” എന്തേയ് ജമീലാ”
” ഓള്‍ക്കിപ്പം കല്ല്യാണം വേണ്ടാന്ന്, പഠിത്തം കഴിഞ്ഞിട്ട് മതീന്നാ പറയുന്നെ” അരികിലിരുന്ന വെറ്റിലയില്‍ചുണ്ണാമ്പ് തേച്ചുകൊണ്ട് ഹസ്നയുടെ ഉപ്പ മൊയ്തു പറഞ്ഞു
“എന്തേയ് ജമീ അനക്ക് ബുദ്ധില്ലാണ്ടായോ ”
” ഇന്ക്ക് ഉള്ള ബുദ്ധി തന്നെ അധികാ ഇങ്ങള് ഇത് പറ”
” അല്ല ജമീ ഓള്‍ക്ക് താഴെ രണ്ട് പെണ്‍മക്കളല്ലേ വലുതായി വരുന്നേ, എത്രയും പെട്ടന്ന് നടത്താണെങ്കില്‍ അതാനല്ലത്”
” അത് ശരിയാ പക്ഷെ …”
“ഒരു പക്ഷെയും ഇല്ലാ ഇന്ന് വരുന്ന കൂട്ടര്‍ എല്ലാം കൊണ്ടും യോജിച്ചതാ പോരാത്തതിന് നമ്മുടെ അടുത്തനാട്ടുകാരും ഓനാണെങ്കില്‍ ഓളെ കണ്ട് ഇഷ്ടായിക്ക്ണോലെ , ഹസ്ന കാണാത്തോണ്ട് ഒരു ചടങ്ങ് നടത്തുന്നുഅത്രേ ഉള്ളു”.
പിന്നീടൊന്നും ഉമ്മ ചോദിക്കാനും പറയാനും നിന്നില്ല. എന്നെക്കാള്‍ ഉമ്മക്കറിയാമായിരുന്നു ഉപ്പ ഒരുതീരുമാനമെടുത്താല്‍ ആയിരം തവണ ആലോചിച്ചു മാത്രമേ എടുക്കുകയുള്ളൂ എന്ന്. ഒരു നെടുവീര്‍പ്പോടെ ഞാന്‍മുഖം താഴ്ത്തി എന്‍റെ റൂമിലേക്ക് പോയി. എന്നെ ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കില്‍ പിന്നെയെന്തിനാണീപെണ്ണുകാണല്‍? ഏതു നേരത്താണാവോ ആ പഹയന് എന്നെ ഇഷ്ടപെടാന്‍ തോന്നിയത്, കല്ല്യാണത്തെ കുറിച്ച്ആലോചിക്കുന്തോറും തല കറങ്ങുന്നതുപോലെ തോന്നി, തുറന്നിട്ട ജാലകത്തിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ട്ഞാന്‍ കുറേ സമയം നോക്കി നിന്നു.
“മോളെ അവര് വന്നു ഇയ്യ് വേഗം ഒരുങ്ങി നിക്ക് ഉമ്മ ചായയും കൊണ്ട് വരാം”
ഒരു മൂളലില്‍ ഉമ്മയ്ക്ക് സമ്മതം നല്‍കി , എന്തു ചെയ്യണമെന്നറിയാതെ ഒരുപാട് തവണ അങ്ങോട്ടുമിങ്ങോട്ടുംനടന്നു.ഇടയ്ക്കിടക്ക് ഉപ്പ വന്ന് തലകാണിച്ചു പോവുന്നുണ്ട്, അടുക്കളയില്‍ നിന്നും ഉമ്മ കഴുകുന്ന പളുങ്ക്ഗ്ലാസുകളുടെ കൂട്ടകരച്ചില്‍ എന്‍റെ റൂമിലേക്ക് ഇരച്ചു കയറി. മനസ്സ് മരണവീടിനേക്കാള്‍ ശാന്തം. ഞാന്‍ പതിയെഅടുക്കളയിലേക്ക് ഒരു മൂളലില്‍ ഉമ്മയ്ക്ക് സമ്മതം നല്‍കി , എന്തു ചെയ്യണമെന്നറിയാതെ ഒരുപാട് തവണഅങ്ങോട്ടുമിങ്ങോട്ടും നടന്നു.ഇടയ്ക്കിടക്ക് ഉപ്പ വന്ന് തലകാണിച്ചു പോവുന്നുണ്ട്, അടുക്കളയില്‍ നിന്നും ഉമ്മകഴുകുന്ന പളുങ്ക് ഗ്ലാസുകളുടെ കൂട്ടകരച്ചില്‍ എന്‍റെ റൂമിലേക്ക് ഇരച്ചു കയറി. മനസ്സ് മരണവീടിനേക്കാള്‍ ശാന്തം. ഞാന്‍ പതിയെ അടുക്കളയിലേക്ക് ചെന്നു.
