രിക്കുമ്പോഴാണ് നിരന്തരമായി വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടത്,
ആ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിച്ചു, ആരാണെന്നറിയാന്‍ ഞാന്‍ വാതില്‍ തുറന്നു. ഉപ്പ വിളറിയ മുഖവുമായ് എന്‍റെ മുമ്പില്‍ നില്‍ക്കുന്നു. കൂടെ കുറച്ചു ബന്ധുക്കള്‍ എന്നെ ദയനീയമായിനോക്കുന്നുണ്ട്, ഒന്നും മനസിലാവാതെ ഞാനവരെ മാറി മാറി നോക്കി പതിയെ ഉപ്പ എന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“മേളെ ഈ കല്ല്യാണം നടക്കില്ലാ”
“എന്താ ഉപ്പാ ഇങ്ങളു പറയുന്നത്”
അപ്പോഴേക്കും ഉമ്മവന്ന് വിറച്ചുകൊണ്ട് ഒരു വിധം കാര്യം പറഞ്ഞൊപ്പിച്ചു. ശരീരത്തിലൂടെ തുളച്ചു കയറുന്ന മുള്ള്പോലെ ഓരോ വാക്കുകളും എന്നില്‍ തറച്ചു നിന്നു. പതിയെ ബെഡ്ഡിലേക്ക് ഞാന്‍ തളര്‍ന്നിരുന്നു
……………………………..
എന്‍റെ മാനസികാവസ്ഥ കണ്ട് വീട്ടില്‍ നിന്നും അടുത്ത രണ്ട് ബന്ധുക്കളെ കൂട്ടി ആഷിക്കിന്‍റെവീട്ടിലേക്കുപോയി.അവിടെ കല്ല്യാണത്തിനുള്ള സകല ഒരുക്കങ്ങളും മുന്‍കൈ എടുത്ത് കൊണ്ട്ആഷിക്കായിരുന്നു ചെയ്യുന്നത്,
അവന്‍റെ മുഖത്തെ സന്തോഷവും ആനന്തവും കണ്ട് മൊയ്തു ഹാജിയുടെ കണ്ണു നനഞ്ഞു.ആരും കാണാതെകണ്ണു നീര്‍ തുടയ്ക്കാന്‍ പാട് പെടുമ്പോഴാണ് മൊയ്തുഹാജിനെ ആഷിക്ക് കാണുന്നത്.അവന്‍ വേഗംഅടുത്തേക്ക് വന്ന് വിശേഷങ്ങള്‍ തിരക്കി ഇരിക്കാന്‍ പഴഞ്ഞു. അതിനിടയ്ക്ക് ആഷിക്ക് ചോദിച്ചു.
“നിങ്ങളെന്താ ഉപ്പാ ഈ നേരത്ത്.”
“ഒന്നൂല്ല മോനേ. അന്‍റുപ്പ ഉസ്മാന്‍ ഏട്ത്തു”
“ഉപ്പ പുറത്ത് പോയതാ ഇപ്പോ വരും,അതോണ്ടല്ലേ എല്ലാ കാര്യത്തിലും ഞാന്‍ തലയിടേണ്ടി വന്നത്”
ഒരു മൂളലില്‍ മൊയ്തു ഹാജി സംസാരം നിര്‍ത്തി യാത്ര പറഞ്ഞിറങ്ങി, അപ്പോഴാണ് ആഷിക്കിന്‍റെ സുഹ്ര്ത്ത്ഫൈസല്‍ അവനെ വിളിച്ചത്.
“ഡാ ആഷിക്കേ”
“എന്താടാ”
“നീയോന്ന് വന്നേ നമുക്കൊരിടം വരെ പോണം ”
“ഇപ്പഴോ” “അതേന്ന് വേഗം വന്ന് വണ്ടീല്‍ കേറ്”
“ഇപ്പോ ഞാനെങ്ങനെ വരാനാ ഇവിടെ ഉപ്പയും ഇല്ലാത്തതല്ലേ അനക്കറിഞ്ഞൂടെ”
“ഡാ ഒരഞ്ച് മിനിറ്റ് പെട്ടന്ന് പോയി വരാം”
ഫൈസലിന്‍റെ നിരന്തരമായ നിര്ബന്ധത്തിനൊടീവില് അവര്‍ രണ്ടുപേരും യാത്ര പുറപ്പെട്ടു. അത്ചെന്നവസാനിച്ചത് മെഡിക്കല്‍ കോളേജിന്‍റെ മുറ്റത്തായിരുന്നു.
ആഷിക്കിന്റെ വീട്ടുകാരല്ലാത്ത പലരും ആ ഹോസ്പിറ്റലിന്‍റെ മുമ്പില്‍ എത്തി ചേര്‍ന്നിരുന്നു. ഒന്നുംമനസിലാവാതെ അവന്‍ ചുറ്റുപാടും കണ്ണോടിച്ചു.മുറ്റം കടന്ന് അര്‍ജന്‍റ് പാസ്സും കാണിച്ച് ആഷിക്കും ഫൈസലുംഹോസ്പിറ്റലിന്‍റെ ഇടനാഴികള്‍ക്കപ്പുറം വിജനമായ ഇരുളെന്ന് പറയാനും പറയാന്‍ പറ്റാത്തതുമായ ഒരു തരംഅസുഖപ്പെടുത്തുന്ന വെളിച്ചം തിങ്ങി നില്‍ക്കുന്ന നീളന്‍ മുറിയിലാണ് ചെന്നെത്തിയത്,
ആ റൂമിലേക്ക് കടക്കുന്നതിനു മുമ്പ് ഡോറിനടുത്ത് വിശ്രമിച്ച വാച്ച്മാന്‍ ഇപ്പോള്‍ അവരെക്കാള്‍ മുമ്പില്‍ എന്തൊലക്ഷ്യം വെച്ചു ധ്യതിയില്‍ നടക്കുന്നുണ്ട് അയാള്ക്ക് പിന്നാലെ ആഷിക്കും ഫൈസലും മുഷിഞ്ഞ മനസോടെനടക്കുന്നുണ്ട്,
ഇപ്പോള്‍ അവന്‍റെ മനസ്സില്‍ ഹസ്നയോ കല്ല്യാണപുരയോ ഇല്ല.മനസു മുഴുവന്‍ അടുത്ത നിമിഷംതന്നിലേക്കടുക്കുന്ന ഭീതിയെന്താണെന്നായിരു
കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,
???????
Polichu. Twist enthanennariyan kathirikkunnu
വൈകാതെ വരും ❤️❤️❤️
മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ??
കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം
?❤️❤️❤️❤️❤️❤️❤️
പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