MOONLIGHT II (മാലാഖയുടെ കാമുകൻ) 1161

“ആാാാാ…”

ഒരു അലർച്ചയോടെ അവൾ ചാടി എഴുന്നേറ്റു ചുറ്റും നോക്കി.. ജെയിംസ് തല പൊത്തി പിടിച്ച് എഴുന്നേറ്റ് ഇരുന്നു..

“ഡോർ ഓപ്പൺ ആണല്ലോ…?”

പുറകിൽ നിന്നും ജാക്കിന്റെ സ്വരം കേട്ടപ്പോൾ അവർ പുറകിലേക്ക് നോക്കി.. ശരിയാണ് ഡോർ തുറന്ന് കിടക്കുന്നു..

“നമ്മൾ ആരും സീറ്റിൽ ഇരിക്കാത്തത് കൊണ്ടാണ് ഇത്രക്ക് പരിക്ക് പറ്റിയത്..”

“അതിന് ഇത് നമ്മളെയും കൊണ്ട് പോകും എന്ന് ആര് അറിഞ്ഞു..?”

അത് ശരിയാണല്ലോ എന്ന് ജെയിംസിന് തോന്നി..

“എല്ലാവരും ഓക്കേ ആണോ..?”

“യെസ്..”

എഴുന്നേറ്റ് ഇരുന്ന എമ്മ തലയിലെ മുറിവ് ബനിയൻ കൊണ്ട് തന്നെ കെട്ടി വച്ചു..

“പുറത്തേക്ക് ഇറങ്ങാം.. ഇത് നാസയുടെ പണി ആണെങ്കിൽ ആ തെണ്ടി ഡയറക്ടർ എന്റെ കൈ കൊണ്ട് ചാകും…”

ജെയിംസ് അത് പറഞ്ഞു കൊണ്ട് ഞൊണ്ടി ഞൊണ്ടി പുറത്തേക്ക് ഇറങ്ങി..

ജൂഹിക്ക് എഴുന്നേൽക്കാൻ തന്നെ വല്ലാത്ത വിഷമം ആയിരിന്നു..

“വാ പെണ്ണെ..”

ആലിസ് അവളുടെ കൈ പിടിച്ച് പൊക്കി.. അവൾ ഒരു വിധം എഴുന്നേറ്റ് നിന്ന് അവരെ നോക്കി.. എമ്മ തല കുടയുന്നുണ്ടായിരുന്നു.. എല്ലാവർക്കും ഓരോ പരിക്കുകൾ..

“വാ അല്ലേൽ ഇത് നമ്മളെയും കൊണ്ട് വീണ്ടും എവിടേക്ക് എങ്കിലും പോകും..”

ആലിസ് അത് പറഞ്ഞപ്പോൾ എല്ലാവരും വേഗത്തിൽ തന്നെ പുറത്തേക്ക് ഇറങ്ങി.. ഒരു കാട് ആയിരുന്നു ചുറ്റിനും..

ചുവന്ന നിറമുള്ള കൂറ്റൻ മരങ്ങൾ പടർന്നു നിൽക്കുന്നു.. വല്ലാത്ത നിറം ഉള്ള ഒരിനം ചെടികൾ..

“ഇതെവിടെയാണ് ജാക്ക്..? നീ ലോകത്ത് എല്ലായിടത്തും പോയിട്ടുള്ളത് അല്ലെ..?”

ജെയിംസ് അവനെ നോക്കി..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.