“എന്റെ ദൈവമേ..!”
വെള്ളത്തിൽ നിന്നും ചാടി വന്ന രൂപത്തെ കണ്ടപ്പോൾ ജൂഹി അലറി.. എന്നാൽ അതിനും മുൻപേ ജെയിംസ് അവളുടെ വായ പൊത്തിയിരുന്നു..
“മേ യാ.. തിയാ…”
അവൾ ചുറ്റിനും നോക്കി ഒച്ചത്തിൽ വിളിച്ചു എങ്കിലും രക്ഷ ഉണ്ടായിരുന്നില്ല..
വെള്ളത്തിൽ നിന്നും ചാടി വന്നത് വല്ലാത്ത നീളം ഉള്ള ദേഹം മുഴുവൻ ചുവന്ന നിറമുള്ള മനുഷ്യനോട് സാമ്യം ഉള്ള ഒരാൾ ആയിരുന്നു…അയാളുടെ തലയിൽ രണ്ട് കൊച്ച് കൊമ്പുകൾ.. ചുവന്ന കണ്ണും നീളൻ മൂക്കും ആകെ വല്ലാത്തൊരു രൂപം.. നീളൻ കൈകൾ..
ആ ജീവി അവളുടെ കൈ പിടിച്ച് വച്ച ശേഷം അവളെ പൊക്കി എടുത്തു.. അവൾ കിടന്ന് കരഞ്ഞുകൊണ്ട് കുതറി എങ്കിലും അത്രക്ക് ശക്തിയിൽ ഉള്ള ഒരു പിടുത്തം ആയിരുന്നു അത്..
ആ ജീവി അലറിക്കൊണ്ട് അവളെ നിലത്ത് കിടത്തി അരയിൽ നിന്നും കല്ല് കൊണ്ട് ഉണ്ടാക്കിയ ഒരു കത്തി എടുത്തു..
“ജെയിംസ്.. എന്തെങ്കിലും ചെയ്യു.. ആ ജീവി അവളെ കൊല്ലും.. പ്ലീസ്..”
ജൂഹി ജെയിംസിനെ നോക്കി..
“ജൂഹി നമുക്ക് ഒന്നും ചെയ്യാൻ ആകില്ല. അതിന് നല്ല ശക്തി ഉണ്ട്..”
ജെയിംസ് വിഷമത്തോടെ ആണ് അത് പറഞ്ഞത്.. അപ്പോഴേക്കും ആ ജീവി കിടന്നു പിടക്കുന്ന അവളുടെ വേഷം വലിച്ചു കീറി കത്തി അവളുടെ നെഞ്ചിൽ വച്ചു..
“ജെയിംസ്. നമുക്ക് ഈ അവസരത്തിൽ അവളെ രക്ഷപ്പെടുത്തിയാൽ അവൾ നമ്മളെ സഹായിക്കും.. പ്ലീസ്.. ജാക്ക്.. ഒലിവർ..? നിങ്ങൾ ശക്തരായ ആളുകൾ അല്ലെ…? പ്ലീസ്..!”
ജൂഹി അത് പറഞ്ഞപ്പോൾ ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല.. എല്ലാവർക്കും വല്ലാത്ത ഒരു പേടി ആയിരുന്നു.
“മേ യാ.. തിയാ…”
അവളുടെ നെഞ്ച് തകർക്കുന്ന കരച്ചിൽ കെട്ട് നിൽക്കാൻ ജൂഹിക്ക് ആയില്ല..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️