“എനിക്ക് യൂറോപ്പ് ആയിട്ടാണ് തോന്നുന്നത്.. പക്ഷെ അവിടെ ഇതുപോലെ ഉള്ള ചെടികൾ ഞാൻ കണ്ടിട്ടില്ല.. കൂടാതെ എന്ത് മരം ആണ് ഇത്..? ഞാൻ ഇതുവരെ ഇങ്ങനെ ഒരെണ്ണം കണ്ടിട്ടില്ല..”
ജാക്ക് അതിശയത്തോടെ ചുറ്റും നോക്കി.. എമ്മയും ആലിസും ഒന്ന് ചുറ്റിനും നടന്ന് നോക്കി..
“എനിക്ക് മനസിലാകുന്നില്ല.. എന്റെ വാച്ച് തന്നെ ആകെ തകരാറിൽ ആയിരിക്കുന്നു.. കൊമ്പസ് പോലും കിടന്ന് വട്ടം കറങ്ങുന്നു..എന്താണ് ഇത് ജെയിംസ്..?”
ജെയിംസിന് ഉത്തരം ഉണ്ടായിരുന്നില്ല.. അയാൾ ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു..
“നമുക്ക് നേരെ വന്നത് എന്താകും..?”
ജൂഹി ചെരിഞ്ഞു കിടന്ന സ്പേസ് ഷിപ്പിനെ ഒന്ന് നോക്കി.. അതിന് ഇപ്പോൾ അനക്കം ഒന്നുമില്ല.. പക്ഷെ അതൊരു മനുഷ്യന്റെ സൃഷ്ട്ടി ആണെന്ന് തോന്നുന്നില്ല..
“ഇതൊരു ഏലിയൻ സ്പേസ് ഷിപ് ആണെന്ന് ഞാൻ പറഞ്ഞാൽ ആർക്കെങ്കിലും എതിർപ്പ് ഉണ്ടോ..?”
ജൂഹി എല്ലാവരെയും നോക്കി..
“ജൂഹി.. കുട്ടികളെ പോലെ സ്വയം സംശയം ചോദിച്ചു പെരുമാറി എങ്കിലും ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ അത് തന്നെ ആയിരുന്നു.. ഇതൊരു ഏലിയൻ സ്പേസ് ഷിപ് തന്നെയാണ്.. പക്ഷെ എന്നാലും ഒരുപാട് ചോദ്യങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്..”
ഒലിവർ അത് പറഞ്ഞപ്പോൾ എല്ലാവരും തലയാട്ടി..
“നമ്മൾ ഭൂമിയിൽ നിന്നും അകന്ന് പോകുന്നത് നമ്മൾ എല്ലാവരും കണ്ടതാണ്.. അത് കഴിഞ്ഞു ഷിപ് വീണ്ടും യാത്ര ചെയ്തു.. ഇവിടെ എത്തിയപ്പോൾ ആരോ ഇത് അറ്റാക്ക് ചെയ്തു.. സൊ.. എല്ലാം കൂട്ടി വായിക്കുമ്പോൾ..”
അത് പറഞ്ഞു ജെയിംസ് എല്ലാവരെയും ഒന്ന് നോക്കി..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️