MOONLIGHT II (മാലാഖയുടെ കാമുകൻ) 1161

“കൂട്ടി വായിക്കുമ്പോൾ..?”

“എല്ലാം കൂട്ടി വായിക്കുമ്പോൾ നമ്മൾ ഇപ്പോൾ ഭൂമിയിൽ അല്ല.. ഭൂമി പോലെ മറ്റൊരു ഗ്രഹം..”

ജെയിംസ് പറഞ്ഞത് അവർക്കും അറിയാമായിരുന്നു.. കാരണം അവർ എല്ലാവരും നല്ല ബുദ്ധി ഉള്ളവർ ആണ്‌.. എന്നാലും ചില സത്യങ്ങൾ അംഗീകരിക്കാൻ അവർക്ക് അപ്പോഴും കഴിഞ്ഞിട്ടില്ലായിരുന്നു.

എന്തോ ഒരു ശബ്ദം കെട്ട് എല്ലാവരും ഒരു കുന്നിന്റെ ചെരിവിലേക്ക് നോക്കി.

“എന്റെ ദൈവമേ..!!!”

അവിടെ കണ്ട കാഴ്ച അവരെ വിറപ്പിച്ചു കളഞ്ഞു.. വലിയ ഒരു ജീവി അവർക്ക് നേരെ കുതിച്ചു വരുന്നു.. അതിന്റെ തുറന്ന വായിൽ നിറയെ വലിയ പല്ലുകൾ..

“ഓടിക്കോ.. വേഗം..”

ജാക്ക് ആദ്യം അത് വിളിച്ചു പറഞ്ഞു കൊണ്ട് ഓടിയപ്പോൾ ഒരു നിമിഷം തരിച്ചു നിന്ന ബാക്കി എല്ലാവരും അവന്റെ പുറകെ ഓടി..

വേദനകൾ മറന്ന് ജീവനും കൊണ്ട് ഓടിയ അവർ പുറകിൽ വലിയ അലർച്ച കേട്ടു.. അവർ സർവ്വ ശക്തിയും എടുത്ത് ഏതൊക്കെയോ വഴികളിൽ കൂടെ ഓടി.. ഇടക്ക് വീണ ജൂഹിയെ ജെയിംസ് വലിച്ച് പൊക്കി അവളുടെ കൈ പിടിച്ചു വീണ്ടും ഓടി..

പുറകിൽ ഉള്ള കാടുകളിൽ ചവുട്ടി മെതിച്ചുകൊണ്ട് ആ വലിയ ജീവി അവർക്ക് നേരെ അലറിക്കൊണ്ട് വന്നിരുന്നു…

“അതിന്റെ ഉള്ളിലേക്ക്.. വേഗം…”

മുൻപിൽ ഒരു ഗുഹ കണ്ട ജാക്ക് അതിലേക്ക് ഓടി കയറിയപ്പോൾ ബാക്കി ഉള്ളവരും അതിലേക്ക് കയറി ഒരു പാറയുടെ പുറകിൽ ഒളിച്ചു ഇരുന്നു.. കിതപ്പ് അടക്കി നിർത്താൻ അവർ ഒരുപാട് പാട്പെട്ടു..

അലർച്ച ഗുഹയുടെ അരികിൽ നിന്നും വീണ്ടും മുഴങ്ങി..

“എന്റെ ദൈവമേ.. എന്റെ ദൈവമേ.. അതിങ്ങോട്ട് വരല്ലേ..!”

എമ്മ കൈ കൂപ്പി പ്രാർത്ഥിച്ചുകൊണ്ടിരുന്നു..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.