മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51

ഡാ ആഷിക്കേ പെണ്ണ് കൊള്ളാലോ ഓള്‍ക്ക് അന്നെ ഇഷ്ടായോ ” ആഷിക്കിന്‍റെ സുഹ്ര്ത്ത് നൌഫലായിരുന്നുഅത്…..

“അറിയൂലടാ” ..

“നീ ചോദിച്ചില്ലേ..”

“ആ വെപ്രാളത്തില്‍ ചോദിക്കാനുള്ളതെല്ലാം­ ഞാന്‍ മറന്നു..”

“എടാ ഹംക്കേ ആദ്യം അതല്ലേ ചോദിക്കേണ്ടത്” “എന്നാല്‍ വാ നമുക്ക് ചോദിക്കാം”

“ങേ.. അനക്ക് തീരെ ബുദ്ധിയില്ലാതായി പോയല്ലോ ആഷിക്കേ..”

“അന്‍റെ കൂടെയല്ലേ നടത്തം അതോന്‍ണ്ടാ”

ഒന്നും രണ്ടും പറഞ്ഞ് അവര്‍ രണ്ട് പേരും പല വിഷയത്തിലേക്കും എത്തി ചേര്‍ന്നു. ദിവസങ്ങള്‍ വേഗത്തില്‍ കടന്നുപോയി, രണ്ട് മൂന്ന് തവണ അവന്‍ ഹസ്നയെ കാണാനും മിണ്ടാനും വിളിക്കാനുമൊക്കെ ശ്രമിച്ചെങ്കിലും അവള്‍അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. കാരണം ചോദിച്ചപ്പോള്‍ നിക്കാഹ് കഴിയാതെ അങ്ങനെയൊന്നുംഎനിക്കിഷ്ടമില്ലെന്നാ­യിരുന്നു മറുപടി.അവളുടെ പഠിത്തം ഇനിയും 4 മാസം കൂടിയുണ്ട് അതിനിടയ്ക്ക്നിക്കാഹെങ്കിലും ചെയ്യാനുള്ള തീരുമാനത്തില്‍ അവനെത്തി.പക്ഷെ ആഷിക്കിന്‍റെ വീട്ടുകാര്‍ക്ക് അതിനോട്താല്‍പര്യമുണ്ടായിരുന­്നില്ല ഒന്നുങ്കില്‍ നിശ്ചയം അല്ലെങ്കില്‍ കല്ല്യാണം അതായിരുന്നു വീട്ടുകാരുടെ തീരുമാനം, ഒടുവില്‍ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചു. ദിവസങ്ങള്‍ ഹസ്നയ്ക്ക് കൂട്ടു നില്‍ക്കാതെ അധിവേഗംസഞ്ചരിച്ചു.ഒടുവില്‍ എല്ലാ ആഢംബരങ്ങളോടുകൂടിയും നിശ്ചയം കഴിഞ്ഞു. ആര്‍ക്കും പരാതിയോ പരിഭവമോഇല്ല. നാടും വീടും ഒരുപോലെ സന്തോഷിച്ചു. എല്ലാ ബഹളങ്ങള്‍ക്കുമൊടുവില­്‍ ഞാന്‍ അവര് കൊണ്ടുവന്നപാക്കറ്റ് പൊളിച്ചു. രണ്ട് ജോഡി ചുരിദാറും ഒരു ഫോണും, അല്‍പനേരം ഞാന്‍ അതിനെ വീക്ഷിച്ചതിനു ശേഷം ആഫോണെടുത്ത് ഓണ്‍ ചെയ്തു. പെട്ടെന്ന് അതിലേക്ക് ഒരു കോള്‍ വന്നു. എടുക്കാന്‍ മടിച്ചെങ്കിലും പതിയെഅറ്റന്‍ഡ് ചെയ്തു.

“ഹലോ ആരാ”

“ഇത് ഞാനാടി ആഷിക്ക്”

“ഉം എന്തേയ്”

“എന്തേയ് എന്നോ? എന്താ വിളിക്കാന്‍ പാടില്ലായിരുന്നോ?”

ഞാനതിനൊന്നും മറുപടി നല്‍കാതെ മൌനം ഭജിച്ച് നിന്നു. മറുഭാഗത്ത് നിന്നും എന്തൊക്കയോ പറയുന്നുണ്ട്ഞാനതിനെല്ലാം ഒരു മൂളലില്‍ ഒതുക്കി നിര്‍ത്തി.

“നീ ഊമയാണോ പെണ്ണേ” ആഷിക്ക് ചോദിച്ചു.

“ഞാന്‍ സംസാരിച്ചപ്പോഴും അങ്ങനെ തോന്നിയോ.?”

“ഏയ് അതുകൊണ്ടല്ല ഇയ്യ് മുഖം വീര്‍പ്പിച്ച് നില്‍ക്കുന്ന പോലൊരു തോന്നല്‍” അതിനും ഞാനൊന്ന്മൂളിയതേയുള്ളു.

“ഞാനൊരു കാര്യം ചോദിക്കട്ടെ”

“ഉം എന്താ”

“അനക്ക് എന്നെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നോ ?”

“ഇനി പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ !”

“നീ പറഞ്ഞോ അതിനു ശേഷം തീരുമാനിക്കാം എന്താ വേണ്ടതെന്ന്, നിനക്ക് ഇഷ്ടമില്ലായിരുന്നോ എന്നെ”

അവളുടെ മറുപടിക്കു വേണ്ടി അവന്‍ അവന്റെ ഹൃദയമിടിപ്പ് പോലും  നിര്‍വീര്യമാക്കി കാത്തിരുന്നു….

 

……നെപ്പോളിയൻ ….

4 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായിട്ടുണ്ട്, ഓരോ പെണ്ണിനും ഓരോ മനുഷ്യനും ഒരു സ്വാപ്നങ്ങൾ ഉണ്ടാകും അത് മനസിലാക്കാൻ പലപ്പോഴും കൂടെ ഉള്ളവർ മറന്നു പോകും. പെണ്ണിന് ആ സ്വതന്ത്ര്യം പാടെ ഇല്ലാതെ ആവുകയാണ് ചെയ്യുക ചിലർ അതിൽ നിന്നും രക്ഷപെടും പക്ഷെ ചിലർ അതിൽ കുടുങ്ങുകയും ചെയ്യും. ഹസ്നയുടെ മനസ്സിൽ എന്താണുള്ളത് എന്നു വ്യക്തമാകുന്നില്ല. അവളുടെ ഉപ്പാനെ സംബധിച്ചിടത്തോളം അവളെ വേഗം കല്യാണം കഴിച്ചു വിടുക എന്നതാണ്. ആഷിക് അവൻ അവളെ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ ഉപ്പാനോട് വന്നു ചോദിച്ചു. പക്ഷെ അവളുടെ മനസ് കാണാൻ അവന് സാധിച്ചില്ല. അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. ഖുറേഷി അബ്രഹാം

      പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ

    2. ഖുറേഷി അബ്രഹാം

      പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ

      ഖുറേഷി അബ്രഹാം

      1. നെപ്പോളിയൻ

        ❤️❤️❤️

        ഉള്ളത് മതി …
        അഭിപ്രായം പറഞ്ഞതിൽ സന്തോഷം …ബാക്കിയുള്ളതും വായിക്കും എന്ന് പ്രദീക്ഷയോടെ ❤️❤️❤️

Comments are closed.