MOONLIGHT II (മാലാഖയുടെ കാമുകൻ) 1161

അവർ എല്ലാവരും ഒരുമിച്ചാണ് നദിയുടെ തെളിഞ്ഞ കരയിലേക്ക് മഞ്ഞ പൂക്കൾ ഉള്ള ചെടികളുടെ ഇടയിൽ നിന്നും നോക്കിയത്.. എല്ലാവരുടെയും കണ്ണുകൾ ഒരുമിച്ച് വിടർന്നു…

“നമ്മൾ സ്വർഗത്തിൽ തന്നെയാണ്…”

അവിശ്വാസനീയതോടെ ആയിരുന്നു ജൂഹി അത് പറഞ്ഞത്..

അവരുടെ കണ്ണുകൾ നദിയുടെ കരയിൽ നിന്ന ഒരു യുവതിയിൽ ആയിരുന്നു..

കട്ടിയുള്ള എന്ന് തോന്നുന്ന ഇളം നിറമുള്ള അയഞ്ഞ വേഷം ധരിച്ച ചെവികളുടെ മുകൾ ഭാഗം നീണ്ട് കൂർത്ത ഒരു അതി സുന്ദരി.. അവളുടെ സൗന്ദര്യത്തിൽ അവർ ഒരു നിമിഷം മതി മറന്ന് ഇരുന്നു..

“ഇതെന്താണ് ജെയിംസ്.. എന്തൊരു സൗന്ദര്യം.. ഇതുപോലെ ഒരു മനുഷ്യാ സ്ത്രീയെ ഞാൻ കണ്ടിട്ടില്ല..”

ആലിസ് ജെയിംസിന്റെ ചെവിയിൽ പതിയെ അത് പറഞ്ഞപ്പോൾ അയാൾക്കും അതെ ഭാവം ആയിരുന്നു.. ഒരു മനുഷ്യ സ്ത്രീകൾക്കും ഈ സൗന്ദര്യം ഇല്ല..

ആ യുവതി ധരിച്ചിരുന്ന അയഞ്ഞ വേഷം ഒന്ന് കൂടെ ശരിക്ക് വച്ച ശേഷം ഒരു കുടം പോലെ ഒരു പത്രത്തിൽ വെള്ളം കോരി എടുത്തു..

“അത് മനുഷ്യൻ അല്ലെ..? അവളുടെ ചെവി കണ്ടില്ലേ..?”

“ശരിയാണ്.. കൂർത്ത ചെവി.. ചാത്തൻമ്മാർ പോലെ..”

അവൾ പെട്ടെന്ന് ഒന്ന് നിന്നു.. അവൾ ചെവിയിൽ കൈ വച്ചു ശബ്ദം എന്തോ ശ്രവിച്ച ശേഷം ചുറ്റും നോക്കി.. ആ കണ്ണുകളിൽ പെട്ടെന്ന് ഒരു ഭീതി അവർ ശ്രദ്ധിച്ചു..

“അവൾ നമ്മൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു എന്ന് തോന്നുന്നു.. നമുക്ക് അവളുടെ പുറകെ പോയാലോ..?”

എമ്മ അത് പറഞ്ഞപ്പോൾ എല്ലാവരും പതുങ്ങി ഇരുന്നു..

പെട്ടെന്നാണ് വെള്ളത്തിൽ അനക്കം കണ്ടത്..
വെള്ളത്തിൽ അനക്കം ശ്രദ്ധിച്ചതും അവൾ അവിടെ നിന്നും ഓടാൻ ശ്രമിച്ചു..
എന്നാൽ വല്ലാത്തൊരു ശബ്ദത്തോടെ എന്തോ വെള്ളത്തിൽ നിന്നും കരയിലേക്ക് എടുത്ത് ചാടി അവളുടെ മുൻപിൽ നിന്നു..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.