MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

പെട്ടെന്ന് ഷിപ്പിന്റെ കുലുക്കം നിന്നു.. ദേഹത്തെ വലിവ് പോയി.. എല്ലാം സാധാരണ നിലയിൽ ആയി..

“അഹ് ഫക്ക്..!”

ആലിസ് കഴുത്തിൽ അമർത്തി പിടിച്ച് കൊണ്ട് എഴുന്നേറ്റ് നിന്നു.. അവൾ എമ്മയെ പിടിച്ചു പൊക്കി.. ഒലിവർ നിലത്ത് കിടന്ന ജൂഹിയെ നേരെ കിടത്തി..

“ജൂഹി..?”

വിളിച്ചപ്പോൾ അവൾ ഒന്ന് ഞെരങ്ങി…

“ദൈവമേ..! ജെയിംസ്..!!!!!”

പെട്ടെന്ന് ആലിസ് അലറി വിളിച്ചപ്പോൾ എല്ലാവരും അവളെ നോക്കി.. അവൾ കണ്ട്രോൾ റൂമിൽ ഉള്ള സ്‌ക്രീനിൽ നോക്കി വിറച്ചു നിൽക്കുന്നു..

“എന്താ ആലിസ്..?”

“ഓ മൈ…ഗോഡ്..!!!!!”

അത് ചോദിച്ചു കൊണ്ട് അവിടേക്ക് നോക്കിയ ബാക്കി എല്ലാവരും ഒരുമിച്ചാണ് ദൈവത്തിനെ വിളിച്ചത്..

ഗ്ലാസിൽ കൂടെ കാണുന്ന പുറം.. ആകെ ഇരുട്ട് ആണ്‌.. അതിൽ കൂടെ നോക്കുമ്പോൾ ഭൂമി അകന്ന് പോകുന്ന കാഴ്ച..

അത് ചെറുതായി ചെറുതായി വരുന്ന കാഴ്ച കണ്ടപ്പോൾ അവർക്ക് ഒരു നിമിഷം തരിച്ചു കയറി.

“നമ്മൾ സ്പേസിൽ ആണ്‌..!!” ദൈവമേ… ഇത് തിരിക്കൂ ജെയിംസ്..!!”

എമ്മ അലറി കൂവിയപ്പോൾ ജെയിംസ് ഓടി കണ്ട്രോൾ റൂമിൽ കയറി..

അയാൾ സീറ്റിൽ ഇരുന്ന് സ്റ്റീറിങ് പോലെ ഉള്ള ഭാഗം തിരിച്ചു നോക്കി എങ്കിലും ഒരു അനക്കവും ഉണ്ടായില്ലേ.. എല്ലാം നിയന്ദ്രിച്ചിരുന്നത് ഷിപ് തന്നെ ആയിരുന്നു..

“ജൂഹി..? എഴുന്നേൽക്ക്..!”

ജാക്ക് ജൂഹിയെ കുലുക്കി വിളിച്ചു.. അവൾ പതിയെ എഴുന്നേറ്റ് ഇരുന്നു..

“എന്ററിങ് യൂണിവേഴ്സൽ ഗേറ്റ് വേ…”

പെട്ടെന്ന് അടുത്ത അന്നൗൻസ്മെന്റ് വന്നതോടെ മുൻപിലെ ഗ്ലാസ്‌ പോലെ ഉള്ള ഭാഗം അടഞ്ഞു.. ഷിപ്പിന്റെ ഉള്ളിലെ നീല നിറം മാറി ചുവപ്പ് ആയി..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.