അവൾ ഉറക്കെ എന്തോ വിളിച്ചു പറഞ്ഞു..
ആദ്യം കണ്ട യുവതിയും എന്തോ പറഞ്ഞു.. അവളുടെ ഭാവത്തിൽ നിന്നും ആ ജീവിയിൽ നിന്നും രക്ഷിച്ചവർ ആണ് ഇവർ എന്നാ കാര്യം ആണ് പറഞ്ഞത് എന്ന് തോന്നി..
എന്തായാലും വാളുകൾ താഴ്ന്നു.. അവരുടെ മുഖത്ത് ഒക്കെ ഒരു അതിശയം വന്നു..
“ഹാ ത്..”
ഒരു പ്രായം തോന്നിയ ഒരു സ്ത്രീ അത് പറഞ്ഞപ്പോൾ യുവതികൾ അവരുടെ കൈ പിടിച്ചു.. ചില ആണുങ്ങൾ വന്നു ജെയിംസ്, ഒലിവർ, ജാക്ക് എന്നിവരെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി..
ജൂഹിയുടെ കൈ ഒരു യുവതി വന്നു പിടിച്ചപ്പോൾ അവൾ ഒപ്പം ചെന്നു.. പുറകെ ആലിസും എമ്മയും ഉണ്ടായിരുന്നു.. എവിടേക്ക് ആണെന്നുള്ള സംശയം മാത്രം ബാക്കി..
അകത്തേക്ക് കയറിയപ്പോൾ അവർ ഒന്ന് അതിശയിച്ചു നിന്നുപോയി… ഒരു ഏദൻ തോട്ടം പോലെ ഒരു സ്ഥലം. അതിൽ ഒരു ഇടത്തരം കുന്നിൽ നിറയെ കൊച്ച് കൊച്ച് വീടുകൾ..
കൊച്ച് അരുവികൾ ഒഴുകി വരുന്നു.. നിറയെ പച്ചപ്പ് മാത്രം.. ഇളം കാറ്റും..
ഒരുപാട് സ്ത്രീകളും കുട്ടികളും പുരുഷൻമ്മാരും അവരെ കണ്ടപ്പോൾ നോക്കി നിന്ന് പരസ്പരം എന്തൊക്കെയോ പറയുന്നു.. ബുദ്ധിപൂർവം ഒരിടത്ത് ഒളിപ്പിച്ചു വച്ച ഒരു സ്ഥലം പോലെയാണ് ജൂഹിക്ക് അത് കണ്ടപ്പോൾ തോന്നിയത്..
ജൂഹിയെ അവർ കൊണ്ടുപോയത് ഒരു ചെറിയ ഗുഹയിലേക്ക് ആണ്.. പുറകെ ആലിസും എമ്മയും വന്നു.. അതിൽ ഒരു നീല ജലശയം ഉണ്ടായിരുന്നു..
ആ യുവതി ഒരു കത്തി എടുത്ത് ജൂഹിയുടെ കഴുത്ത് മുതൽ താഴേക്ക് ഒന്ന് വരഞ്ഞു.. അവൾ ഒന്ന് പേടിച്ചു ഒച്ച ഇട്ടു എന്നാലും വേദനിക്കാതെ ഇരുന്നപ്പോൾ അവൾ ഒന്ന് താഴേക്ക് നോക്കി..
അവൾ കത്തി വച്ച് മുറിച്ചത് താൻ ഇട്ടിരുന്ന വേഷം ആണ്.. ആ യുവതി നിമിഷ നേരം കൊണ്ട് ജൂഹിയെ പൂർണ നഗ്ന ആക്കി അവളുടെ ദേഹത്ത് സുഗന്ധം ഉള്ള എന്തോ ഒന്ന് തേച്ചു പിടിപ്പിക്കാൻ തുടങ്ങി..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️