MOONLIGHT II (മാലാഖയുടെ കാമുകൻ) 1161

“ഞങ്ങൾ ഭൂമിയിൽ നിന്നും ആണ്.. നിങ്ങളുടെ ഭാഷ അറിയില്ല.”

ജെയിംസ് അത് പറഞ്ഞപ്പോൾ അവൾ സംശയത്തിൽ ആദ്യം നിന്നവളെ നോക്കി. അവൾ ജൂഹിയുടെ അടുത്തേക്ക് വന്നു..

“ഹാൻ റ്റാൻയേൽ ഒരേ ൻയല്ലോ.. ”

അവൾ നെഞ്ചിൽ കൈ വച്ചു അത് പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി.. അതൊരു നന്ദി പറച്ചിൽ ആണെന്ന് അവർക്ക് തോന്നി..

“ക്യാൻ യു ഹെല്പ് അസ്..?”

ജൂഹി ഇരുവരെയും നോക്കി.. അവർക്ക് അത് മനസിലായില്ല എന്ന് തോന്നി.. അവൾ വേഗം വായിലേക്ക് കൈ കാണിച്ചു ഭക്ഷണം കഴിക്കുന്നത് പോലെ കാണിച്ചു..

“ആ..!”

അവൾ മനസ്സിലായത് പോലെ ഒരു ശബ്ദം ഉണ്ടാക്കി..

അതിന് ശേഷം അവർ രണ്ടുപേർ തമ്മിൽ എന്തോ സംസാരിച്ചു.. രണ്ടാമത് വന്നവൾ നിലത്ത് മരിച്ചു കിടന്ന ജീവിയുടെ ശരീരം തള്ളി പുഴയിലേക്ക് ഇട്ടു.. അത് പതിയെ പുഴയിൽ താഴ്ന്ന് പോയി..

അവൾ അതിന് ശേഷം അവരെ നോക്കി..

“ആയെ തു ൽ സിംനോം…”

ഒപ്പം വരൂ എന്ന് എന്തോ കൈ കൊണ്ട് കാണിച്ച ശേഷം അവർ രണ്ടുപേരും മുൻപേ നടന്നു.. ഒന്ന് സംശയിച്ചു നിന്ന ശേഷം ജെയിംസ് മറ്റുള്ളവർക്ക് സിഗ്നൽ കൊടുത്തപ്പോൾ അവർ എല്ലാവരും രണ്ട് യുവതികളുടെ പുറകെ നടന്നു..

എങ്ങോട്ട് എന്നറിയാതെ.. അത് ആരാണ് എന്ന് പോലും അറിയാതെ..

“ഇവരെ വിശ്വസിക്കാമോ ആവോ..”

ആലിസ് നടക്കുന്നതിന്റെ ഇടയിൽ അത് പറഞ്ഞപ്പോൾ മറ്റുള്ളവർക്കും അങ്ങനെ ഒരു സംശയം തോന്നിയിരുന്നു.. പക്ഷെ അവരുടെ മുഖ ഭാവത്തിൽ ഒരു നന്ദി ഉണ്ട്..

“നിലവിൽ വിശ്വസിക്കുക എന്നല്ലാതെ നമുക്ക് മുൻപിൽ വേറെ ഒരു വഴിയും ഇല്ല.. ഒരു വശത്ത് ഡൈനോസർ പോലെ ഒരു ജീവി.. ഇപ്പുറത്ത് ഒരു ചുവന്ന നിറമുള്ള ജീവിയും.. എങ്ങനെ പോയാലും മരണം ആണ്.. ഇവരുടെ ഒപ്പം പോയാൽ ചിലപ്പോൾ മരിക്കില്ല..”

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.