വളരെ മെല്ലെ. പക്ഷി പറന്നു പോകരുതല്ലോ. എന്നാൽ, എന്നെ ആശ്ച്ചര്യപ്പെടുത്തിക്കൊണ്ട് ബാൽക്കണിയിൽ നിന്ന് പറന്നു വന്നു അവളെന്റെ പായയിൽ ഇരുന്നു.
“നമുക്ക്പോകാം, നീപറഞ്ഞതു പോലെ അനന്തമായ ആകാശത്തു പറന്നുനടക്കാൻ”. മധുരമായ സ്വരത്തിൽ ആദ്യമായി കിളിയെന്നോട്സംസാരിച്ചു. അത്ഭുതവും ആനന്ദവും കാരണം കുറെ നേരത്തേക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
“കാടും, മേടും, പുഴകളും, മഹാസമുദ്രങ്ങളും കാണണ്ടേ നിനക്ക്… വരൂ, ഞാൻ കൊണ്ട്പോകാം”.
“എന്റെ പൈങ്കിളീ ഞാൻ തമാശയായി പറഞ്ഞതല്ലേ..നിനക്കാവുമോ, എന്നെ പുറത്തേറ്റി പറക്കാൻ?എല്ലാംഎന്റെ വെറും മോഹങ്ങൾ മാത്രം. “ഞാൻ ചിരിച്ചു.
“കഴിയും, നീതയ്യാറായിക്കോ. “പക്ഷി ഉറച്ച സ്വരത്തിൽ പറഞ്ഞു.
“എന്നാലും ഇന്ന്പറ്റില്ലല്ലോ, പൈങ്കിളീ, എന്റെ ഭർത്താവ് ഉച്ചയുറക്കം കഴിഞ്ഞ് ഉണരാനായി. മകൾ ഓഫീസ് വിട്ടു ഉടനെ തിരിച്ചെത്തും. ഇടവേളയിൽ കാര്യമായി ഭക്ഷണം കഴിക്കാത്തത് കൊണ്ട് അവൾ വിശന്നാണ് വരിക. പിന്നെ കൊച്ചുമോന് ഡിന്നറും ശരിയാക്കാനുണ്ട്. ഇതെല്ലാം കഴിഞ്ഞുവേണം ഓഫീസിൽ നിന്നുംകൊണ്ടുവന്ന ഫയൽ ഒന്ന് ശരിയാക്കി എടുക്കാൻ. ഇന്നെന്റെ മനസ്സ് ഊര് ചുറ്റാനുള്ള മൂഡിലല്ല” കൂടെ ചെല്ലാതിരിക്കാനായി ഒരായിരം കാരണങ്ങൾ നിരത്തി, ഞാൻ.
“സാരമില്ല, എനിക്ക് വളരെ ഉയരത്തിൽ പറക്കാൻ കഴിയും…ആ വെൺമേഘങ്ങൾക്കിടയിൽ കുറേ നേരം പറന്നുനടന്നാൽ, ശുദ്ധമായ തണുത്ത കാറ്റേറ്റാൽ, നിന്റെ അസ്വസ്ഥതകളെല്ലാം പറന്നകലും”. പക്ഷി വിടാനുള്ള ഭാവമില്ല.
“നമുക്കീയാത്ര വാരാന്ത്യത്തിലേക്ക് മാറ്റിയാലോ. അതിരാവിലെ എല്ലാവരും ഉണർന്നുന്നെഴുന്നേൽക്കുന്നതിനു ഏറെ മുംബെ ..പുലരിയിൽപ്രകൃതിക്ക്എഴഴകല്ലേ?”
“നിനക്കറിയാമല്ലോ. അവസരങ്ങൾ ജീവിതത്തിൽ അപൂർവമായേ വരൂ. അത്പാഴാക്കുന്നവർ മൂഢരാണ്”. കിളി പരിഭവത്തോടെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി.
“പിണങ്ങല്ലേപൈങ്കിളി,ഞാൻവരാം..പക്ഷെഎന്നെവേഗംതിരിച്ചുകൊണ്ടാക്കണം. “അവൾതലകുലുക്കിതത്തി,തത്തിതിരിച്ചുവന്നു…പിന്നെ, അല്പംകുനിഞ്ഞു, ചിറകുകൾ താഴ് ത്തി എനിക്ക്അതിന്റെ പുറത്ത് കയറാൻ സൌകര്യമുണ്ടാക്കിത്തന്നു. ഞാൻ പെട്ടെന്ന് ചെറുതായിപ്പോയതുകൊണ്ടാണോ, അതല്ല, എന്റെശരീരത്തിനൊത്ത്കിളി വലുതായതാണോ എന്നറിയില്ല, വളരെസുഖമായിഅതിന്റെ ചിറകുകൾക്കിടയിൽ ഇരിക്കാൻ എനിക്ക് സാധിച്ചു. എന്നാലും രണ്ടുകൈകളുംകൊണ്ട് പക്ഷിയുടെ കഴുത്തിൽ ഞാൻ മുറുകെ പിടിച്ചിരുന്നു.
