MOONLIGHT II (മാലാഖയുടെ കാമുകൻ) 1151

“ഹേയ്…!!”

അവൾ ചാടി എഴുന്നേറ്റ് ഒച്ചയിട്ട് കൊണ്ട് മുൻപോട്ട് ഓടിയപ്പോൾ ആ ജീവി അവളെ വിട്ട് ജൂഹിക്ക് നേരെ തിരിഞ്ഞു..

ചാടി ജൂഹിയുടെ കഴുത്തിനു നേരെ വീശിയ കൈ ലക്ഷ്യം കാണും മുൻപേ ഒലിവറും ജാക്കും ഒരുമിച്ച് ഓടി വന്നു ആ ജീവിയുടെ നെഞ്ചിൽ ചവുട്ടിയതും ഒരുമിച്ച് ആയിരുന്നു..

ഇതൊക്കെ കണ്ടു പകച്ച അവൾ ചാടി എഴുന്നേറ്റ് നിന്നു ജൂഹിയെ നോക്കി.. ജൂഹിയെ അവൾ പേടിയോടെ ആണ് നോക്കിയത്..

“ആാാാാ..”

കൈ വീശിയുള്ള അടിയിൽ ജാക്ക് തെറിച്ചു പോയപ്പോൾ ജെയിംസ് കൂടെ മുൻപോട്ട് ഓടി വന്നു.. ചാടി ചെന്ന് ആ ജീവിയുടെ മുഖം നോക്കി ഇടിച്ചപ്പോൾ കൈ പൊട്ടി പോയത് പോലെയാണ് ജെയിംസിനു തോന്നിയത്.. അത്രക്ക് ഉറപ്പ്..

നിമിഷ നേരം കൊണ്ട് ആ ജീവി മൂന്ന് പേരെയും അടിച്ചു തെറിപ്പിച്ചു.. മുൻപോട്ട് ചാടി വന്ന ആ ജീവി ജൂഹിയുടെ കഴുത്തിൽ പിടിച്ചു പൊക്കി എടുത്ത് നിലത്തേക്ക് ഇട്ടു..

ആലിസും എമ്മയും ഒരുമിച്ച് ഓടി വന്നു എങ്കിലും അവരും അടി കിട്ടി വീണു..

“ക്ക്രാആആ”

വല്ലാത്ത ഒച്ചത്തിൽ അലറിയ ആ ജീവി ജൂഹിയെ വീണ്ടും പിടിച്ചതും അത്ര നേരം പതറി നിന്ന ആ യുവതി ഒരു കല്ല് എടുത്തു കൊണ്ടുവന്നു ആ ജീവിയുടെ പുറത്ത് ഇടിച്ചതും ഒരുമിച്ച് ആയിരുന്നു..

അലറിക്കൊണ്ട് അവളെ കടന്ന് പിടിച്ച ആ ജീവി അവളെ നിലത്ത് കിടത്തി നിലത്ത് വീണ കത്തി വീണ്ടും അവളുടെ നെഞ്ചിൽ വച്ചു..

“നോ…”

നിസ്സഹായ ആയ ജൂഹി കൈ നീട്ടി കരഞ്ഞപ്പോൾ അവൾ ജൂഹിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു.. മരണത്തിന് മുൻപുള്ള പുഞ്ചിരി… അത് കണ്ടു ജൂഹിയുടെ നെഞ്ച് പൊടിഞ്ഞു..

37 Comments

Add a Comment
  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *