MOONLIGHT II (മാലാഖയുടെ കാമുകൻ) 1162

അല്പം കഴിഞ്ഞപ്പോൾ അലർച്ചയും കാൽ സ്വരവും മെല്ലെ അകന്ന് പോയപ്പോൾ അവർ ആശ്വാസത്തോടെ പരസ്പരം നോക്കി..

“അതൊരു ടി ടെക്സ് അല്ലെ..? വാട്ട്‌ തെ ഫക്ക്..?”

ആലിസ് ഞെട്ടലോടെയാണ് അവരെ നോക്കിയത്.. ആർക്കും ഒന്നും പറയാൻ പോലും കിട്ടിയില്ല…

“ഒരു ഡൈനോസർ..? എന്താണ് ജെയിംസ് ഇവിടെ നടക്കുന്നത്..? എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആകുന്നില്ല.. ഏത് ലോകം ആണ് ഇത്..?”

ജൂഹി അയാളെ നോക്കിയപ്പോൾ അയാൾ തളർന്നത് പോലെ നിലത്തേക്ക് ഇരുന്നു..

“ഡൈനോസർ തന്നെ ആണോ എന്നറിയില്ല. പക്ഷെ നമ്മൾ ഇവിടെ സേഫ് അല്ല..”

“ഛെ.. ഗൺ രണ്ടും അതിനുള്ളിൽ ആണ്.. ഓടിയ വഴി പോലും ഓർമയില്ല..”

ജാക്ക് നിരാശയോടെ പറഞ്ഞു..

എല്ലാവർക്കും നന്നായി വിശക്കുന്നതും ദാഹിക്കുന്നതും ഉണ്ടായിരുന്നു.. പക്ഷെ പുറത്തേക്ക് ഇറങ്ങാൻ ധൈര്യം ഇല്ല.. അവർ എവിടെയാണ് എന്ന് പോലും അറിയാത്ത അവസ്ഥ..

ആലിസ് എഴുന്നേറ്റ് അവളുടെ കട്ടിയുള്ള മഞ്ഞിൽ ഇടുന്ന വേഷം അഴിച്ചു നിലത്തേക്ക് ഇട്ടു.. ഗ്ലോവ്സ് അഴിച്ചു മാറ്റി.. ബാക്കി എല്ലാവരും അത് തന്നെ ചെയ്തു..

ഒലിവർ മെല്ലെ പുറത്തേക്ക് ഇറങ്ങി നോക്കി.. അനക്കം ഒന്നും ഇല്ല.. ഇളം കാറ്റിൽ ചുവന്ന മരങ്ങളുടെ ഇലകൾ താഴേക്ക് വീഴുന്നു..

“അടുത്ത് എവിടെയോ ഒരു പുഴ ഉണ്ട്..”

ചെവിയിൽ കൈ വച്ചു നോക്കി ഒലിവർ അത് പറഞ്ഞപ്പോൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി.. ദാഹിച്ചു വരളുന്ന അവസ്ഥയിൽ ആയിരുന്നു അവർ..

“വാ…”

ഒലിവർ പോയതിന്റെ പുറകെ അവർ നടന്നു.. കൊടും കാട്.. ജൂഹിക്ക് കാലുകൾ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും അവൾ സഹിച്ചു നടന്നു..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.