ന്നു.ഒരുപാട് അത്മാക്കള്‍ വെള്ള പുതച്ച് ഇരുമ്പ് കട്ടിലില്‍കിടക്കുന്നതു കണ്ടപ്പോള്‍ താന്‍ എത്തിപ്പെട്ടത് ഒരു മോര്ച്ചറിയിലേക്കാണെന്നുള്ള ബോധം അവനില്‍ഉടലെടുത്തു.
ഓരോ കാലടിയിലും ഹ്ര്ദയത്തിന്‍റെ മിടിപ്പ് കൂടികൊണ്ടിരുന്നു. അവസാനത്തെ ഇരുമ്പ് കട്ടിലിനടുത്ത് ആവാച്ച്മാന്‍ ചെന്നു നിന്നു. പിറകില്‍ ഫൈസലും ആഷിക്കും,
ഫൈസല്‍ ആഷിക്കിന്‍റെ കൈ അമര്ത്തിപിടിക്കുന്നുണ്ടായിരുന്നു. ഒന്നുംമനസിലാവാതെ ആഷിക്ക് ആവെള്ളയില്‍ രക്ത രാശികൊണ്ട് പൂക്കളം തീര്‍ത്ത ആ തുണി വാച്ച്മാന്‍റെ നിര്‍ദ്ദേശ പ്രകാരം പതുക്കെ പൊന്തിച്ചു.
……………………………..
ഒരു നോക്ക് മാത്രമേ ആ മുഖത്തേക്ക് അവന്‍ നോക്കിയുള്ളൂ ,വറ്റിവരണ്ട തൊണ്ടയില്‍ തങ്ങി കിടക്കുന്ന ശബ്ദംപോലും അവനെ ശ്വാസം മുട്ടിക്കുന്നതുപോലെ അവന് തോന്നി. ഒന്നാര്‍ത്ത്പോലും കരയാന്‍ സാധിക്കാതെനിശ്ചലമായി കിടക്കുന്ന ആ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.
എന്താണ് സംഭവിച്ചതെന്ന ഭാവത്തില്‍ അവന്‍ ഫൈസലിനെ നോക്കി.ഫൈസല് ആഷിക്കിനേയും കൂട്ടി
ആ മുറിക്കു പുറത്തിറങ്ങി. വരാന്തയില്‍ അഞ്ച് പേര്‍ക്കിരിക്കാന്‍ കഴിയുന്ന ബെഞ്ചിലേക്കിരുന്നു. ആഷിക്കിന്‍റെകണ്ണില്‍ നിന്നും ധാരയായ് കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ട് ,
“എന്താടാ സംഭവിച്ചത് നിനക്കെന്നോട് ഒരു വാക്ക് പറയാമായിരുന്നില്ലേ”
“റോഡ് ക്രോസ് ചെയ്യുമ്പോള്‍ ലോറി വന്നിടിച്ചതാ, ആള്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും രക്ഷിക്കാനായില്ല.”
ഞാനപ്പഴേ പറഞ്ഞതാ ഉപ്പയോട് ഈ തിരക്കില് എങ്ങോട്ടും പോവണ്ടാന്ന്,ഇപ്പം വരാന്ന് പറഞ്ഞ് പോയതാഅതിങ്ങനെ അവസാനയാത്രയാണെന്ന് പോലുമറിയാതെ വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അവന്‍ തലകുനിച്ച്വെച്ച് തേങ്ങി കരഞ്ഞു.
“എല്ലാം ദൈവത്തിന്‍റെ വിധിയല്ലേ അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാ കഴിയാ ആഷിക്കേ”
ഫൈസല് അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.അപ്പോഴേക്കും ഹസ്നയുടെ ഉപ്പ മൊയ്തുഹാജിയുംഅവര്‍ക്കരികിലെത്തി.
മൊയ്തുഹാജി ഫൈസലിനെ വിളിച്ച് മാറി നിന്നു ചോദിച്ചു ….
“എങ്ങനാ വീട്ടിലറിയിക്കണ്ടെ അവിടെ മൊത്തത്തില്‍ കല്ല്യാണതിരക്കിലാണ് എല്ലാരും.”
അറിയിക്കാമെന്ന് മറുപടി നല്‍കി അവന്‍ അഷിക്കിന്‍റെ തോളോട് ചേര്ന്നിരുന്നു.ഇതേ സമയം ആഷിക്കിന്‍റെഉമ്മയും വീട്ടുകാരും ഈ ദുരന്തമറിയാതെ കല്ല്യാണ കാര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്,
“ആയിശാത്തോ ഇങ്ങളാ വെപ്പ്കാരന്‍റെ അട്ത്തേക്ക് ചെല്ലി ,ഓര്‍ക്കെക്കെ ഒരു മന്ദിപ്പ് ഉണ്ട് ആരേലും ഒരാള്‍ അവ്ടഉണ്ടെങ്കിലെ ബിരിയാണി ഇന്ന് വേവൂ”
ആഷിക്കിന്‍റെ ഉമ്മ ഖദീജാത്ത പറഞ്ഞു. ആഷിക്കിന്‍റെ വീട്ടുകാരല്ലാത്ത പലരുടെയും മുഖത്ത് ഒരു നിരാശനിഴലിക്കുന്നുണ്ടായിരുന്നു.
പലരും കണ്ണുനീര്മറച്ചുവെക്കാന് പാടുപെട്ടു.പതിയെ പതിയെ നേരത്തെ തന്നെ വീടിന്‍റെ പലഭാഗത്തുമായ്തടിച്ചു കൂടി.
അധികം താമസിയാതെ ആംബുലന്‍സ് ആഷിക്കിന്‍റെ വീട് ലക്ഷ്യം വെച്ചെത്തിചേര്‍ന്നു.
കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,
???????
Polichu. Twist enthanennariyan kathirikkunnu
വൈകാതെ വരും
മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ??
കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം
?
പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