MOONLIGHT II (മാലാഖയുടെ കാമുകൻ) 1151

“ഇതൊരു സ്‌പേസ് ഷിപ്പ് ആണ്‌..”

ജെയിംസ് അത് പറഞ്ഞപ്പോൾ ആർക്കും ഞെട്ടൽ ഉണ്ടായില്ല.. സംശയം ആണ്‌ ഉണ്ടായത്..

“ഇത് നമ്മുടെ രാജ്യത്തിന്റെ ആയിരിക്കും.. ഒരുപക്ഷെ നമ്മളെ പറ്റിക്കാൻ വേണ്ടി നാസ തന്നെ…?”

“അപ്പോൾ ജൂഹി..?”

എമ്മ ജാക്കിനെ നോക്കി..

“നമ്മൾ വന്നത് ഒരുപാട് യാത്ര ചെയ്തിട്ട് അല്ലെ.. അതിനിടയിൽ അവളുടെ സൗണ്ട് അവർ റെക്കോർഡ് ചെയ്തിട്ട് ഇതിൽ സെറ്റ് ചെയ്തത് ആണെങ്കിലോ…? ഇതൊരു കളിയാണ് ജെയിംസ്..”

ജാക്ക് അത് പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം ഒന്ന് നോക്കി.

“ഫക്ക്.. ശരിയാണ്.. ഇത് ഒരു കളി ആയിരുന്നു ജെയിംസ്.. നമ്മളെ പരീക്ഷിച്ചത് ആണ്‌..”

ആലിസ് നിരാശയോടെ അത് പറഞ്ഞപ്പോൾ ജെയിംസ് ഇരുവരെയും നോക്കി.. അതിന്റെ സാധ്യത തള്ളി കളയാൻ ആകില്ല എന്ന് അയാൾക്കും തോന്നി തുടങ്ങി..

“ഇനി അങ്ങനെ ആയിരിക്കുമോ..?”

“യെസ്.. അല്ലതെ എന്താണ്..? ഒരു ഏലിയൻ സ്പേസ് ഷിപ്പ്..? ഒരു വഴിയും ഇല്ല…”

ഒലിവർ കൂടെ അത് പറഞ്ഞപ്പോൾ ജൂഹിക്കും അത് സത്യം ആണെന്നു തോന്നി.. അവൾക്ക് വല്ലാത്ത നിരാശ ആണ്‌ തോന്നിയത്.

“ഇവർ പറയുന്നത് ശരിയാണോ ജെയിംസ്..? ”

അവൾ ജെയിംസിനെ നോക്കി.. അയാൾ നിരാശയിൽ ആയിരുന്നു..

“ചിലപ്പോൾ ഇതൊരു പരീക്ഷണം ആകാം ജൂഹി.. എനിക്ക് അറിവില്ല, എന്നാലും എന്നോട് ക്ഷമിക്കണം..”

അയാൾ നിരാശയോടെ പറഞ്ഞു..

“നിങ്ങൾക്ക് ഇതിൽ അറിവുണ്ടോ..? അതോ ഇല്ലെന്ന് നടിക്കുന്നത് ആണോ..?”

“ഇല്ല.. എന്നെ വിശ്വസിക്കാം..”

“മ്മ്മ്.. അപ്പോൾ ജാക്ക് പറഞ്ഞത് സത്യം ആണ്‌.. അന്ന് ഫൈൻഡ് യുവർ ഡെസ്റ്റിനേഷൻ എന്നാണ് ജെയിംസ് എനിക്ക് തന്ന ഉപദേശം.. ഇപ്പോൾ അത് വിശ്വസിച്ച എനിക്ക് എന്തോ പോലെ തോന്നുന്നു..”

37 Comments

Add a Comment
  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *