അവൾ എന്തോ ഒരു മന്ത്രം പോലെ അത് പറഞ്ഞ ശേഷം ആ വാൾ ഒന്ന് ഉയർത്തി പാറയുടെ അറ്റത്ത് ഉള്ള ഒരു കുഴിയിലേക്ക് ആഞ്ഞു കുത്തി..
ഒരു നിമിഷം ഒരു അനക്കവും ഉണ്ടായില്ല. പക്ഷെ അവരെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നും ഒരു നീല വെളിച്ചം ഉണ്ടായി അത് പടർന്നു പാറയുടെ അറ്റത്ത് നിന്നും വായുവിലേക്ക് കയറി..
ജെയിംസും കൂട്ടരും ഒന്ന് പുറകിലേക്ക് നീങ്ങി.
മുൻപിൽ തെളിഞ്ഞു വന്ന വലിയ ഒരു പാറകെട്ട് കണ്ടപ്പോൾ അത്ഭുതം കൊണ്ട് ശ്വാസം പോലും കഴിക്കാൻ മറന്ന് അവർ നിന്നു..
“തു എൽ..”
അവൾ അത് പറഞ്ഞ ശേഷം മുൻപോട്ട് കാലുകൾ വച്ചപ്പോൾ രണ്ട് മരത്തിന്റെ ഇടയിൽ വലിയ ഒരു ഗുഹ പോലെ ഉള്ള ഒരു ഭാഗം കണ്ടു..
വലിയ ആ പാറകെട്ടിന്റെ ഇടക്ക് ആണ് ആ ഗുഹ..
അവർ രണ്ടുപേരും ആദ്യം അതിലേക്ക് കയറിയപ്പോൾ എല്ലാവരും ഒരു നിമിഷം പതറി നിന്നു എങ്കിലും അവരുടെ പുറകെ ചെന്നു.. മുൻപിൽ ചെറിയ ഇരുട്ട് ആണ്.. അകത്തേക്ക് നോക്കി എങ്കിലും ഒന്നും കണ്ടില്ല..
“യു ൾ..!”
അവർ അകത്തേക്ക് നടന്നപ്പോൾ പെട്ടെന്ന് ഒരു അലർച്ച അവിടെ മുഴങ്ങി.. നിമിഷ നേരം കൊണ്ടാണ് അവരുടെ ഒക്കെ കഴുത്തിൽ നീല നിറത്തിൽ തിളങ്ങുന്ന വാളിന്റെ അഗ്രം മുട്ടി നിന്നത്.
അവർ ആറു പേരും വിറച്ചു പോയി..
“ദ ർ താ..!”
അവരെ കൂട്ടി കൊണ്ട് വന്നവർ രണ്ടുപേരും കൈ നിവർത്തി എന്തോ ഒച്ചത്തിൽ വിളിച്ചു പറഞ്ഞു.. ജൂഹി തന്റെ കഴുത്തിൽ വച്ച വാൾ പിടിച്ചത് ആരാണെന്ന് നോക്കി..
സുന്ദരനായ ഒരു ചെറുപ്പക്കാരൻ.. ദേഹം മൂടുന്ന വേഷം.. പുറകിൽ അമ്പും വില്ലും.. അത് പോലെ തന്നെയുള്ള ആളുകൾ ആണ് മറ്റുള്ളവരുടെ കഴുത്തിലും വാൾ മുട്ടിച്ചിരിക്കുന്നത്..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️