MOONLIGHT II (മാലാഖയുടെ കാമുകൻ) 1151

ജൂഹി സംശയത്തോടെ ഡോറിന് മുൻപിൽ ചെന്നു…

“ഓപ്പൺ..?”

“കമാൻഡ് അക്‌സെപ്റ്റഡ്…വെൽക്കം..”

അവൾ അത് പറഞ്ഞ ഉടനെ ഒരു പെൺസ്വരത്തിൽ മറുപടി വന്നു ചുവന്ന നിറമുള്ള വാതിലിന്റെ നിറം നീല ആകുകയും അത് മുകളിലോട്ട് തുറക്കുകയും ചെയ്തു..

എല്ലാവരും ഒന്ന് ഞെട്ടി..

“വിശ്വസിക്കാൻ വയ്യ.. ജെയിംസ്.. സത്യം പറ.. ഇത് നിങ്ങൾ ഞങ്ങളെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു സെറ്റ് അല്ലെ..? ജൂഹിയുടെ സ്വരം ഇതിന് മാച്ചും ആണ്‌.. ഇവളെ അവിചാരിതം ആയിട്ടാണ് ജെയിംസ് ഇവിടെ എത്തിച്ചത് എന്ന് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. പറ ജൂഹി… മറുപടി വന്നത് ഇംഗ്ലീഷ് ആണ്‌. അപ്പോൾ തന്നെ ഊഹിച്ചു കൂടെ ഇത് മനുഷ്യ നിർമിതം ആണെന്ന്..?”

ഒലിവർ അത് ചോദിച്ചപ്പോൾ ജൂഹി വാ പൊളിച്ചു നിന്നു…

“ജെയിംസിന് ഒന്നും പറയാൻ ഇല്ലേ..?”

എല്ലാവരും അയാളെ നോക്കി.. അയാളുടെ കണ്ണുകൾ തുറന്ന് കിടന്ന ഭാഗത്തേക്ക് ആയിരുന്നു..

“വൗ…”

ഒരു കണ്ട്രോൾ സെന്റർ എന്നത് പോലെ തോന്നുന്ന ഒരു ഭാഗം.. രണ്ട് സീറ്റ് ഉണ്ട്… അതിൽ ഒരു സീറ്റിനു മുൻപിൽ സ്റ്റീറിങ് പോലെ ഒരു ഭാഗം..

മുൻപിൽ ഉള്ള വലിയ സ്ക്രീൻ.. അത് ബ്ലാങ്ക് ആണ്‌.. അതുപോലെ മറ്റു പലവിധ സ്വിച്ചുകളും എന്തൊക്കെയോ മനസിലാകാത്ത കാര്യങ്ങളും..

എല്ലാവരും അത് ഒന്ന് നോക്കി.. ജൂഹി അവർ ചോദിച്ച ചോദ്യത്തിനും കണ്ട കാഴ്ചക്കും ഇടയിൽ നിൽക്കുകയായിരുന്നു..

“ഇതൊക്കെ കണ്ടിട്ട് ഞാൻ ഉണ്ടാക്കിയ ഒരു സെറ്റ് ആണെന്ന് നിങ്ങൾക്ക് തോന്നി എങ്കിൽ എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല..”

ജെയിംസ് അതിന് അകത്തേക്ക് കയറി.. ചില കൺട്രോളുകൾ ഒക്കെ ഒന്ന് തൊട്ടു നോക്കി. പവർ ഇല്ല എന്ന് തോന്നി..

37 Comments

Add a Comment
  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *