അത് ശീലം ആണ്‌..

രാവിലെ അലാറവും വച്ചു.. ഗുളിക കഴിച്ചത് കൊണ്ട് വളരെ വേഗം തന്നെ മയക്കത്തിലേക്ക് വീണു..

രാവിലെ അലാറം അടിച്ചപ്പോൾ തന്നെ അവൾ എഴുന്നേറ്റു.. അഭിനവ് ഒരുപാട് തവണ വിളിച്ചിരുന്നു എന്ന് ഫോണിൽ നോക്കിയപ്പോൾ അവൾക്ക് മനസിലായി..

ഫോൺ വീണ്ടും അടിച്ചപ്പോൾ അവൾ ഫോൺ ലൗഡ് സ്പീകരിൽ ഇട്ടു ബെഡിൽ വച്ചു.

“ജൂഹി.. നീ അത് വീട്ടിൽ പറഞ്ഞു അല്ലെ..? ക്ഷമിക്കാൻ പാടില്ലാത്ത തെറ്റ് ഒന്നും ഞാൻ ചെയ്തില്ല.. ചിലപ്പോൾ നീയും ചെയ്തിട്ടുണ്ടാകും.. ഞാൻ മാത്രം കുറ്റക്കാരൻ അല്ലെ..?”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് ചിരി വന്നു.. ഒരു ദിവസം കൊണ്ട് അവൻ എത്ര മാറി പോയി എന്ന് അവൾ ചിന്തിക്കാതെ ഇരുന്നില്ല..

“നിനക്ക് ഒന്നും പറയാൻ ഇല്ലേ..?”

“ഒരു കാര്യം പറയാൻ ഉണ്ട്..”

അവൾ മെല്ലെ പറഞ്ഞു..

“നേരിൽ കണ്ടാലോ..?”

“ഏയ്‌ വേണ്ട..”

“എന്നാൽ പറ..”

“ഫക്ക് ഓഫ്‌ ബസ്റ്റാർഡ്..!”

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.