മിഴികൾക്കപ്പുറം 2 [നെപ്പോളിയൻ] 55

“ഇക്കാ എനിക്കൊരു വിശമവും ഇല്ല, ഞാന്‍ ഇക്കാക്ക് ചേര്‍ന്ന പെണ്ണല്ല, ഇങ്ങളെ ഉമ്മ പറഞ്ഞപോലെഎനിക്കെന്തോ പൊരുത്തക്കേടുണ്ട്, ഞമ്മക്ക് തീരെ ഭാഗ്യല്ലാന്ന് കൂട്ടിക്കോളി”പറഞ്ഞ് തീര്‍ന്നതും അവള്‍ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി,

“ഹസൂ നീയിങ്ങനെ കരയല്ലേ ഇക്കാക്ക് വിശമാവും”

“ഞാന്‍ പിന്നെ എന്താ വേണ്ടത് ഇന്ക്ക് കരയാന്‍ മാത്രല്ലേ അറിയൂ”

“ഞാനെന്താ വേണ്ടത് ഹസൂ നീ പറ” അവള്‍ക്ക് പെട്ടന്ന് ഉത്തരം നല്‍കാന്‍ കഴിയാത്ത ഒരുചോദ്യമായിരുന്നു.അത്,­ അവള്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു. വീണ്ടും അരമണിക്കൂറിനു ശേഷം അവള്‍ആഷിക്കിനെ വിളിച്ചു. ഫോണെടുത്തപാടെ അവന്‍ ചോദിച്ചത് ഇത്രനേരം നീ കരഞ്ഞതായിരുന്നോഎന്നായിരുന്നു. അല്ലെന്ന് പറഞ്ഞെങ്കിലും അവനത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.അവസാ­നം ഹസ്ന ചോദിച്ചു.

“അതെ ഞാന്‍ കരഞ്ഞു അതിന് നിങ്ങള്‍ക്കെന്താ?

ഇതൊ­ക്കെ ചോദിക്കാന്‍ നിങ്ങളെന്‍റെ ആരാ?”

“ഹസൂ..”

അവന്‍റെ ഇടറിയ സ്വരം കരച്ചിലിന്‍റെ വക്കോളമെത്തി.

“ഞാന്‍ നിന്‍റെ ആരുമല്ലേ ഹസൂ പറ”

“അല്ല നിങ്ങളെന്‍റെ ആരുമല്ല. നിങ്ങളെ വീട്ടില്‍ ഇഷ്ടമില്ലാത്ത കല്ല്യാണത്തിന് എനിക്ക് താല്‍പര്യമില്ല”

“ആരൊക്കെ വേണ്ടാ പറഞ്ഞാലും എനിക്ക് നിന്നെ വേണം ഞാനത്രക്കും ഇഷ്ടപെട്ടുപോയി”ആഷിക്­ക് പറഞ്ഞു.

“അതിനുമാത്രം നമ്മള്‍ തമ്മില്‍ എന്ത് ബന്ധമാ ഉള്ളത് പറ എന്ത് ബന്ധമാ ഉള്ളത്”

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ആഷിക്ക് പറഞ്ഞു.

“ഈ ചോദ്യത്തിന് ഞാനല്ല നിനക്ക് മറുപടി നല്‍കേണ്ടത് ”

“പിന്നെ?”

“ഞാനൊരു ഫോട്ടോ അയക്കാം നിന്‍റെ ചോദ്യത്തിനുള്ള ഉത്തരങ്ങളെല്ലാം അതിലുണ്ട് ,ഫോണ്‍ കട്ട് ആയിട്ട്വാട്സപ്പ് തുറന്ന് നോക്ക്” അവള്‍ തിരിച്ചെന്തെങ്കിലും പറയും മുന്നെ ആ കോള്‍ കട്ടായി പിന്നെ ഒട്ടുംവൈകിക്കാതെ ആഷിക്ക് പറഞ്ഞതുപോലെ വാട്സപ്പ് ഓണാക്കി.

ഫോട്ടോ ഡൌണ്‍ലോട് ചെയ്തു.

അവളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത്രയും ആകാംഷയും അല്‍ഭുതവും അവളുടെ മുഖത്ത് മിന്നിമറിഞ്ഞുകൊണ്ടിരുന്നു.­…..

……നെപ്പോളിയൻ ….?

 

7 Comments

  1. ഖുറേഷി അബ്രഹാം

    കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,

    1. നെപ്പോളിയൻ

      ???????

  2. Polichu. Twist enthanennariyan kathirikkunnu

    1. നെപ്പോളിയൻ

      വൈകാതെ വരും ❤️❤️❤️

  3. മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ??
    കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം

    1. നെപ്പോളിയൻ

      ?❤️❤️❤️❤️❤️❤️❤️

    2. പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ

Comments are closed.