മിഴികൾക്കപ്പുറം 2
Mizhikalkkappuram Part 2 | Author : Napoleon | Previous Part
“ഇല്ല എനിക്കിഷ്ടമല്ല”പെട്ടന്നുള്ള എന്‍റെ മറുപടി കേട്ട് അവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. അതിനു ശേഷം ഒന്നും പറയാതെഫോണ്‍ കട്ട് ചെയ്തു.
പറഞ്ഞതല്‍പം കൂടിപോയോ..? ഏയ് ഇല്ല. എന്‍റെ അനിഷ്ടം തുറന്നു പറയാന്‍ എനിക്കെവിടെയും സാതന്ത്രംഉണ്ട് ,
ഞാന്‍ സ്വയം ആശ്വസിച്ചു.ഓരോന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും ഫോണ്‍ റിംങ് ചെയ്തത്.
“ഹലോ”
മറുഭാഗത്ത് മൌനം, എന്താണെന്നറിയില്ല മനസില്‍ എന്തോ ഒരു വിങ്ങല്‍, ഇത്ര പെട്ടന്ന് ഒരാളോട് സ്നേഹംവര്വോ എന്ന് മനസിലോര്‍ത്തു. വരുമായിരിക്കും ഒരു നിമിഷം മതി സ്നേഹം വരാന്‍ എന്ന് എവിടെയോവായിച്ചപോലെയൊരോര്‍മ.
“നീ എന്താ മിണ്ടാത്തത്”
“ഞാന്‍ ഹലോ എന്ന് ചോദിച്ചല്ലോ?”
“ഉം, ഞാന്‍ കേട്ടില്ല”,
ഓരോ വിഷയത്തെപറ്റി സംസാരാക്കുമ്പോഴും ഇഷ്ടമില്ലാത്തതിന്‍റെ കാരണം എന്താണെന്ന് ചോദിക്കുമെന്ന്വിചാരിച്ചു. പക്ഷെ അതിനെ പറ്റി ഒരക്ഷരം പോലും എന്നോട് ചോദിച്ചതേയില്ല.
ഓരോ ദിവസം കഴിയുംന്തോറും എന്‍റെ മനസിലെ അന്യത്വം മാറി തുടങ്ങി. ഞങ്ങള്‍ കൂടുതല്‍ അടുത്തു. പിരിയാന്‍ പറ്റാത്തത്രയും. ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആഷിക്ക് എന്നോട് പറഞ്ഞു.
“നാളെ നമുക്കൊരിടം വരെ പോണം ”
ആദ്യം ഞാന്‍ വിസമ്മതിച്ചെങ്കിലും ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതം നല്‍കി.
പിറ്റേന്ന് ക്ലാസ് കട്ട് ചെയ്ത് ആഷിക്കാന്‍റെ കൂടെ യത്ര പുറപ്പെട്ടു. കോഴിക്കോട് ബീച്ചിലേക്കായിരുന്നു ആ ഇരുചക്രവാഹനത്തിന്‍റെ യാത്ര. അപരിചതരായ ഒരുപാട് മനുഷ്യ രൂപങ്ങള്‍ വിത്യസ്ത ഭാവത്തോടെ പല കളികളിലുംസംസാരത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. പലയിടങ്ങളിലായ് വിശ്രമം കൊള്ളുന്ന ഒരുപാട് തട്ടുകടകള്‍ ഞങ്ങളെഅവിടേക്ക് സ്വാഗതം ചെയ്തു.
“ആഷിക്കാ എനിക്ക് പാലൈസ് വേണം”
ഞാന്‍ ഒരു ചെറിയ വാവയെപോലെ കെഞ്ചി, എനിക്ക് പാലൈസ് വാങ്ങി തന്ന് ഞങ്ങള്‍ അധികംആളനക്കമില്ലാത്ത ഒരിടത്തിരുന്നു.
“ഹസ്നാ..”
“എന്താ ഇക്കാ”
“നമുക്കീ കടല്‍ തീരത്തിനടുത്ത് ഒരു വീട് വെക്കണം”
“ആഹാ അത് വേണ്ട”
കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,
???????
Polichu. Twist enthanennariyan kathirikkunnu
വൈകാതെ വരും ❤️❤️❤️
മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ??
കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം
?❤️❤️❤️❤️❤️❤️❤️
പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