MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

അവരെ ഒപ്പം ഇരുത്തിയ ശേഷം അവർക്ക് കഴിക്കാൻ ഉള്ള ഭക്ഷണം കൊണ്ടുവന്നു. ഏതോ മൃഗത്തിന്റെ ഇറച്ചി ചുട്ടതും ബ്രെഡ് പോലെ ഒരു വസ്തുവും കുടിക്കാൻ സൂപ് പോലെ എന്തോ ഒന്നും..

നല്ല വിശപ്പ് ഉണ്ടായിരുന്നു അവർക്ക്.. അത് കൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ അവർ വയർ നിറയെ ആഹാരം കഴിച്ചു..

കഴിച്ചു കഴിഞ്ഞതും ആദ്യം അവർ കണ്ട യുവതി അവിടേക്ക് വന്നു.. അവൾ ചുറ്റും ഒന്ന് നോക്കി..

അതിന് ശേഷം അവളെ പിന്തുടരാൻ വേണ്ടി ആഗ്യം കാണിച്ചു.. അവളുടെ പുറകെ അവർ പുറത്തേക്ക് ഇറങ്ങി..

കൊച്ച് വീടുകൾ ഒരു മൊട്ട കുന്നിൽ ആണ് ഉള്ളത്.. അവൾ പതിയെ ഒറ്റയടി പാതയിൽ കൂടെ മുകളിലേക്ക് കയറിയപ്പോൾ അവരും അവളെ അനുഗമിച്ചു.. സ്വർഗം പോലെ ഒരു സ്ഥലം..

ഇപ്പോൾ ആണ് അവർ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.. എല്ലാവരുടെയും ചെവിയുടെ മുകൾ ഭാഗം കൂർത്തത് ആണ്.. വലിയ ചെവികൾ.. നീളൻ വിരലുകൾ.. എന്നാൽ കാണാൻ നല്ല സൗന്ദര്യം..

“ഇവർ എൽഫ് ആണെന്ന് എനിക്ക് തോന്നുന്നു.. എൽവിഷ് ജനത..”

ആലിസ് ജൂഹിയുടെ ചെവിയിൽ പറഞ്ഞപ്പോൾ ആ യുവതി ഒന്ന് തിരിഞ്ഞു നോക്കി.. എൽഫ് എന്ന വാക്ക് കേട്ടത് കൊണ്ടായിരിക്കാം എന്ന് അവർ ഊഹിച്ചു.. അവൾക്കും അത് തോന്നി തുടങ്ങിയിരുന്നു..

അവർ എത്തിയത് വലിയ ഒരു വീട്ടിൽ ആണ്.. അതിന്റെ കതക് തുറന്ന് അവൾ അവരെ അകത്തേക്ക് കയറാൻ വേണ്ടി ക്ഷണിച്ചു..

അവർ എല്ലാവരും അകത്തേക്ക് കയറി.. അകത്ത് നല്ല ഇളം വെളിച്ചം..

അവിടെ ഉള്ളിൽ മനോഹരമായി കൊത്തി എടുത്ത സിംഹാസനം പോലെ ഒരു പാറയുടെ മുകളിൽ ഒരു യുവതി ഉണ്ടായിരുന്നു.. അതി സുന്ദരി ആയ ഒരുവൾ.. നീല വേഷം..

പക്ഷെ അവൾ കിടക്കുക ആണ്.. അവൾക്ക് തീരെ വയ്യ എന്ന് തോന്നി…

അവളുടെ അടുത്ത് നിന്ന രണ്ട് യുവതികൾ അവളെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ചാരി ഇരുത്തി.. ചാരി ഇരുന്ന ശേഷം അവൾ അവരെ ഒന്ന് നോക്കി..

“ഇവിടുത്തെ ക്വീൻ ആണെന്ന് തോന്നുന്നു..”

ഒലിവർ മെല്ലെ പറഞ്ഞപ്പോൾ അത് ശരിയാണെന്ന്‌ അവർക്ക് തോന്നി..

അവൾ അവരെ ഒന്ന് കൂടെ മാറി മാറി നോക്കി.. ഒരു പുഞ്ചിരി അവർ കണ്ടു..

“മനുഷ്യർ ആയ നിങ്ങൾക്ക് എൽവിഷ് ലോകത്തേക്ക് സ്വാഗതം..”

തുടരും…

സ്നേഹത്തോടെ.. എംകെ

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.