“നമുക്കി യാത്ര ആരംഭിക്കാം…”കിളി സാവധാനം ഉയർന്നു പൊന്തി. നിമിഷനേരത്തിനുള്ളിൽ നാല്പ്പത്നിലയുള്ള ആ കെട്ടിടത്തിനു മുകളിലെത്തി, ഞങ്ങൾ.
“പേടിക്കണ്ട, ധൈര്യമായി താഴേക്കു നോക്കിക്കൊള്ളൂ.” കിളി പ്രോത്സാഹിപ്പിച്ചു. ആ വാക്കുകളിൽ വിശ്വാസമർപ്പിച്ചു ഞാൻ മെല്ലെ ഭൂമിയിലേക്ക് കണ്ണോടിച്ചു.
റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് കൊച്ചുതീപ്പെട്ടിയുടെ വലുപ്പം മാത്രം. എന്നാലും, അവയുടെ ഉൾഭാഗവുംയാത്രക്കാരെയുമെല്ലാം എനിക്ക് വ്യക്തമായിക്കാണാം, ഒരു ബൈനോക്കുലറിലൂടെ നോക്കുന്നത് പോലെ. അവർ സംസാരിക്കുന്നത് പോലും കേൾക്കാൻകഴിയുന്നുണ്ട്. എന്തൊരു മറിമായം! എത്രയോ അകലെയാണ് ഞാനവരിൽ നിന്ന്. എന്നിട്ടും…
“ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരത്തിന് മുകളിലാണ്നമ്മളിപ്പോൾ”. പക്ഷിപറഞ്ഞു. ശരിതന്നെ. താഴെനിന്ന്നോക്കുമ്പോൾ കാണുന്ന ബുർജുഖലീഫയുടെ സൂചിപോലുള്ള കൂർത്തയറ്റം എന്റെ തൊട്ടരികെ. കൈനീട്ടി ഞാനതിനെ ഒന്നു തൊട്ടു.
??????????
♥️♥️♥️♥️♥️
Super
No words to describe about your writting …. Athrekk nannayitund ❤❤❤
It makes me to tink about many things about my life… Enthoo life aftr death.. Okke.. Thanakz for such a wonderfulbpiece of stry ????
Thanks for your kind words. ❣️❣️
//എന്റെ പ്രാർത്ഥനകൾ കുചേലന്റെ അവിൽപ്പൊതിപോലെ കല്ലും മണ്ണും നിറഞ്ഞതാണ്// കഥ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ആ ഡൈലോഗ് സൂപ്പർ….❤️❤️❤️
നന്ദി സഹോ ❣️❣️
അടിപൊളി അജിത്തേട്ടാ
നന്നായിട്ടുണ്ട്. എന്തോ ഒരു പ്രേത്യേക അനുഭവം.
സാദാരണ ഒരു മരണത്തിന്റെ കഥ ഒക്കെ പറയുമ്പോ സങ്കടം ആവും. ഇത് പക്ഷെ മരണത്തിന്റെ യാത്ര മനോഹരം ആക്കി.
❤️?
മരണത്തെ മനോഹരമായി കാണാൻ ആണ് സഹോ ഇഷ്ടം. അതുകൊണ്ട് തന്നെ എന്നോ വായിച്ച ഈ കഥ മനസിൽ തങ്ങി നിന്നു.. ഇവിടെ എന്റേതായ രീതിയിൽ എഴുതാൽ ശ്രമിച്ചു.. നല്ല വാക്കുകൾക്ക് നന്ദി❣️❣️❣️
❣️❣️
❣️❣️
അജിത്ത് ഭായ്,
അതിമനോഹരം, മരണത്തിന്റെ യാത്ര ഇത്ര മനോഹരം ആക്കാൻ കഴിയുമോ? കഥയുടെ ഭാഷാ ഒക്കെ സൂപ്പർ, ഈ കഥ ആണോ, ഇത് പോലെയുള്ള മറ്റൊരു കഥയാണോ മുൻപ് എപ്പോഴോ വായിച്ചതായി ഒരു ഓർമ.
എന്തായാലും അടിപൊളി…
ഇതുപോലുള്ള കഥ വായിച്ചിട്ടുണ്ടാവാം.. ഞാനും ഒരിക്കൽ വായിച്ച കഥ എന്റേതായ രീതിയിൽ ഒന്നു എഴുതി നോക്കിയതാണ്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം❣️❣️❣️
വീണ്ടും നല്ലൊരു കഥ
മരണമൊരുക്കിയ നല്ലൊരു യാത്ര
❣️❣️❣️
???
❤️
നല്ല കഥ… ആ കിളി മരണത്തിന്റെ മാലാഖ ആയിരുന്നല്ലേ….✌️✌️
?❣️❣️
Ishtamayi ??
❣️❣️
❤️
?
Oops ?
ഇയാൾക്ക് ഇത് തന്നെ ജോലി???
ഫസ്റ്റ് അടിക്കണം കലിപ്പാടക്കണം ???
??
പോട്ടെടാ നീ അടുത്തത് എടുത്തോ ✌️✌️