MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

“കളിക്കുന്നോ നായെ..!”

എവിടെ നിന്നോ പാഞ്ഞു വന്ന ഒലിവർ കൈ ചുരുട്ടി അതിന്റെ മുഖം നോക്കി ശക്തമായി ഒരു പഞ്ച് കൊടുത്തു.. ആ ജീവി ഒന്ന് പുറകോട്ട് ആഞ്ഞപ്പോൾ ചാടി വീണ ജൂഹിയും എമ്മയും അവളെ അതിന്റെ അടിയിൽ നിന്നും വലിച്ചു മാറ്റി…

അത് ഒന്ന് കൂടെ അലറിയപ്പോൾ ആണ് വലിയ ഒരു കല്ലെടുത്ത് ജാക്ക് അതിന്റെ തലക്ക് അടിച്ചത്..

അലർച്ചയോടെ അത് തല പൊത്തി പിടിച്ച് ഇരുന്നപ്പോൾ ജാക്ക് വീണ്ടും കുത്താൻ വേണ്ടി കല്ല് പൊക്കി.. അതിന് മുൻപേ അത് വീണ്ടും എഴുന്നേറ്റ് അവനെ അടിച്ചു തെറിപ്പിച്ചു കൈ വിടർത്തി നിന്ന് അലറി.. ആ അലർച്ചയിൽ എല്ലാവരും ഒരുനിമിഷം വിറച്ചു നിന്നു..

“വുഷ്…!”

ജൂഹിയുടെ ചെവിക്ക് അരികിൽ കൂടെ എന്തോ ഒന്ന് പാഞ്ഞു പോയത് അവൾ അറിഞ്ഞു.. ഒപ്പം വല്ലാത്ത അലർച്ചയും..

എല്ലാവരും ഞെട്ടി നോക്കിയപ്പോൾ ആ ജീവിയുടെ നെഞ്ചിൽ കൂടെ ഒരു അസ്ത്രം കയറിയിരിക്കുന്നു..

ഒരു അസ്ത്രം കൂടെ പാഞ്ഞു വന്നു അതിന്റെ തിരു നെറ്റിയിൽ കയറിയപ്പോൾ അത് വല്ലാത്തൊരു കരച്ചിലോടെ പുറകോട്ട് അലച്ചു വീണു..

എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. കുറച്ചു മാറി ഒരു പറയുടെ പുറകിൽ മറ്റൊരു യുവതി.. അവളുടെ കയ്യിൽ വില്ലും അസ്ത്രങ്ങളും.. ആദ്യത്തവൾ ഇട്ടിരുന്ന അതെ വേഷം ആണ്..

“ക്ലെയേ..”

ആദ്യം കണ്ട യുവതി കരഞ്ഞു കൊണ്ട് അവളെ വിളിച്ചപ്പോൾ അവൾ ചാടി ഇറങ്ങി ഓടി വന്നു അവളെ തൊട്ടു നോക്കി എന്തൊക്കെയോ ചോദിച്ചു.. അവൾ കരഞ്ഞു കൊണ്ട് മറുപടി കൊടുത്ത ശേഷം അവരെ കൈ ചൂണ്ടി കാണിച്ചു..

“മാ ഈസ്‌റ്റാൻ എഎൽ..?”

രണ്ടാമത് വന്നവൾ അവരെ നോക്കി എന്തോ ചോദിച്ചു.. അവളുടെ കണ്ണുകളിൽ ആരാണ് എന്നുള്ള ചോദ്യം ആണ്..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.