MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

“സൂര്യൻ ഇല്ല എന്ന് തോന്നുന്നു.. പക്ഷെ നല്ല വെളിച്ചം.. എന്ത് സ്ഥലം ആണ് ദൈവമേ ഇത്..”

ജെയിംസ് ചുറ്റും നോക്കി..

“ഡെസ്റ്റിനേഷൻ എന്ന് പറഞ്ഞപ്പോൾ ആ ഷിപ്പ് നമ്മളെ ഇവിടേക്ക് കൊണ്ടുവന്നു.. സൊ ആരോ അതിൽ ഭൂമിയിലേക്ക് വന്നിട്ടുണ്ട്.. അതോ സെറ്റ് ചെയ്തു വച്ച ഡേസ്റ്റിനേഷനിലേക്ക് പോകുമ്പോൾ ആരെങ്കിലും ആക്രമിച്ചത് ആണോ..?”

വല്ലാതെ ക്ഷീണിച്ച അവർ ഒരു മരച്ചുവട്ടിൽ ഇരുന്നു..

“അറിയില്ല.. പക്ഷെ ഒന്ന് അറിയാം.. ഈ ഷിപ്പ് നമ്മളെക്കാൾ എത്രയോ അഡ്വാൻസ്ഡ് ആയ ആളുകൾ ഉണ്ടാക്കിയത് ആണ്.. അതിൽ ഉള്ള വസ്ത്രങ്ങൾ കണ്ടപ്പോൾ എനിക്ക് ഒരു സംശയം..”

“എന്താണ് ജൂഹി..?”

ജൂഹി അത് പറഞ്ഞപ്പോൾ അവർ എല്ലാവരും ഒരുമിച്ച് ജൂഹിയെ നോക്കി..

“ഞാൻ പറഞ്ഞില്ലേ കൊച്ചിയിൽ ഉണ്ടായ സംഭവങ്ങൾ..? അതിൽ മരണപെട്ടവർ ചിലർ അവരുടെ പുറകെ
ഒരു ജീവി ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്.. പൂച്ചയെ പോലെ തോന്നിച്ച എന്നാൽ മനുഷ്യനെ പോലെ നടക്കുന്ന ഒരു ജീവി.. ആ വസ്ത്രങ്ങൾ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്..”

ജൂഹി അത് പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി.. അതിശയത്തോടെ..

“അപ്പോൾ അതിൽ ആരോ വീണ്ടും ഭൂമിയിൽ വന്നപ്പോൾ അപകടത്തിൽ പെട്ടോ..? പക്ഷെ ആ ഷിപ്പിൽ ആരും ഇല്ലായിരുന്നു..”

“ഒരു കാര്യം ചെയ്യൂ.. ആദ്യം നമുക്ക് ഇവിടെ നിലനിൽക്കാൻ ഉള്ള മാർഗ്ഗം നോക്കാം.. ഓക്കേ..? ഒരുമിച്ച് നിൽക്കുക..”

ജെയിംസ് അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് പരസ്പരം നോക്കി..

“ഓക്കേ..”

അവർ വീണ്ടും എഴുന്നേറ്റ് നടന്നു… ഒലിവർ പറഞ്ഞത് സത്യം ആയിരുന്നു.. കുറച്ചു കൂടെ നടന്നപ്പോൾ അവർ മരങ്ങളുടെ ഇടയിൽ അധികം ഒരു അനക്കവും ഇല്ലാതെ താഴേക്ക് ഒഴുകുന്ന നീല നിറമുള്ള ഒരു നദി കണ്ടു..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.