MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

ജൂഹി അത് പറഞ്ഞു പുറത്തേക്ക് നടക്കാൻ ശ്രമിച്ചു..

“റി എന്റർ യുവർ കമാൻഡ്.. റി എന്റർ യുവർ കമാൻഡ്..”

പെട്ടെന്ന് ഒരു പെൺസ്വരം അതിൽ നിന്നും വന്നപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.. ജൂഹി ഞെട്ടി തിരിഞ്ഞു നോക്കി..

“വാട്ട്‌..?”

എല്ലാവരും ജൂഹിയെ നോക്കി.. അവൾക്കും എന്താണ് എന്ന് മനസിലായില്ല..

“കമാൻഡ് നോട് ക്ലിയർ..”

അടുത്ത ശബ്ദം വന്നു..

“ജൂഹി നീ ഫൈൻഡ് യുവർ ഡെസ്റ്റിനേഷൻ എന്ന് പറഞ്ഞില്ലെ..? അത് ഒന്ന് കൂടെ പറ..?”

ആലിസ് ജൂഹിയെ നോക്കി..

“ഫൈൻഡ് യുവർ ഡെസ്റ്റിനേഷൻ..”

“കമാൻഡ് അക്‌സെപ്റ്റഡ്.. റീ റൂട്ടിങ്ങ്…”

എല്ലാവരും ഒന്ന് ഞെട്ടി.. പെട്ടെന്ന് വല്ലാത്ത ഒരു കുലുക്കം അവിടെ വന്നു.. കൊടും കാറ്റ് അടിക്കുന്ന ഒരു തരം മൂളൽ..

ആകെ ഒന്ന് ഉലയുന്നു.. എന്തൊക്കെയോ ഉരയുന്ന ഒരു സ്വരം… വീഴാൻ പോയവർ വശങ്ങളിൽ പിടിച്ചു നിന്നു..

പെട്ടെന്ന് പുറകിലെ രണ്ട് ഡോറും അടഞ്ഞു ലോക്ക് ആയി..

“റീ റൂട്ടിങ്ങ്….”

വീണ്ടും ശബ്ദം മുഴങ്ങി..

“ഡെസ്റ്റിനേഷൻ ലൊക്കേറ്റഡ്.. ഓട്ടോ പൈലറ്റ് മോഡ് ആക്ടിവേറ്റഡ്…”

ശബ്ദത്തിന്റെ ഒപ്പം അതിന്റെ കണ്ട്രോൾ സ്‌ക്രീനിൽ കുറെ ഇൻഫർമേഷൻ വന്നു.. ഒരു ഭാഗം ഗ്ലാസ്‌ തെളിഞ്ഞു മുൻപിൽ ഉള്ള മഞ്ഞും കാണുന്നുണ്ടായിരുന്നു..

പെട്ടെന്ന് അവർ വായുവിലേക്ക് ഉയരുന്നത് പോലെ തോന്നി.

“ജെയിംസ്.. ഇത് നിർത്തു.. കളി നിർത്തു ജെയിംസ്..! ജൂഹി..? എന്തെങ്കിലും ചെയ്യൂ.. ഇത് പോകുന്നു..!”

അലിസ് അവരെ നോക്കി ഒച്ചയിട്ടപ്പോൾ ജെയിംസ് പതറി ഇരിക്കുക ആയിരുന്നു..
ജൂഹിക്കും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.. അവൾ അകത്തേക്ക് നോക്കി.. എന്തൊക്കെയോ സ്‌ക്രീനിൽ കാണുന്നുണ്ട്..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.