MOONLIGHT II (മാലാഖയുടെ കാമുകൻ) 1161

അവളുടെ കൈകൾ മാറിലും അടിവയറിലും ഒക്കെ എത്തിയപ്പോൾ ജൂഹി നാണത്തോടെ ആലിസിനെ നോക്കി. അവർക്ക് നഗ്നത ഒരു പ്രശ്നം ഉള്ള കാര്യം അല്ല..

ദേഹം മുഴുവൻ ആ തൈലം തേച്ച ശേഷം ആ യുവതി ജൂഹിയെ കൈ പിടിച്ചു നീല ജലത്തിൽ ഇറക്കി.. തണുത്ത വെള്ളം..

അവൾ അതിൽ കഴുത്ത് വരെ വെള്ളത്തിൽ നിന്നു..

അവൾ ചെന്ന് അതെ പോൽ അവരുടെ ദേഹത്തും ആ തൈലം തേച്ചു പിടിപ്പിച്ചു..

ആലിസും എമ്മയും കൂടെ വെള്ളത്തിൽ ഇറങ്ങിയപ്പോൾ അവൾ എന്തോ ഒരു വസ്തു എടുത്ത് വെള്ളത്തിലേക്ക് ഇട്ടു തിരികെ ഗുഹ വാതിൽ കടന്ന് പോയി..

“ചൂട് കൂടുന്നു..”

ആലിസ് അത് പറഞ്ഞപ്പോൾ ആണ് ജൂഹി അത് ശ്രദ്ധിച്ചത്..

വെള്ളത്തിന്റെ ചൂട് കൂടി വരുന്നു.. വല്ലാത്തൊരു സുഖം… വെള്ളം തിളക്കുന്നത് പോലെ തോന്നി..

കണ്ണുകൾ അടഞ്ഞു പോകും പോലെ.. പോലെ എന്നല്ല മൂവരുടെയും കണ്ണുകൾ പതിയെ അടഞ്ഞു പോയി…

•••

ആരോ വിളിച്ചപ്പോൾ ആണ് ജൂഹി കണ്ണ് തുറന്നത്.. അവൾ ഇപ്പോൾ വെള്ളത്തിൽ അല്ല.. ഒരു മരത്തിന്റെ വീതിയുള്ള തടിയിൽ ആണ് കിടക്കുന്നത്…

ഇപ്പോഴും പൂർണ നഗ്ന ആണ്.. മുൻപിൽ ഉള്ള യുവതി അവർക്ക് നേരെ കട്ടി തുണി കാണിച്ചപ്പോൾ അവൾ എഴുന്നേറ്റ് നിന്നു..

ആ യുവതി തന്നെ ഒരു തുണി എടുത്ത് ദേഹം തുടച്ച ശേഷം തുണി അവരുടെ ദേഹത്ത് ചുറ്റി മുടി ഒരു മരത്തിന്റെ കൊച്ച് കമ്പ് കൊണ്ട് കുത്തി മുകളിൽ ഉറപ്പിച്ചു..

അതിന് ശേഷം അവരെ കൈ പിടിച്ച് വേറെ ഒരു ഭാഗത്തേക്ക് നടത്തി..

ഒരു കൊച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ അവിടെ ജെയിംസ്, ഒലിവർ ജാക്ക് ഇവർ മൂന്നും ഇരിക്കുന്നു.. അവരുടെയും വേഷം മാറിയിട്ടുണ്ട്..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.