മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി [Ajith Divakaran] 90

“എന്തൊക്കെ കാഴ്ചകളാണ്, അത്ഭുതങ്ങളാണ് നിനക്ക് കാണേണ്ടത്? ആമസോൺ വനാന്തരങ്ങളോ, നയാഗ്രവെള്ളച്ചാട്ടമോ, മഹാസമുദ്രങ്ങളോ,ഹിമാലയാൻ പർവ്വത നിരകളൊ, എവിടെ വേണമെങ്കിലും കൊണ്ടുപോകാം… നീയെന്റെ അഥിതിയാണിന്ന്”.
എനിക്ക് സന്തോഷമായി. ഞാനിപ്പോൾ ഏറെധൈര്യവതിയാണ്,കിളിയെ മുറുകെ പിടിച്ചിരിക്കുന്ന കൈകൾ അയഞ്ഞിട്ടുണ്ട്. കണ്ണുകൾമുഴുവാൻതുറന്ന്ഓരോ നിമിഷവും ആസ്വദിക്കയാണ്. മേഘമാലകൾക്കിടയിലൂടെ എന്റെ അരയന്നക്കിളി ഒഴുകിനടന്നു. കേട്ടറിവ് മാത്രമുള്ള ഒരുപാട് സ്ഥലങ്ങളിൽ അതെന്നെ കൊണ്ട് പോയി. പുരാതാന നഗരമായ ഗിസായിലെ പിരമിഡുകളുംനൈൽനദിയും താണ്ടി ഞങ്ങൾ അലെക്ക്സാന്ദ്രിയായിലെ ദീപസ്തംഭത്തിനു മുകളിലെത്തി. ഷാജഹാന്റെ പ്രേമകുടീരത്തിന്റെ മുന്നിലൂടെയൊഴുകുന്നയമുനാ നദിയുടെ തീരത്തിരുന്നു, അകലെ ഗ്രീസിൽ തലയുയർത്തിനിൽക്കുന്നസീയൂസ് ദേവന്റെ കഥ പറഞ്ഞു, കിളി. മഞ്ഞുമൂടി കിടക്കുന്ന നിൽക്കുന്ന ആൽപ്സ് പർവതനിരകളും, ആകാശത്ത് നിന്ന് കുതിക്കുന്ന വെള്ളച്ചാട്ടങ്ങളും, താഴ് വാരങ്ങളും, തടാകങ്ങളും ഞാനത്ഭുതത്തോടെനോക്കിക്കണ്ടു.
“രാത്രിയായി, ഈ ഭൂമിയിലിനിനിനക്ക്കാണാൻ ഒന്നും അവശേഷിക്കുന്നില്ല. നമുക്ക് ആകാശലോകത്തിലേക്ക്പറന്നാലോ?”.
“എവിടേക്ക് വേണമെങ്കിലും പോവാം, നീയാണല്ലോ എന്റെ ടൂർഗൈഡ്. ഞാൻ സന്തോഷത്തോടെ പറഞ്ഞു. ഭർത്താവും, മകളും, ഓഫീസിലെ തിരക്കിട്ട ജോലിയുമൊന്നും എന്നെയിപ്പോൾ ശല്യപ്പെടുത്തുന്നില്ല. കൈകൾ സ്വതന്ത്രമാക്കി, കാലുകൾ രണ്ടും ഒരുവശത്തേക്കിട്ട് കാഴ്ചകൾആസ്വദിക്കയാണ്ഞാനിപ്പോൾ. മുകളിൽനക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. അവക്ക് നടുവിൽപൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നു. മന്ദമാരുതൻ ഞങ്ങളെ തഴുകുന്നുമുണ്ട്. നക്ഷത്ര മണ്ഡലങ്ങളിലൂടെയുള്ള യാത്ര അവാച്യമായിരുന്നു. സൗരയൂഥങ്ങളും താരപഥങ്ങളുമെല്ലാംഞാൻ കണ്ണ് നിറയെകണ്ടു. സ്വർണമേഘമാലാപ്പിലൂടെ ഒഴുകി, ഒഴുകി അങ്ങനെപോകവേ, പക്ഷി പറഞ്ഞു.
“ഞാൻനിന്നെഒരുസ്ഥലംകാണിക്കാം…”അനേകായിരം നക്ഷത്രങ്ങൾ പരവതാനിവിരിച്ച വീഥിയിലൂടെ ഞങ്ങൾ മുന്നോട്ടുനീങ്ങി. പെട്ടെന്ന്പുലരിയുടെ പൊൻകിരങ്ങൾ അവിടമാകെ പരന്നു. സുഗന്ധം പൊഴിക്കുന്ന പൂമരങ്ങളും, കണ്ണീര്പോലത്തെ തെളിഞ്ഞ തടാകങ്ങളുമുള്ള മനോഹരമായ ഒരു പൂങ്കാവനത്തിന്റെ ചില്ല് വേലിക്കപ്പുറം ഞങ്ങൾ നിന്നു. ദിവ്യശോഭയാൽ ആ പരിസരമാകെ പൂത്തുലഞ്ഞിരുന്നു. എവിടെനിന്നോ ഒഴുകിവരുന്ന നേർത്ത ഗാനത്തിന്റെ അലയൊലി. ആകെ സംഗീതസാന്ദ്രമായ ഒരു അന്തരീക്ഷം.
“ആ കാണുന്ന ർഗ്ഗലോകമാണ്. അകത്തു പ്രവേശിക്കാൻ നമുക്കനുവാദമില്ല”. കിളിപറഞ്ഞു. കേട്ടത് സ്വപ്നമോ, യാഥാർത്ഥ്യമോ എന്നറിയാതെ സ്തംഭിച്ചുനിന്നുപോയി ഞാൻ. പൂത്തുമ്പികളും, വെള്ളരിപ്രാവുകളും പാറിനടക്കുന്ന ആ അലൌകിക സൌന്ദര്യത്തിനു മുമ്പിൽ എല്ലാം മറന്നു കോരിത്തരിച്ചു നിൽക്കേ കിളി എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു! പലവട്ടം. ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല, ഒന്നങ്ങാൻ കഴിഞ്ഞില്ല, എനിക്ക്. എത്ര അവാച്യമായ അനുഭവം! എന്തൊരു മാസ്മരിക ലോകം.!!
തിരികെപോരുമ്പോൾ എന്റെകണ്ണിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകാൻ തുടങ്ങി.
“നീയെന്തിനാകരയുന്നത്?”പക്ഷി ചോദിച്ചു.
“ഒരിക്കൽപോലുംഅതിനകത്ത്കയറാൻഞാനർഹയല്ലല്ലോഎന്നോർക്കുമ്പോൾഹൃദയംതകർന്നുപോകുന്നു.” തികഞ്ഞ നിരാശയും സങ്കടവുമായിരുന്നു എന്റെ വാക്കുകളില്.
“അങ്ങനെ പറയാൻ കഴിയില്ല, മഹാമയനായദൈവമല്ലേ എല്ലാം തീരുമാനിക്കുന്നത്.” അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഒരു പാട്തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്, അറിഞ്ഞും അറിയാതേയും … ഇത്രയും സുന്ദരമായലോകം നിസ്സാരമായകാരണങ്ങൾകൊണ്ട്ഞാൻ പാഴാക്കിക്കളഞ്ഞില്ലെ”എന്റെ തേങ്ങലിന് ആക്കം കൂടി.

