“ഓളെ കണ്ടപ്പൊ തൊട്ട് മനസില്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ . എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിച്ച്ഒരു പെര ഇണ്ടാക്കണം,
അതും ഈ നാടിനടുത്തായിട്ട് എന്നാ പിന്നെ ധൈര്യായ്ട്ട് പെണ്ണ് ചോയ്ക്കാലോ”
“അതുകൊള്ളാം”
“ഈ ലോകത്ത് വിച്ചൂന് ഒരു പെണ്ണുണ്ടെങ്കില്‍ അതെനി ഓള് മാത്രാണ്, ഒരു സര്‍പ്രൈസ് പോലെ വേണം ഓള്‍ടെമുംമ്പില്‍ ചെല്ലാന്‍.”
“അതൊക്കെ നടക്കോ ഞമ്മക്കൊക്കെ ആര് പണിതരാനാ”
“അതൊക്കെ കിട്ടും ആഷിക്കേ ഞാനൊരു വിസ റെഡിയാക്കാന്‍ പറഞ്ഞിട്ടുണ്ട് ഞമ്മളെ അനസിന്‍റെ ഉപ്പനോട്”
“ഏത് ആ വാടകക്കാരന്‍ അനസിന്‍റെയോ?”
“ഹാ.. അതന്നെ മൂപ്പര് പത്ത് പന്ത്രണ്ട് കൊല്ലായ് ദുബായീല്”
“ഹാ ഞമ്മക്കറിയ ഉപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്”
പിറ്റേന്ന് രാവിലെ തന്നെ വിച്ചു വിസയുടെ കാര്യം ശരിയാക്കാന്‍ അനസിന്‍റുപ്പ അബ്ദുള്ളാക്കയുടെ പൊരക്ക്എത്തി ചേര്‍ന്നു.
കുറച്ച് ആഴ്ചകള്‍ മാത്രമേ വിസ ശരിയാക്കാന്‍ വേണ്ടി വന്നുള്ളൂ. പെട്ടെന്നു തന്നെ പോവാനുള്ള ഡെയ്റ്റുംഫിക്സായി..
വിച്ചു പുതിയൊരു ലോകവുമായ് പൊരുത്തപെടാന്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.
ഒട്ടേറെ ചരിത്രത്തിനു സാക്ഷിയായ ആ മണലാരണ്യത്തിന്‍റെ ഓരോ തുടിപ്പും ഇനി വിച്ചുവിന്‍റ
സ്വപ്നങ്ങള്ക്കുവേണ്ടിയുള്ളതായിരിക്കും, ദുബായിയില്‍ ഏകദേശം രണ്ടു വര്‍ഷം തള്ളി നീക്കി.
പെരപ്പണിയെല്ലാം പകുതിയായ സമയം. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചു വരുംമ്പോള്‍ വഴിയില്‍ വെച്ച്വല്ലാത്ത ശരീരാസ്വസ്ഥത അനുഭവപ്പെട്ടു.ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ട് തന്‍റെ സാമര്‍ത്ഥ്യം വെള്ളപ്രകാശത്തിന്‍റെ രൂപത്തില്‍ സ്ട്രീറ്റ് ലൈറ്റ് അഹങ്കാരം പുറത്ത് കാണിക്കുമ്പോഴും കണ്ണില്‍ കറുത്ത നിഴല്‍വ്യാപിച്ചിരിക്കുന്നു.
വ്യക്തമായ മുഖപരിചയമില്ലാത്ത ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിന്‍റെ നാലുചുവരുകള്ക്കുള്ളില്എത്തിച്ചവരോട് നന്ദിപോലും പറയാനാവാതെ നാവിന് കഠിനമായ ബലം അനുഭവപ്പെട്ടിരിക്കുന്നു.
മങ്ങിയ നിഴല്‍ പോലെ വിച്ചുവിന് എല്ലാം കാണാന്‍ സാധിക്കുന്നുണ്ട്.
വെള്ള വസ്ത്രം ധരിച്ച മാലഖമാരെ മുഖത്തെല്ലാം ഒരു വെപ്രാളത്തിന്‍റെ കണിക മിന്നി മറയുന്നു.ഒരുപാട്ടെസ്റ്റുകള്‍ കഴിഞ്ഞ ശേഷം അവന്‍ അല്‍പം മയങ്ങി.
ഉണര്‍ന്നപ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കി ബെഡ്ഡില്‍ നിന്നും പതിയെ എണീച്ചു
“ഹേയ്.. ഡോക്റ്റ് വന്നിട്ട് ഡിസ്ചാര്‍ജ് ചെയ്ത് പോവാം അല്‍പം കൂടി വിശ്രമിക്കൂ”
വെള്ള മാലാഖമാരുടെ കൂട്ടത്തില്‍ നിന്നും ഒരു പെണ്‍കുട്ടി തലപൊക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
വല്ലാത്ത വിരസത അനുഭവിച്ചുകൊണ്ടിരിക്കുംമ്പോഴാണ് ഡോക്റ്റ് റൂമിലേക്ക് വിളിപ്പിച്ചത്.
“ഇരിക്കൂ” ഡോക്റ്റ് പറഞ്ഞു.
മേശയോട് ചേര്‍ന്നു കിടക്കുന്ന കസേര വലിച്ചിട്ടതില്‍ ഇരുന്നു.
“നിങ്ങളുടെ പേര്”
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️