മിഴികൾക്കപ്പുറം 2 [നെപ്പോളിയൻ] 55

“ആഷിക്കേ അനക്ക് ഓളെ വേണോ അതോ ഉമ്മാനെ വേണൊന്ന് ഇയ്യ് ഇപ്പം തീരുമാനിച്ചോ”

അത് കേട്ടപ്പോള്‍ ആഷിക്ക് പറയാന്‍ വന്ന കാര്യം പറയാതെ തലകുനിച്ചിരുന്നു.

ആഷി­ക്കിന്‍റെ നിസ്സഹായവസ്ഥ കണ്ട് ഞാനായിട്ട് കുടുംബത്തില്‍ കലഹമുണ്ടാക്കുന്നില്ല­െന്ന് പറഞ്മൊയ്തുഹാജി ആ പടിയിറങ്ങി.നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് ഇടവഴിയിലൂടെ നടന്നുപോവുന്നമൊയ്തുഹാജിന്‍റെ അടുത്തേക്ക് എന്തോ തീരുമാനിച്ചുറപ്പിച്ച­തുപോലെ ആഷിക്ക് ഓടി ചെന്നു, എന്നിട്ട് മൊയ്തുഹാജിനെ പിന്നില്‍ നിന്നും വിളാച്ചു.

“ഉപ്പാ”

……………………………..

ശബ്ദം കേട്ടഭാഗത്തേക്ക് മൊയ്തുഹാജി തിരിഞ്ഞു നോക്കി.പിറകില്‍ കലങ്ങിയ കണ്ണുകളുമായ് ആഷിക്കാണ്.

“എന്തേയ് ആഷിക്കേ”

“ഇങ്ങക്ക് വെശമായോ?”

“ഏയ് എന്തിന് ഖദീജാന്‍റെ സ്ഥാനത്ത് ന്‍റെ ബീവി ആയിരുന്നേലും ഇങ്ങനൊക്കെയേ പറയൂ”

“ഉം ഉപ്പാ ഞാനൊരു കാര്യം പറഞ്ഞാ ഇങ്ങള് സമ്മതിക്കോ”

“ഉം എന്തേയ് ”

“ഇന്ക്ക് ഹസ്നയെ പെരിത്തിഷ്ടാ പക്ഷെ ന്‍റുമ്മാക്ക് തെറ്റുധാരണകളാ”

“ഒക്കെ ഇന്ക്ക് മനസിലാവും ആഷിക്കേ”

“ഇന്ക്ക് ഒരു കാര്യേ പറയാനുള്ളൂ .ഇങ്ങള് ഓള്‍ക്ക് വേറെ നിക്കാഹ് നോക്കരുത് ഞാനെന്‍റുമ്മാനെ പറഞസമ്മതിപ്പിച്ചോളാം ഓളെ എനിക്കെന്നെ കെട്ടിച്ചെരണം”

അപ്രതീക്ഷിതമായുള്ള ആഷിക്കിന്‍റെ സംസാരം കേട്ട് എന്ത് പറയണമെന്നറിയാതെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“എല്ലാം ദൈവാ നിശ്ചയ്ച്ചതുപോലെ നടക്കട്ടെ”

അതും പറഞ്ഞ് മൊയ്തുഹാജി വീട് ലക്ഷ്യം വച്ചു നടന്നു.ഉപ്പയുടെ വരവും കാത്ത് പ്രതീക്ഷയോടെ ഉമ്മറത്ത്ഹസ്ന നില്‍ക്കുന്നുണ്ടായിര­ുന്നു.

ഉപ്പയുടെ വരവ് കണ്ട് മകന്‍ ആസിഫിനെ വിളിച്ചുകൊണ്ടിരുന്ന ഉമ്മയും പുറത്തേക്ക് വന്നു.

“പോയ കാര്യം എന്തായി”ജമീല ചോദിച്ചു. അവിടെ സംഭവിച്ച കാര്യങ്ങളെല്ലാം മൊയ്തുഹാജി അവരോട് പറഞ്ഞു. ഹസ്ന ഒന്നും മിണ്ടാതെ അകത്തേക്ക് പോയി, ഉമ്മയും ഉപ്പയും ഉമ്മറത്തിരുന്ന് എന്തൊക്കയോപിറുപിറുക്കുന്നുണ്ട്­. അവള്‍ ബെഡിലുള്ള ഫേണെടുത്ത് ആഷിക്കിനെ വിളിച്ചു.

“ഹലോ ഹസ്ന ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ നോക്കായ്നും”ഫോണെടുത്­തപാടെ ആഷി പറഞ്ഞു

“എന്തിനാ ഇക്കാ എന്നോടിങ്ങനെ കളവു പറയുന്നേ”

ഹസ്ന എല്ലാം അറിഞ്ഞെന്ന് മനസിലായ ആഷിക്ക് ഒന്നും പറയാതെ നിന്നു.

7 Comments

  1. ഖുറേഷി അബ്രഹാം

    കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,

    1. നെപ്പോളിയൻ

      ???????

  2. Polichu. Twist enthanennariyan kathirikkunnu

    1. നെപ്പോളിയൻ

      വൈകാതെ വരും ❤️❤️❤️

  3. മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ??
    കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം

    1. നെപ്പോളിയൻ

      ?❤️❤️❤️❤️❤️❤️❤️

    2. പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ

Comments are closed.