ദേഹം മുഴുവൻ വേദനയും കൊണ്ട് അവർ പരാതിയും പരിഭവങ്ങളും ഇല്ലാതെ മുൻപോട്ട് നടന്നു..
“നമ്മൾ ഇവിടെ എത്തിയത് മുതൽ ഈ വെളിച്ചത്തിന് ഒരു കുറവും വന്നിട്ടില്ല.. സുര്യനെ കാണാനും ഇല്ല.. വല്ലാത്ത ഒരു സ്ഥലം…”
ജാക്ക് മുകളിലേക്ക് നോക്കികൊണ്ട് അത് പറഞ്ഞപ്പോൾ അത് ശരിയാണല്ലോ എന്ന് അവർ ചിന്തിച്ചു..
“പ്ലീസ് ജാക്ക്.. ആ ഡൈനോസർ പോലെയുള്ള ജീവി നമ്മളെ ഒക്കെ പിടിച്ച് തിന്നും എന്നറിയാം.. എന്നാലും പേടിപ്പിക്കല്ലേ..”
എമ്മ അത് പറഞ്ഞപ്പോൾ ജൂഹി അവളെ ഒന്ന് തറപ്പിച്ചു നോക്കി..
“അപ്പോൾ നീ ഇപ്പോൾ പറഞ്ഞതോ..?”
“അതൊരു വാസ്തവം മാത്രം..”
എമ്മ അത് പറഞ്ഞു മുൻപോട്ട് നടന്നപ്പോൾ അവർ പരസ്പരം ഒന്ന് നോക്കി..
“ഈ പെണ്ണ്..!”
ആലിസ് അവളെ നോക്കി ചിരിച്ചു..
“ഹേയ് മിണ്ടല്ലേ..!”
പെട്ടെന്ന് എമ്മ ചെവി ഓർത്തു നിന്നു..
“ഇമീ താ യെ ല മാ നീ.. ഇമീ താ യെ ല മാ ണു…”
“അതെന്താണ്!!!!”
ഇതുവരെ കേൾക്കാത്ത ഒരു സ്വരത്തിൽ ഒരു പാട്ട് പോലെ ഒന്ന് കേട്ടപ്പോൾ അവർ ചെവി വട്ടം പിടിച്ചു..
“ഇമീ താ യെ ല മാ നീ.. ഇമീ താ യെ ല മാ ണു…”
ശരിയാണ്.. ആരോ പാടുന്നു.. അതും ഇതുവരെ കേൾക്കാത്ത അത്രക്ക് മധുരം ഉള്ള ഒരു പെൺസ്വരം…അതിൽ മുഴുകി അവിടെ നിൽക്കാൻ തോന്നുന്ന ഒരു സ്വരം.. ഏതോ ഒരു ഭാഷ..
“ശബ്ദം ഉണ്ടാക്കാതെ വാ..”
ജെയിംസ് പതിയെ കുനിഞ്ഞു കുട്ടികാടുകൾക്ക് ഇടയിൽ കൂടെ നദിയുടെ അരികിലേക്ക് നടന്നു.. ഇളം മഞ്ഞ പൂക്കൾ നിരന്നു നിൽക്കുന്നു.. വല്ലാത്തൊരു സുഗന്ധം..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️