27 Comments

  1. ??????????

    ♥️♥️♥️♥️♥️

  2. No words to describe about your writting …. Athrekk nannayitund ❤❤❤

    It makes me to tink about many things about my life… Enthoo life aftr death.. Okke.. Thanakz for such a wonderfulbpiece of stry ????

    1. Thanks for your kind words. ❣️❣️

  3. അദ്വൈത്

    //എന്റെ പ്രാർത്ഥനകൾ കുചേലന്റെ അവിൽപ്പൊതിപോലെ കല്ലും മണ്ണും നിറഞ്ഞതാണ്// കഥ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ആ ഡൈലോഗ് സൂപ്പർ….❤️❤️❤️

    1. നന്ദി സഹോ ❣️❣️

  4. അടിപൊളി അജിത്തേട്ടാ
    നന്നായിട്ടുണ്ട്. എന്തോ ഒരു പ്രേത്യേക അനുഭവം.
    സാദാരണ ഒരു മരണത്തിന്റെ കഥ ഒക്കെ പറയുമ്പോ സങ്കടം ആവും. ഇത് പക്ഷെ മരണത്തിന്റെ യാത്ര മനോഹരം ആക്കി.
    ❤️?

    1. മരണത്തെ മനോഹരമായി കാണാൻ ആണ് സഹോ ഇഷ്ടം. അതുകൊണ്ട് തന്നെ എന്നോ വായിച്ച ഈ കഥ മനസിൽ തങ്ങി നിന്നു.. ഇവിടെ എന്റേതായ രീതിയിൽ എഴുതാൽ ശ്രമിച്ചു.. നല്ല വാക്കുകൾക്ക് നന്ദി❣️❣️❣️

    1. ❣️❣️

  5. അജിത്ത് ഭായ്,
    അതിമനോഹരം, മരണത്തിന്റെ യാത്ര ഇത്ര മനോഹരം ആക്കാൻ കഴിയുമോ? കഥയുടെ ഭാഷാ ഒക്കെ സൂപ്പർ, ഈ കഥ ആണോ, ഇത് പോലെയുള്ള മറ്റൊരു കഥയാണോ മുൻപ് എപ്പോഴോ വായിച്ചതായി ഒരു ഓർമ.
    എന്തായാലും അടിപൊളി…

    1. ഇതുപോലുള്ള കഥ വായിച്ചിട്ടുണ്ടാവാം.. ഞാനും ഒരിക്കൽ വായിച്ച കഥ എന്റേതായ രീതിയിൽ ഒന്നു എഴുതി നോക്കിയതാണ്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം❣️❣️❣️

  6. വീണ്ടും നല്ലൊരു കഥ
    മരണമൊരുക്കിയ നല്ലൊരു യാത്ര

    1. ❣️❣️❣️

  7. തൃശ്ശൂർക്കാരൻ ?

    ???

    1. ❤️

  8. നല്ല കഥ… ആ കിളി മരണത്തിന്റെ മാലാഖ ആയിരുന്നല്ലേ….✌️✌️

    1. ?❣️❣️

  9. Ishtamayi ??

    1. ❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇയാൾക്ക് ഇത് തന്നെ ജോലി???

      1. ഫസ്റ്റ് അടിക്കണം കലിപ്പാടക്കണം ???

        1. പോട്ടെടാ നീ അടുത്തത് എടുത്തോ ✌️✌️

Comments are closed.