വേറെ ഒന്നും ആലോചിക്കാതെ അവർ എല്ലാവരും ഒരുമിച്ച് ഓടി മുട്ടിൽ ഇരുന്ന് ആ വെള്ളം വലിച്ച് കുടിച്ചു.. അത് കുടിക്കാൻ പറ്റുമോ എന്ന് പോലും അവർ ശ്രദ്ധിച്ചില്ല..
“ദൈവമേ.. എന്തൊരു രുചിയുള്ള വെള്ളം..”
ആലിസ് മുഖം കഴുകി വീണ്ടും വെള്ളം കുടിച്ചു.. നല്ല ജലം ആയിരുന്നു അത്.. അവർക്ക് എല്ലാവർക്കും ജീവൻ തിരിച്ചു വന്നത് പോലെ തോന്നി.
“അത് നോക്കൂ..?”
ജൂഹി നദിയുടെ അപ്പുറത്തേക്ക് കൈ ചൂണ്ടി.. അവിടെ ഒരു മരത്തിൽ നിറയെ പക്ഷികൾ.. ലോകത്തിൽ അവർ കാണാത്ത അത്രക്ക് നിറങ്ങൾ തൂവലുകളിൽ ഉള്ള പക്ഷികൾ..
“നമ്മൾ സ്വർഗത്തിൽ ആണോ വന്നത്..?”
“സ്വർഗത്തിൽ ടി റെക്സ് ഒക്കെ ഉണ്ടാകും എങ്കിൽ യെസ്.. നമ്മൾ സ്വർഗത്തിൽ ആണ് ഗേൾസ്..”
ഒലിവർ അത് പറഞ്ഞപ്പോൾ അവർ ചിരിച്ചു..
“നമ്മൾ ഇനി എവിടേക്ക് പോകും…?”
വെള്ളം കുടിച്ച ക്ഷീണത്തിൽ അവിടെ ഇരുന്നുകൊണ്ട് ജൂഹി ചോദിച്ചപ്പോൾ ആർക്കും പെട്ടെന്ന് ഉത്തരം ഉണ്ടായില്ല…
“നമുക്ക് ഈ നദിയുടെ അരികത്തു കൂടെ പോകാം.. ആരെയെങ്കിലും കാണാതെ ഇരിക്കില്ല..”
ജെയിംസ് അത് പറഞ്ഞപ്പോൾ എല്ലാവരും അയാളെ നോക്കി…
“ഞാൻ ഉദേശിച്ചത് എന്തെങ്കിലും കാണാതെ ഇരിക്കില്ല.. ഇനി ഈ ഗ്രഹത്തിൽ ആളുകൾ ഉണ്ടെങ്കിൽ തന്നെ അവർ ഒരുപക്ഷെ നദിക്കരയിൽ ഒക്കെ ആയിരിക്കും.. നമ്മളെ ആക്രമിച്ചത് എന്തായാലും മനുഷ്യർ തന്നെ ആകും..”
അത് ശരിയാണെന്ന് അവർക്ക് തോന്നി.. നദിയുടെ അരികിൽ കൂടെ എന്നാൽ അല്പം വിട്ട് കാടുകൾക്ക് ഇടയിൽ കൂടെ അവർ മുൻപോട്ട് നടന്നു..
ജൂഹി ഇടക്ക് വേച്ചു പോകുന്നുണ്ടായിരുന്നു.. അതുപോലെ എമ്മയുടെ നെറ്റിയിലെ മുറിവ് അവളെ തളർത്തിയിരുന്നു..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️