MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

ആ കുഴിയിൽ നിന്നും മുകളിലേക്ക് ഉയർന്നത് അവർ മുൻപിൽ ഉള്ള സ്‌ക്രീനിൽ കൂടെ കണ്ടു.. ഇപ്പോൾ അത് വായുവിൽ ആണ്‌..

“ജെയിംസ്..?”

ജൂഹി വിളിച്ചപ്പോൾ ജെയിംസ് അകത്തേക്ക് പോകാൻ ഒരു ശ്രമം നടത്തി.. അപ്പോഴാണ് ഒരു കുലുക്കം കൂടെ ഉണ്ടായത്. അയാൾ എടുത്ത് അടിച്ചത് പോലെ നിലത്തേക്ക് വീണു..

വല്ലാത്ത ഒരു ശബ്ദത്തിനൊപ്പം ഒന്ന് കൂടെ കുലുങ്ങി ആ സ്പേസ് ഷിപ്പ് അന്തരീക്ഷത്തിലേക്ക് ഉയർന്നു നിന്നു..

“ഇത് നിർത്ത് ജൂഹി..!”

എമ്മ അവളെ നോക്കി..

ജൂഹി എന്തെങ്കിലും പറയും മുൻപേ തന്നെ ഒരു സ്ഫോടന ശബ്ദത്തോടെ അത് മിന്നൽ വേഗതയിൽ ആകാശത്തേക്ക് ഉയർന്നു മേഘങ്ങളുടെ ഇടയിൽ മറഞ്ഞിരുന്നു..

ഷിപ്പ് വളരെ വേഗത്തിൽ മുകളിലേക്ക് ഉയർന്നതും സീറ്റിൽ ഇരിക്കാത്തത് കാരണം എല്ലാവരും എടുത്ത് അടിച്ചത് പോലെ നിലത്തേക്ക് വീണു.. വേദന നിറഞ്ഞ കരച്ചിലുകൾ അവിടെ മുഴങ്ങി..

“എവിടെയെങ്കിലും പിടിക്ക്..”

ജെയിംസ് അലർച്ചയോടെ പറഞ്ഞ ശേഷം എവിടെയോ മുറുക്കെ പിടിച്ച് തൂങ്ങി കിടന്നു..

മറ്റുള്ളവരും എവിടെയൊക്കെയോ പിടിക്കാൻ ശ്രമിച്ചു.. അവർക്ക് അവരുടെ ശരീരത്തിന്റെ ഉള്ളിലെ ജലാശം എല്ലാം വലിയുന്നത് പോലെ തോന്നി. ഉള്ളിലെ അവയവങ്ങൾ എല്ലാം പറിഞ്ഞു പോകുന്നത് പോലെ ഒരു തോന്നൽ..

കട്ടിയുള്ള ഇരുമ്പ് ഞെരിയുന്ന ശബ്ദം…

“ജൂഹി..?”

ജെയിംസ് വിളിച്ചു നോക്കി എങ്കിലും ജൂഹി അബോധാവസ്ഥയിൽ സീറ്റിന്റെ ഇടയിൽ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്.. അവൾക്ക് ഒരു അനക്കവും ഇല്ല..

അതോടെ ജെയിംസിന്റെ ആ പ്രതീക്ഷയും പോയിരുന്നു.. അവളുടെ വോയ്‌സ് വച്ചു ഇത് താഴേക്ക് ഇറക്കാൻ കഴിയും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നു..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.