“അൻറെ പൊന്നൊക്കെ ഉള്ളതലേ മേശേല് കള്ളമാരെങ്ങാനും വന്ന് എടുത്തോണ്ട് പോയാൽ ഒന്നുംകാട്ടാനൊക്കൂലാ, ആ പാവം അന്യ നാട്ടിൽ കെടന്ന് നയിച്ചുണ്ടാക്കീതാ ഈ സ്വർണ്ണൊക്കെ”
വീണ്ടും ഞാൻ മൗനം കടമെടുത്തു.
ഉമ്മക്കറിയില്ലല്ലോ എൻറെ പ്രകൃതി സ്നേഹം. അടച്ചിട്ട ജനലിനേക്കാൾ സുന്ദരം തുറന്നിട്ട ജാലകങ്ങളാണെന്ന്.
പ്രകൃതിയെയും അതിലുള്ള അൽഭുതകരമായ സൃഷ്ടിപ്പിൻറെ ഓരോ ഭാവങ്ങളെയും പണ്ട് മുതലെ ഞാൻആസ്വദിച്ചിരുന്നു. അതായിരിക്കാം ഈ മറവിക്ക് കാരണം .
“ഹാ.. അതൊക്കെ പോട്ടെ… ഇയ്യ് വേഗം പോയി കുളിച്ച് താഴേക്ക് വാ, അമ്മായിമാരെല്ലാം അന്നെ തിരക്കുന്നുണ്ട്”
” ഉം ശരി ഉമ്മാ. ”
സത്യത്തിൽ ഇന്ന് എൻറെ കല്ല്യാണമാണെന്നുള്ള കാര്യം ഞാൻ പാടെ മറന്നു പോയിരുന്നു..കൈകളിലെലഹരിപിടിപ്പിക്കുന്ന മൈലാഞ്ചിയിൽ നോക്കി ഞാനൊന്നു പുഞ്ചിരിച്ചു. തലേന്ന് രാത്രി മൂത്തമ്മയുടെ മകൾവളരെ ഭംഗിയായ് അലങ്കരിച്ചു വച്ചതാണ് എൻറെ കൈ രണ്ടും. വലത്തെ കയ്യിലെ മൈലാഞ്ചികൊണ്ട് ഭംഗിയായികൊത്തി വച്ച പേരിൽ ഞാൻ ഒരു നെടുവീർപ്പോടെ തഴുകി,
️” ഹസ്ന WEDS ആഷിക്ക് ”
ആഷി ഇപ്പോൾ എവിടെയായിരിക്കും.? ചിലപ്പോൾ തിരക്കിലായിരിക്കാം.! എൻറെ അരികിൽ എന്നെ തന്നെവീക്ഷിച്ചു കൊണ്ടിരിക്കുന്ന ഫോണെടുത്ത് ഓൺ ചെയ്തു. പത്ത് മിസ്സ് കോൾ എല്ലാം ആഷിയുടെതാണ് , ഞാൻതിരിച്ചു ഡയൽ ചെയ്തു.
“ഹലോ… ഇക്കാ..”
“നീ എന്നോട് മിണ്ടണ്ട, ഇന്നലെ ഞാനെത്ര വിളിച്ചു”
“സോറി ഇക്കാ ഞാൻ ഉറങ്ങി പോയി”
“ഉം ഓക്കെ ഞാൻ തിരക്കിലാ പിന്നെ വിളിക്കാം”
“ഉം”
➖➖➖➖➖➖➖➖➖➖➖➖➖➖➖
ഫോൺ വെച്ചുകഴിഞ്ഞപ്പോൾ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു. ഈറനണിഞ്ഞ മിഴികൾ രണ്ടുംതോർത്തു മുണ്ടുകൊണ്ട് തുടച്ച് ഞാൻ ബാൽക്കണിയെ ലക്ഷ്യം വെച്ചു നടന്നു. അയൽവക്കത്തുള്ള തൊടിയിൽനിരയായി നട്ട വാഴ കയ്യിൽ എവിടെ നിന്നോ പറന്നു വന്ന കാക്ക സ്ഥാനമുറപ്പിച്ചിട്ടുണ്ട്, തന്റെ സ്വന്തമെന്നഅവകാശ ഭാവത്തോടെ.. സമയം തെറ്റി വന്ന കാറ്റിൽ വിരുന്നെത്തിയ രണ്ടു തുള്ളി ജലപാഷ്പം കൈ കുമ്പിളിൽആവാഹിച്ചെടുക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു സ്വരം ഉയർന്നു വന്നത്.
” ഇത്താത്ത ഇത് വരെ കുളിച്ചില്ലെ..? ”
ശബ്ദം ഗ്രഹിച്ചത് എന്റെ ചെവികളാണെങ്കിലും കണ്ണുകൾ കൊണ്ട് ആരാണെന്ന് നോക്കി, അത് എന്റെഅനിയത്തി സഹല ആയിരുന്നു, അവള് +2വിൽ പഠിക്കാണ് , പഠിക്കാൻ എന്നെപ്പോലെ തന്നെ മിടുക്കിയാണ്, പിന്നെയുളളത് അവളുടെ തൊട്ടു താഴെ ഒരനിയത്തി കൂടി പേര് നഹല, പിന്നെ ഞങ്ങളുടെ എല്ലാം ആരംഭ കനിയാഇക്കാക്ക ആസിഫ്, വീണ്ടും അവളുടെ ചോദ്യം ഉയർന്നു. ഞാൻ കുളിച്ചില്ലെന്ന് മറുപടി നൽകി,
കഥ വളരെ നന്നായിട്ടുണ്ട്, ഓരോ പെണ്ണിനും ഓരോ മനുഷ്യനും ഒരു സ്വാപ്നങ്ങൾ ഉണ്ടാകും അത് മനസിലാക്കാൻ പലപ്പോഴും കൂടെ ഉള്ളവർ മറന്നു പോകും. പെണ്ണിന് ആ സ്വതന്ത്ര്യം പാടെ ഇല്ലാതെ ആവുകയാണ് ചെയ്യുക ചിലർ അതിൽ നിന്നും രക്ഷപെടും പക്ഷെ ചിലർ അതിൽ കുടുങ്ങുകയും ചെയ്യും. ഹസ്നയുടെ മനസ്സിൽ എന്താണുള്ളത് എന്നു വ്യക്തമാകുന്നില്ല. അവളുടെ ഉപ്പാനെ സംബധിച്ചിടത്തോളം അവളെ വേഗം കല്യാണം കഴിച്ചു വിടുക എന്നതാണ്. ആഷിക് അവൻ അവളെ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ ഉപ്പാനോട് വന്നു ചോദിച്ചു. പക്ഷെ അവളുടെ മനസ് കാണാൻ അവന് സാധിച്ചില്ല. അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,
പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ
പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ
ഖുറേഷി അബ്രഹാം
❤️❤️❤️
ഉള്ളത് മതി …
അഭിപ്രായം പറഞ്ഞതിൽ സന്തോഷം …ബാക്കിയുള്ളതും വായിക്കും എന്ന് പ്രദീക്ഷയോടെ ❤️❤️❤️