ജെയിംസ് ആദ്യം അടുത്ത ഭാഗത്തെക്ക് കയറി.. വലിയ ഹാൾ പോലെ ഉണ്ട്.. അതിന്റെ വശങ്ങളിൽ ഇരിപ്പടം.. ഒരു ഭാഗത്ത് എന്തോ ഒരു അലമാരി പോലെ ഒന്ന്..
വശങ്ങളിലേക്ക് തുറക്കുന്നത് പോലെ ഉള്ള ഒരു വലിയ ഡോർ അതിന്റെ വശത്തും കാണുന്നുണ്ട്..
“ഇതെന്താണ്..?”
ആർക്കും ഒന്നും മനസിലായില്ല.. ശക്തിയെറിയ എന്തോ മെറ്റൽ കൊണ്ടാണ് അതിന്റെ രൂപ കല്പന എന്ന് അവർക്ക് മനസിലായി..
ഒരുപക്ഷെ ഈ ലോകത്തിൽ നിലവിൽ ഇല്ലാത്തത്.. ഇത് വരെ കാണാത്തത്…
“ഇതിൽ എന്തോ ഉണ്ട് ജെയിംസ്..”
ജൂഹി ലോക്കർ പോലെയുള്ള ഭാഗം നോക്കി.. അത് തുറക്കാൻ ഉള്ള സ്വിച്ച് ഒന്നും അവിടെ കാണുന്നില്ലായിരുന്നു..
“അവിടെ ഒരു ചുവന്ന വാതിൽ ഉണ്ട് ജെയിംസ്..”
എമ്മ കൈ ചൂണ്ടിയപ്പോൾ അവർ അത് കണ്ടു.. ചെറിയ ഒരു മുറി ആണെന്ന് കരുതിയ ഭാഗം ഒരു ഡോർ ആയിരുന്നു.. അതിന്റെ തൊട്ട് അടുത്തുള്ള ഭാഗത്ത് കറുത്ത വേഷങ്ങൾ ഒരു കെയ്സിന്റെ ഉള്ളിൽ വച്ചിരിക്കുന്നത് കണ്ടു..
“ഇതൊരു തരം സ്ത്രീകൾ ഇടുന്ന വേഷം ആണല്ലോ.. ചില സിനിമകളിൽ ഞാൻ ഇത് കണ്ടിട്ടുണ്ട്..”
ആലിസ് അതൊന്ന് പിടിച്ചു നോക്കി.. കട്ടിയുള്ള എന്നാൽ നല്ല അയവുള്ള ഒരു തരം തുണി..
“ഈ വാതിലിന് മാത്രം ചുവന്ന നിറം ആണ്.. നിറം അല്ല.. ഇതൊരു വെളിച്ചം ആണ്..”
ജെയിംസ് അടുത്ത് ചെന്ന് നിന്ന ശേഷം ചുറ്റും നോക്കി.. അത് തുറക്കാൻ ഉള്ള യാതൊരു സംവിധാനവും അവിടെ കാണുന്നില്ല.. വെളിച്ചം ഉണ്ട്.. വായു ഉണ്ട്.. വേറെ ഒരു അനക്കവും ഇല്ല..
ജാക്ക് ആ വാതിലിൽ ഒന്ന് അടിച്ചു നോക്കി.. ഒരു ചെറിയ അനക്കം പോലും ഇല്ല.. അത്രക്ക് ഉറപ്പ് ഉണ്ട് അതിന്..

ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️