ജെയിംസ് അത് പറഞ്ഞപ്പോൾ അതാണ് ശരി എന്ന് അവർക്ക് തോന്നി.
ഇപ്പോഴും അവർ എത്തിയത് ഏതു ഗ്രഹത്തിൽ ആണെന്ന് അവർക്ക് അറിയില്ല.. എന്തായാലും ഭൂമി അല്ല എന്നുള്ള കാര്യം ഉറപ്പ് ആയിരുന്നു.. ഭൂമിയിൽ ഉള്ള ജീവികൾ ഒന്നും അല്ല അത്..
കുറച്ചു കാടുകളിൽ കൂടെ കയറി ഇറങ്ങി ഒരു ഇടത്തരം മല കയറി അവർ മുകളിൽ എത്തി..
“ഇതിന്റെ ഇടക്ക് വേണോ ജാക്ക്..?”
എമ്മ ജാക്കിനോട് ചോദിച്ചപ്പോൾ ജൂഹി പെട്ടെന്ന് തിരിഞ്ഞു നോക്കി.. ജാക്കിന്റെ കണ്ണുകൾ മുൻപിൽ നടന്ന യുവതിയുടെ വലിയ നിതംബത്തിൽ ആയിരുന്നു..
അത് കണ്ടപ്പോൾ ജൂഹിക്ക് ചിരിയാണ് വന്നത്..
“ഈ ആണുങ്ങൾ ചത്ത് കിടന്നാലും നമ്മുടെ പുറകിൽ നോക്കും ജൂഹി..”
ആലിസ് അത് പറഞ്ഞപ്പോൾ ഇവർ എന്താണ് പറയുന്നത് എന്നറിയാതെ ആണെന്ന് തോന്നി ഒരാൾ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണിന്റെ നിറം നീല ആണെന്ന് ജൂഹി ശ്രദ്ധിച്ചു..
കുറച്ചു കൂടെ നടന്നപ്പോൾ അവർ ആ മലയുടെ വിളുമ്പിൽ ആണ് എത്തിയത്.. രണ്ടോ മൂന്നോ മരം നിൽക്കുന്നുണ്ട്..
താഴേക്ക് നോക്കുമ്പോൾ അപാരമായ കൊക്ക.. അതല്ലാതെ വേറെ ഒന്നും കാണാൻ ഇല്ല. ദൂരെ ഏതോ വലിയ കൊട്ടാരത്തിന്റെ ആണെന്ന് തോന്നിയ ഒരു മകുടം കാണുന്നുണ്ട്.. അതിന് സ്വർണ നിറം..
യുവതികൾ തമ്മിൽ ഒന്നുകൂടെ സംസാരിച്ചു.
അതിന് ശേഷം രണ്ടാമത് വന്നവൾ പുറകിൽ തൂക്കി ഇട്ടിരുന്ന വാൾ എടുത്തപ്പോൾ ഇനി അത് കൊണ്ട് കൊല്ലാൻ ആണോ എന്നൊരു സംശയം ജെയിംസിന് തോന്നി.. വല്ലാത്ത ഭംഗി ഉള്ളൊരു വാൾ..
അവർ അല്പം പുറകോട്ട് മാറി നിന്നു..
“അ ന്നോ എൻ ഇതേ ല്ലെൻ എദ് റോ ഹി ആം മ്മേൻ…”
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️