“എവിടെയാണ് ഇത്..? യൂറോപ്പ് ആണോ..? ആൽപ്സ് പാർവ്വത നിര ആണെന്ന് തോന്നുന്നു..”
ജെയിംസ് അത് പറഞ്ഞപ്പോൾ ജൂഹിക്കും അതാണ് തോന്നിയത്..
“അപ്പോൾ നമ്മൾ വന്ന അവിടെ കൊണ്ടുപോകില്ലേ ഇത്..?”
അവൾ ജെയിംസിനെ നോക്കി.. ആ സമയത്ത് ഷിപ് കുറച്ചു കൂടെ താഴ്ന്ന് പറക്കാൻ തുടങ്ങി..
“അവിടേക്ക് ആയിരിക്കും പോകുന്നത്..”
ജെയിംസ് അത് പറഞ്ഞു വീണ്ടും മുൻപിലേക്ക് നോക്കി..
“നോ…!!!!!!”
ഷിപ്പിന്റെ മുൻപിലേക്ക് നോക്കിയ ജെയിംസ് അലറി വിളിച്ചു…
ഒരു വലിയ തീ ഗോളം പോലെ എന്തോ ഒന്ന് പാഞ്ഞു വരുന്നുണ്ടായിരുന്നു.. ജൂഹിക്ക് കരയാൻ പോലും സമയം കിട്ടിയില്ല.. അതിന് മുൻപേ അത് വലിയ ശബ്ദത്തോടെ വന്നു ഷിപ്പിന് ഇടിച്ചിരുന്നു..
എടുത്തടിച്ചത് പോലെ ഷിപ് ഒന്ന് വട്ടം കറങ്ങി എവിടേക്കോ തെറിച്ചു നീങ്ങി..
“എമർജൻസി ലാൻഡിംഗ്.. എമർജൻസി ലാൻഡിംഗ്..”
അന്നൗൻസ്മെന്റ് വന്നതും അത് എവിടെയോ ശക്തമായി ഇടിച്ചതും ഒരുമിച്ച് ആയിരുന്നു..
ഷിപ്പ് തല കുത്തനെ ഒക്കെ മറിഞ്ഞു തെറിച്ചപ്പോൾ പല തവണ അവർ എല്ലാവരും എവിടെയൊക്കെയോ ഇടിച്ചു അവരുടെ ബോധം മറഞ്ഞിരുന്നു..
•••
“ബീപ് ബീപ് ബീപ്..”
ഒരു മൂളൽ കേട്ടപ്പോൾ ആണ് ജൂഹി കണ്ണ് തുറന്നത്.. ചുറ്റിനും ചിതറി കിടക്കുന്ന ജെയിംസും കൂട്ടരും.. എമ്മയുടെ നെറ്റിയിൽ നിറയെ ചോര..
“സ്സ് അമ്മേ..”
എഴുന്നേൽക്കാൻ ശ്രമിച്ച ജൂഹി വേദന കൊണ്ട് പിടഞ്ഞു.. അവളുടെ ഒരു കാലിന്റെ കുഴ വല്ലാതെ വേദനിച്ചിരുന്നു.. അവൾ പതിയെ ആലിസിനെ തട്ടി വിളിച്ചു..
ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.
ബ്രോ.. കഥ എന്ന് വരും
Mk any updates
Innu 10 kazhinjallo evdw kqtha wtiyillq
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️
Next enna
നിയോഗം nxt step vekkukayanoo❤️❤️❤️