MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

MOONLIGHT II

മാലാഖയുടെ കാമുകൻ
Previous Part

Hello.. ഏവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു… തുടർന്ന് വായിക്കുക..

അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു..

“അവിശ്വസനീയം…!”

ജെയിംസ് അകത്തേക്ക് നോക്കി.. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു..

ആ വാക്ക് പറഞ്ഞപ്പോൾ തുറക്കണം എങ്കിൽ..?

അവർക്ക് അതിന് ഉത്തരം കിട്ടിയില്ല.. ജൂഹി അകത്തേക്ക് നോക്കി.. ഒരു ചെറിയ ഒരു ഭാഗം മാത്രം ആണ്‌ ഓപ്പൺ ആയിരിക്കുന്നത്..

അതിന്റെ അകത്തേക്ക് വേറെ ഒരു വാതിൽ അവൾ കണ്ടു..

“അകത്തേക്ക് കയറിയാലോ..?”

ജെയിംസ് എല്ലാവരെയും നോക്കി.

“കയറണമല്ലോ.. അല്ലെ..?”

അത് കേട്ടതും ജെയിംസ് അകത്തേക്ക് കയറി..

ശ്വാസം കുറവ് ആയിരുന്നു.. എന്നാലും അയാൾ അകത്ത് കയറി ഒന്ന് നോക്കി.. അധികം വെളിച്ചം ഇല്ല.. ഒരു തരത്തിലും ഇതെന്താണ് എന്ന് മനസ്സിലാകുന്നില്ല..

“കയറി വാ..”

അയാൾ വിളിച്ചപ്പോൾ മറ്റുള്ളവർ വരി വരി ആയി അകത്തേക്ക് കയറി..അവർക്കും ഇത് എന്താണ് എന്ന് മനസ്സിലായില്ല..

“ഇത് തുറക്കാൻ വേണ്ടി ആകും ഈ സ്വിച്ച്..”

ആലിസ് അതൊന്ന് തൊട്ടു നോക്കി.. അത് തൊട്ടതും അതിന്റെ അടുത്ത ഡോർ ആവർക്ക് മുൻപിൽ തുറന്ന് വന്നപ്പോൾ അവൾ പേടിച്ചു പുറകോട്ട് ചാടി..

ആ ഡോർ തുറന്നതും വശങ്ങളിൽ നിന്നും ഓക്സിജൻ നിറയുന്നത് അവർ അറിയുന്നുണ്ടായിരുന്നു..

അവർ വന്നത് എന്താണോ അതിന് ആളുകൾ അകത്ത് വന്നത് മനസിലായിരിക്കുന്നു… ജാക്ക് അയാളുടെ ഗൺ എൻഗേജ് ചെയ്തു വച്ചിരുന്നു..

37 Comments

  1. ജികെഞ്ഞാസ ഭരിതമാണ് കഥ! വളരെ പ്രതീക്ഷയോടെ ….അടുത്ത ഭാഗതിനു കാത്തിരിക്കുന്നു.

  2. ജിത്തു ജിതിൻ

    ബ്രോ.. കഥ എന്ന് വരും

  3. Innu 10 kazhinjallo evdw kqtha wtiyillq

  4. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ?

  5. നിധീഷ്

    അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️

  6. ?ᴍɪᴋʜᴀ_ᴇʟ?

    നിയോഗം nxt step vekkukayanoo❤️❤️❤️

Comments are closed.