“ഇനി എന്ത് ചെയ്യും..?”
ജെയിംസ് അത് ചോദിച്ചു കൊണ്ട് കസേര പോലെ ഉള്ള വശത്ത് ഉള്ള ഒരു ഇടിപ്പടത്തിൽ ഇരുന്നു..
“ക്ലിക്ക്..!”
ഒരു ലോക്ക് വീഴുന്ന സ്വരത്തോടെ രണ്ട് ഭാഗത്ത് നിന്നും ഫ്രെയിം പോലെ ഒരു ഭാഗം വന്നു ജെയിംസിനെ കസേരയോട് ബന്ധിച്ചു.. കൈകൾ, കാലുകൾ മാത്രം ഒഴിച്ച് തല അടക്കം ഉറച്ച അവസ്ഥ..
“ഗോഡ്..”
അവർ പെട്ടെന്ന് അത് പിടിച്ചു വലിച്ച് നോക്കി.. ഒരു അനക്കവും ഇല്ല..
“നിർത്ത്..!”
ജെയിംസ് മെല്ലെ സീറ്റിന്റെ അടിയിൽ തപ്പി എന്തോ ഒന്ന് അമർത്തി.. അതോടെ ആ ഫ്രെയിം പുറകോട്ട് വലിഞ്ഞു..
അയാൾ ചാടി എഴുന്നേറ്റ് നിന്നു..
“ഇത് പ്രൊട്ടക്ഷൻ ആണ്… എനിക്ക് ഇപ്പോൾ ചിലത് തോന്നുന്നുണ്ട്.. ആ സംശയം ഒരുപക്ഷെ നിങ്ങൾക്കും ഉണ്ടാകാം..”
അയാൾ അത് പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല..
“ഈ ഡോർ എങ്ങനെ ഓപ്പൺ ചെയ്യും ആവോ..?”
ജൂഹി അത് പറഞ്ഞപ്പോൾ ചുവന്ന നിറമുള്ള ഡോർ നിറം ഒന്ന് മാറി.. എന്നാൽ വീണ്ടും പഴയത് പോലെ അത് ചുവന്ന നിറം ആയി..
ജെയിംസ് അത് കണ്ടു നേരെ ചെന്ന് വാതിലിന് നേരെ നിന്നു..
“ഓപ്പൺ ഡോർ..? ഡോർ ഓപ്പൺ..?”
ഇല്ല ഒരു അനക്കവും ഇല്ല..
“എമ്മ..? നീ ഒന്ന് ശ്രമിക്ക്…?”
“ഓപ്പൺ.. ഡോർ ഓപ്പൺ..”
എമ്മ അടുത്തേക്ക് ചെന്ന് നിന്ന് അത് പറഞ്ഞപ്പോൾ ഒരു അനക്കവും ഇല്ല..
“ജൂഹി..? എനിക്ക് തോന്നുന്നത് നിന്റെ സ്വരം ഇതിലെ വോയ്‌സ് റെക്കോഗ്നിഷൻ സിസ്റ്റത്തിന് പരിചയം ഉള്ള ആരുടെയോ സ്വരം ആണെന്ന് തോന്നുന്നു.. നീ ഒന്ന് ശ്രമിച്ചു നോക്ക്..?”
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️