“ഇതങ്ങട്ട് കൊണ്ടോയ് കൊടുത്താ”
ഉമ്മ എന്‍റെ കയ്യിലേക്ക് ട്രേ നീട്ടി. ആദ്യമായ്ട്ടുള്ള അനുഭവമായതു കൊണ്ട് എന്‍റെ കൈ നന്നായിട്ട്വിറയ്ക്കുന്നുണ്ടായിരുന്നു.തട്ടം നേരയാക്കി ഞാന്‍ ഉമ്മറത്തേക്ക് നീങ്ങി. ചായ അവര്‍ക്ക് രണ്ടുപേര്‍ക്കും നല്‍കി. എന്‍റെ ജീവിതം കുട്ടിച്ചോറാക്കാന്‍ വന്ന ആ പഹയനെ ഒരു തവണ ഞാനൊന്ന് നോക്കി.അപ്പോഴും അവന്‍എന്‍റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. “ഹും വായ് നോക്കി” ഞാന്‍ മനസിലോര്‍ത്തു. തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആരോ പറയുന്നത് കേട്ടു. ഇനി ചെക്കനും പെണ്ണും സംസാരിക്കട്ടെ. ആപറഞ്ഞവന്‍റെ മുഖം കണ്ടില്ലെങ്കിലും ,എനിക്കറിയാവുന്ന തെറികളെല്ലാം ഞാന്‍ അയാളെ വിളിച്ചു. ജനലരികില്‍നിന്ന് മുറ്റത്തേക്ക് തുറിച്ചു നോക്കുന്നതിനിടയിലാണ് ആഷിക്ക് എന്‍റെടുത്തേക്ക് വന്നത്, അവന്‍ തൊണ്ടയനക്കിശബ്ദമുണ്ടാക്കി. ഞാനൊന്ന് മുഖമുയര്‍ത്തി നോക്കിയതിനു ശേഷം വീണ്ടും തല താഴ്ത്തി.
“എന്‍റെ പേര് ആഷിക്ക് , ദുബായില്‍ ഒരു കമ്പിനിയില്‍ വര്‍ക്ക് ചെയ്യുന്നു.”
എല്ലാം ഞാന്‍ മൂളി കേട്ടു “അന്‍റെ പേരെന്താ”
” ഹസ്ന” ഞാന്‍ മറുപടി നല്‍കി.
“ഡാ ആഷീ മതി ഇനി പിന്നെ സംസാരിക്കാം” കൂടെയുള്ള ഫ്രണ്ട് അവനെയും കൂട്ടി പുറത്തേക്ക് പോയി, അവര്യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മലര്‍ന്നടിച്ചപോലെ ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു.
……………………………..
കഥ വളരെ നന്നായിട്ടുണ്ട്, ഓരോ പെണ്ണിനും ഓരോ മനുഷ്യനും ഒരു സ്വാപ്നങ്ങൾ ഉണ്ടാകും അത് മനസിലാക്കാൻ പലപ്പോഴും കൂടെ ഉള്ളവർ മറന്നു പോകും. പെണ്ണിന് ആ സ്വതന്ത്ര്യം പാടെ ഇല്ലാതെ ആവുകയാണ് ചെയ്യുക ചിലർ അതിൽ നിന്നും രക്ഷപെടും പക്ഷെ ചിലർ അതിൽ കുടുങ്ങുകയും ചെയ്യും. ഹസ്നയുടെ മനസ്സിൽ എന്താണുള്ളത് എന്നു വ്യക്തമാകുന്നില്ല. അവളുടെ ഉപ്പാനെ സംബധിച്ചിടത്തോളം അവളെ വേഗം കല്യാണം കഴിച്ചു വിടുക എന്നതാണ്. ആഷിക് അവൻ അവളെ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ ഉപ്പാനോട് വന്നു ചോദിച്ചു. പക്ഷെ അവളുടെ മനസ് കാണാൻ അവന് സാധിച്ചില്ല. അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,
പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ
പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ
ഖുറേഷി അബ്രഹാം
❤️❤️❤️
ഉള്ളത് മതി …
അഭിപ്രായം പറഞ്ഞതിൽ സന്തോഷം …ബാക്കിയുള്ളതും വായിക്കും എന്ന് പ്രദീക്ഷയോടെ ❤️❤️❤️