മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51

 

കടപ്പാട് : എനിക്കീ കഥ അയച്ചുതന്ന സുഹൃത്തിന്ന് ……..❤️

മിഴികൾക്കപ്പുറം 1

Mizhikalkkappuram | Author : Napoleon

……………………………..

റൂമിലാകെ ഫിലമെൻറ് ബൾബ് ചുരത്തുന്ന മഞ്ഞ പ്രകാശം മനസിനെ അലോസരപെടുത്തുന്ന പ്രതീതിയിലേക്ക്നയിച്ചു. ഇളം കാറ്റ് ജനലഴികൾക്കിടയിലൂടെ എന്നെ വന്ന് ഇക്കിളിപെടുത്തികൊണ്ടിരുന്നു. മൃദുലമായ കാറ്റിന്റെതലേറ്റപ്പോ മനസിന് എന്തെന്നില്ലാത്ത കുളിർമ തോന്നി. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പതിയെജാലകത്തിനരികിലേക്ക് നീങ്ങി. ജനലഴികളിലൂടെ നിലാവിൻറെ സാന്നിദ്ധ്യത്തിൽ നിറമുളള ഓർമ്മകളുടെപണിപ്പുര പുതുക്കി പണിയാൻ വല്ലാത്തൊരു അനുഭൂതിയാണ്, അത് അനുഭവിച്ചവർക്കു മാത്രമേ അതിനോടൊരുസുഖം തോന്നുകയുള്ളു. ഉദിച്ചു നിൽക്കുന്ന ചന്ദ്രൻ ചുരത്തുന്ന നിലാവിനെ ഒപ്പിയെടുത്തു കൊണ്ട് മനസ്സിന്റെആഴങ്ങളിൽ നിന്നും നുരപൊന്തിയ ഓർമ്മകൾ വെറുതെ കണ്ണടച്ചിരുന്ന് ഹൃദയത്തിന്റെ താളുകളിൽ കൂട്ടിഎഴുതാൻ ശ്രമിച്ചു. തിളങ്ങി നിൽക്കുന്ന താരകങ്ങളെ പോലെ മിഴികോണിൽ പ്രതിഫലിച്ച വീടിനു ചുറ്റും പലവർണ്ണത്തിൽ അലങ്കരിച്ചിരിക്കുന്ന വിവിധ തരം കടലാസ് പൂക്കളെ ഞാൻ വിസ്മയത്തോടുകൂടി നോക്കി കണ്ടു..

ഹോ..! എന്തൊരു ഭംഗി.!

ഞാൻ സ്വയം പറഞ്ഞു. പതിയെ പതിയെ ആളനക്കമൊഴിഞ്ഞ ഉമ്മറം നിദ്രയെ കീഴടക്കിയിരിക്കുന്നു.. ഒരു നേർത്തശബ്ദം പോലെ വെപ്പു പുരയിലെ നാളെത്തേക്കുളള ഭക്ഷണം ഒരുക്കുന്ന കോലാഹളം കേൾക്കാൻ കഴിയുന്നുണ്ട്.,. നാളെ എന്റെ വിവാഹമാണ് കാത്തിരുന്നൊടുവിൽ വന്നണയാൻ പോവുന്ന സുന്ദര മുഹൂർത്തം. എങ്കിലും നാളെമുതൽ ഈ വീട് തനിക്ക് അന്യമായി മാറാൻ പോവുന്ന നിമിഷത്തെ ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം അങ്കലാപ്പ്. ചിന്തകൾ വാരികെട്ടി മനസിന്റെ ഭാരം കൂട്ടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഉറക്കിന്റെ നിഴൽകൺപോളകളെ തലോടിയത്, ഞാൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു. പിന്നീടെപ്പെഴോ മയക്കത്തിന്റെമൂകഭാവങ്ങളിലേക്ക് ഞാൻ വഴുതി വീണു. നേരം പുലർച്ചെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തിന്റെ പാടവിട്ടൊഴിയാത്ത കണ്ണുകൾ ഇറുക്കി തിരുമ്മികൊണ്ട് തുറന്നു നോക്കിയത്..

“എന്താ ഉമ്മാ…..”

“ഇന്ന് അൻറെ കല്ല്യാണം ആയിട്ടും , ഇയ്യ് പോത്ത് പോലെ കെടന്നാറങ്ങാ.?” ഉമ്മയുടെ ചോദ്യത്തിൽ അൽപംചൂളിപ്പോയെങ്കിലും ഗൗരവം വിടാതെ മുഖം കനപ്പിച്ചു നിന്നു. സൂര്യ കിരണങ്ങൾ അനുവാദം കൂടാതെ തലേന്ന്തുറന്നിട്ട ജാലക പൊളിയിലൂടെ എൻറെ മുറിയിലേക്ക് എത്തി നോക്കി.

“ൻറെ റബ്ബെ അനക്കെന്നാ ഇനി വിവരം വെക്കാ”

ഉമ്മയുടെ ശകാരം കേട്ട് ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു.

“എന്താ ഉമ്മാ”

കുന്തം ,അന്നോട് ഉപ്പ മെനിഞ്ഞാന്നും പറഞ്ഞതല്ലേ ഇങ്ങനെ ജനൽ പൊളി തുറന്നിട്ട് ഉറങ്ങരുതെന്ന്.

വലിയൊരു തെറ്റ് ചെയ്തതുപോലെ ഞാൻ തല കുനിച്ചിരുന്നു. വീണ്ടും ഉമ്മയുടെ സ്വരം കാതോർത്ത്

4 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായിട്ടുണ്ട്, ഓരോ പെണ്ണിനും ഓരോ മനുഷ്യനും ഒരു സ്വാപ്നങ്ങൾ ഉണ്ടാകും അത് മനസിലാക്കാൻ പലപ്പോഴും കൂടെ ഉള്ളവർ മറന്നു പോകും. പെണ്ണിന് ആ സ്വതന്ത്ര്യം പാടെ ഇല്ലാതെ ആവുകയാണ് ചെയ്യുക ചിലർ അതിൽ നിന്നും രക്ഷപെടും പക്ഷെ ചിലർ അതിൽ കുടുങ്ങുകയും ചെയ്യും. ഹസ്നയുടെ മനസ്സിൽ എന്താണുള്ളത് എന്നു വ്യക്തമാകുന്നില്ല. അവളുടെ ഉപ്പാനെ സംബധിച്ചിടത്തോളം അവളെ വേഗം കല്യാണം കഴിച്ചു വിടുക എന്നതാണ്. ആഷിക് അവൻ അവളെ കണ്ടു ഇഷ്ടപ്പെട്ടു അവളുടെ ഉപ്പാനോട് വന്നു ചോദിച്ചു. പക്ഷെ അവളുടെ മനസ് കാണാൻ അവന് സാധിച്ചില്ല. അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. ഖുറേഷി അബ്രഹാം

      പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ

    2. ഖുറേഷി അബ്രഹാം

      പിന്നെ കമന്റ് കുറവാണ് എന്ന് കരുതി നിർത്തരുത് കേട്ടോ

      ഖുറേഷി അബ്രഹാം

      1. നെപ്പോളിയൻ

        ❤️❤️❤️

        ഉള്ളത് മതി …
        അഭിപ്രായം പറഞ്ഞതിൽ സന്തോഷം …ബാക്കിയുള്ളതും വായിക്കും എന്ന് പ്രദീക്ഷയോടെ ❤️❤️❤️

Comments are closed.