MOONLIGHT II (മാലാഖയുടെ കാമുകൻ) 1151

കുറച്ചു നേരം ഒരു അനക്കവും ഉണ്ടായില്ല.. എല്ലാവരും ഒന്ന് പരസ്പരം നോക്കി.. എന്തോ സംഭവിക്കാൻ പോകുന്നത് പോലെ..

“ഇത് നിന്നോ..?”

ജാക്ക് ചുറ്റും നോക്കി.. എല്ലാം ലോക്ക് ആണ്‌.. പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥ..

പെട്ടെന്ന് ഷിപ് ഒന്ന് കുലുങ്ങി.. അതിൽ നിന്നും അതി ശക്തമായ രീതിയിൽ ഒരു ശബ്ദം വന്നു. വീണ്ടും എടുത്തടിച്ചത് പോലെ അത് മുൻപോട്ട് പാഞ്ഞപ്പോൾ എല്ലാവരും ഒരുമിച്ച് ഉയർന്നു വശങ്ങളിൽ അടിച്ചു തെറിച്ചു വീണു..

ജൂഹിയുടെ തല എവിടെയോ ഇടിച്ചു വീണ്ടും അവളുടെ ബോധം പോയിരുന്നു..

വീണ്ടും ഒരു തവണ കൂടെ അവർ എടുത്തടിച്ചത് പോലെ ഉയർന്നു താഴ്ന്നു.. ശക്തമായ കുലുക്കവും ചൂടും ഗ്രാവിറ്റിയുടെ വലിവും അനുഭവപ്പെട്ട ശേഷം പെട്ടെന്ന് എല്ലാം ശാന്തമായി..

ആർക്കും അനക്കം ഒന്നും ഇല്ലായിരുന്നു.. ഒരുപാട് വീഴ്ചകൾ അവരെ ആകെ തളർത്തി..

മുൻപിൽ ഗ്ലാസ്‌ തുറന്നു.. ചുവന്ന നിറം മാറി നീല ആയി..

“റീച്ചിങ് ഡെസ്റ്റിനേഷൻ..”

അത് കേട്ടപ്പോൾ എങ്ങനെയോ എഴുന്നേറ്റ് ഗ്ലാസിൽ കൂടെ നോക്കിയ ജൂഹിക്ക് സന്തോഷം തോന്നി..

താഴെ കാണുന്നത് വൻ കാടുകൾ ആണ്‌.. തിരികെ ഭൂമിയിൽ തന്നെ എത്തിയിരിക്കുന്നു.. അവൾ അവശ നിലയിൽ ആണെങ്കിലും ഒത്തിരി സന്തോഷിച്ചു..

“ജെയിംസ് നമ്മൾ തിരികെ എത്തി… താഴെ ഭൂമി കാണുന്നു..”

അവൾ തല പൊത്തി പിടിച്ചു എന്നാൽ സന്തോഷത്തോടെ അവരെ നോക്കി വിളിച്ചു പറഞ്ഞു.. എമ്മ ബോധം മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു..

“ഭൂമിയിൽ എത്തിയോ..?”

ജെയിംസ് ബുദ്ധിമുട്ടി എഴുന്നേറ്റ് ഗ്ലാസിൽ കൂടെ താഴേക്ക് നോക്കി.. വൻ മല നിരകളും അതിൽ കൂടെ ഒഴുകുന്ന നദികളും.. വലിയ മരങ്ങളും..

37 Comments

Add a Comment
  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *