മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി [Ajith Divakaran] 90

നീ ദൈവത്തോട് എന്നും പ്രാർത്ഥിക്കാറുണ്ടല്ലോ, പശ്ചാത്തപിക്കാറുണ്ടല്ലോ, പിന്നെ സങ്കടപ്പെടുന്നതെന്തിന്?ദൈവം കരുണാമയനാണെന്നു അറിയില്ലേ?”
“എന്റെ പ്രാർത്ഥനകൾ കുചേലന്റെ അവിൽപ്പൊതിപോലെ കല്ലും മണ്ണും നിറഞ്ഞതാണ് . നമസ്കരിക്കാൻ കൈകെട്ടി നിൽക്കുമ്പോഴും. ഇടക്കുവെച്ച്നിർത്തിപ്പോന്ന ടി.വി.യിലെ രംഗങ്ങളായിരിക്കും മനസ്സ് നിറയെ. സത്കർമങ്ങൾക്ക് പ്രതിഫലമായ ആ വാഗ്ദത്തലോകം എന്നിൽ നിന്ന് എത്രയോ അകലെയാണ്”
“എല്ലാ വിധ ദൌർബ്ബല്ല്യങ്ങളോടും കൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. നിന്റെ നമസ്കാരങ്ങൾകൊണ്ട് അവനൊന്നും നേടാനില്ല. കരയാതിരിക്കൂ.” പിന്നെ, എന്നെ ആശ്വസിപ്പിക്കാനായി സ്വർഗ്ഗത്തോപ്പിൽ നിന്നും കേട്ട ഗാനത്തിന്റെ ഈരടികൾ കിളി പതുക്കെ പാടാൻതുടങ്ങി. സർവശക്തനായ അല്ലാഹുവിന്റെ സ്നേഹവും, മഹത്വവും കാരുണ്യവും വർണ്ണിക്കുന്ന മനോഹരമായ വരികൾ. അതിന്റെ മാസ്മരികതയിൽ ലയിച്ച്, എല്ലാവിധ ആശങ്കകളും മറന്നു, ഞാനറിയാതെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ പലതവണ ആ തേജോഹാരിത എന്റെ സ്വപ്നത്തിൽ തെളിഞ്ഞു വന്നു.
സൂര്യകിരണങ്ങൾ മുഖത്ത് പതിച്ചപ്പോഴാണ് കണ്ണു തുറന്നത്. പ്രഭാതമായിരിക്കുന്നു. ആകാശലോകത്ത് നിന്ന് ഞങ്ങളേറെ താഴേക്കു വന്നിട്ടുണ്ട്.
“എന്തിനാ പക്ഷീ, നീ ഭൂമിയിലേക്ക് വന്നത്. അവിടെ ആ അനന്തതയിൽ പാറിനടന്നു എനിക്ക് കൊതിതീർന്നില്ല” ഞാൻ നിരാശയോടെ പറഞ്ഞു.
“നിനക്ക്ഞാനൊരു കാര്യം കാണിച്ചുതരാം. അതാ താഴേക്കു നോക്കൂ, ആ സ്ഥലം പരിചയമുണ്ടോ? ” കിളി പറഞ്ഞിടത്തേക്ക് ഞാൻ കണ്ണയച്ചു.
“എനിക്കറിയാം, അവിടെ, എന്റെ ഗ്രാമം ആണത്….എന്റെ തറവാട്, പരിസരം”. ഞാൻ താഴേക്കു സൂക്ഷിച്ചുനോക്കി. “അതാ, എന്റെ ഭർത്താവും, മക്കളും, സഹോദരിമാരുമെല്ലാമാണ് അവിടെയുള്ളത്. കൂടെ ഞാനറിയുന്ന ബന്ധുക്കളും, അയൽക്കാരുമൊക്കെയുണ്ട്. … എന്തോ ആഘോഷം നടക്കുകയാണെന്ന്തോന്നുന്നു…” ഞാൻ വലിയ താല്പ്പര്യമില്ലാതെ പറഞ്ഞു.
“നമുക്ക്കുറേ ക്കൂടി താഴേക്കു പോകാം..” പക്ഷി ഊളിയിട്ടു പറന്ന്, വീടിനുമുൻപിലുള്ള മുവാണ്ടൻ മാവിന്റെ കൊമ്പിൽ വന്നിരുന്നു.
“ആരുടെയെങ്കിലും, കല്യാണമോ, പിറന്നാളോ ആയിരിക്കും”. പതിവിനു വിപരീതമായി അതെന്താണെന്നറിയാൻ എനിക്ക് ആകാംഷതോന്നിയില്ല. പക്ഷെ, ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരുകാര്യം മനസ്സിലായി. ആരുടേയും മുഖത്ത്ചിരിയോ സന്തോക്ഷമോ കാണാനില്ല. എന്ത്പറ്റി?ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നു തോന്നുന്നു. എന്റെ പ്രിയപെട്ടവരെല്ലാം അവിടെയുണ്ട്”. ഞാൻ മാത്രം… ഞാൻ മാത്രം ഒന്നും അറിഞ്ഞില്ലല്ലോ. ..ആരും എന്നോട് ഒന്നും പറഞ്ഞില്ല” തെല്ലൊരു അവിശ്വസനീയതയോടെ ഞാൻ മന്ത്രിച്ചു.
“ആര്പറഞ്ഞു, നീ അവിടെയില്ലെന്ന്?അതാ, ആപൂമുഖത്തേക്ക്നോക്കൂ, അവിടെ തറയിൽ കിടത്തിയിരിക്കുന്നത് ആരെയാണ്? “കിളി അല്പംകൂടി താഴ്ന്നുപറന്നു മുറ്റത്തെ ചെമ്പരത്തി ചെടിയിൽ വന്നിരുന്നു. ഞാൻ സൂക്ഷിച്ചു നോക്കി, ശരിതന്നെ. കുളിപ്പിച്ച്, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞുകിടത്തിയിരിക്കുന്നത് എന്റെ ശരീരമാണ്. ഭർത്താവും മക്കളുമെല്ലാം നിറഞ്ഞവേദനയോടെ ചുറ്റുമിരിക്കുന്നുണ്ട്. സഹോദരിമാരിൽ ആരൊക്കെയോ കരയുന്നുമുണ്ട്.
“ഇന്നലെ വൈകുന്നേരമായിരുന്നു. നിസ്കാരപ്പായിൽ മരിച്ചുകിടക്കുന്നതാണ്കൊച്ചുമോൻ കണ്ടത്. ഹൃദയസ്തംഭനം ആയിരുന്നത്രെ…വല്ലാത്ത കഷ്ടംതന്നെ..”
“ഭാഗ്യത്തിന് അവിടത്തെ ഫൊർമാലിറ്റികൾ പെട്ടെന്ന് കഴിഞ്ഞു. അതിരാവിലത്തെ ഫ്ലൈറ്റിന് നാട്ടിലേക്ക് കൊണ്ടുവരാൻകഴിഞ്ഞു. ” ആരൊക്കെയോ അടക്കം പറയുന്നത് കാതിലെത്തി.
കിളിയുടെ പുറത്തിരുന്ന്, നിസ്സംഗതയോടെ ഞാനെല്ലാം നോക്കിക്കണ്ടു. ആളുകൾ വരുന്നത്, പോകുന്നത്, ബന്ധുക്കൾ മയ്യത്തിനു ചുറ്റും വിഷാദത്തോടെയിരിക്കുന്നത്, ആരോ ഖുറാൻ നീട്ടിയോതുന്നത്..പിന്നെ വരിവരിയായി സ്ത്രീകളും, കുട്ടികളും എനിക്കായി മയ്യത്ത് നമസ്കരിക്കുന്നത്..
“പോകാം” മൃതശരീരവുമായി ആളുകൾ പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ ഞാൻ മന്ത്രിച്ചു.
“എവിടേക്ക്?”എന്റെ വാക്കുകൾക്കായി പക്ഷി കാതോർത്തിരിക്കയായിരുന്നെന്നുതോന്നി. ഞാൻ മുകളിലേക്ക്നോക്കി. വെൺമേഘങ്ങൾ നിറഞ്ഞ ആകാശത്തിന് ഒരു പ്രത്യേകഭംഗി. അതെന്നെ മാടിവിളിക്കുന്നത് പോലെ.
കിളി സാവധാനം എന്നെയും വഹിച്ചു പറന്നുയർന്നു. മേഘമാമലകളിലേക്ക്, ബന്ധങ്ങളും, ബന്ധനങ്ങൾളുമില്ലാത്ത മറ്റൊരു ലോകത്തേക്ക്.

27 Comments

  1. ??????????

    ♥️♥️♥️♥️♥️

  2. No words to describe about your writting …. Athrekk nannayitund ❤❤❤

    It makes me to tink about many things about my life… Enthoo life aftr death.. Okke.. Thanakz for such a wonderfulbpiece of stry ????

    1. Thanks for your kind words. ❣️❣️

  3. അദ്വൈത്

    //എന്റെ പ്രാർത്ഥനകൾ കുചേലന്റെ അവിൽപ്പൊതിപോലെ കല്ലും മണ്ണും നിറഞ്ഞതാണ്// കഥ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ആ ഡൈലോഗ് സൂപ്പർ….❤️❤️❤️

    1. നന്ദി സഹോ ❣️❣️

  4. അടിപൊളി അജിത്തേട്ടാ
    നന്നായിട്ടുണ്ട്. എന്തോ ഒരു പ്രേത്യേക അനുഭവം.
    സാദാരണ ഒരു മരണത്തിന്റെ കഥ ഒക്കെ പറയുമ്പോ സങ്കടം ആവും. ഇത് പക്ഷെ മരണത്തിന്റെ യാത്ര മനോഹരം ആക്കി.
    ❤️?

    1. മരണത്തെ മനോഹരമായി കാണാൻ ആണ് സഹോ ഇഷ്ടം. അതുകൊണ്ട് തന്നെ എന്നോ വായിച്ച ഈ കഥ മനസിൽ തങ്ങി നിന്നു.. ഇവിടെ എന്റേതായ രീതിയിൽ എഴുതാൽ ശ്രമിച്ചു.. നല്ല വാക്കുകൾക്ക് നന്ദി❣️❣️❣️

    1. ❣️❣️

  5. അജിത്ത് ഭായ്,
    അതിമനോഹരം, മരണത്തിന്റെ യാത്ര ഇത്ര മനോഹരം ആക്കാൻ കഴിയുമോ? കഥയുടെ ഭാഷാ ഒക്കെ സൂപ്പർ, ഈ കഥ ആണോ, ഇത് പോലെയുള്ള മറ്റൊരു കഥയാണോ മുൻപ് എപ്പോഴോ വായിച്ചതായി ഒരു ഓർമ.
    എന്തായാലും അടിപൊളി…

    1. ഇതുപോലുള്ള കഥ വായിച്ചിട്ടുണ്ടാവാം.. ഞാനും ഒരിക്കൽ വായിച്ച കഥ എന്റേതായ രീതിയിൽ ഒന്നു എഴുതി നോക്കിയതാണ്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം❣️❣️❣️

  6. വീണ്ടും നല്ലൊരു കഥ
    മരണമൊരുക്കിയ നല്ലൊരു യാത്ര

    1. ❣️❣️❣️

  7. തൃശ്ശൂർക്കാരൻ ?

    ???

    1. ❤️

  8. നല്ല കഥ… ആ കിളി മരണത്തിന്റെ മാലാഖ ആയിരുന്നല്ലേ….✌️✌️

    1. ?❣️❣️

  9. Ishtamayi ??

    1. ❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇയാൾക്ക് ഇത് തന്നെ ജോലി???

      1. ഫസ്റ്റ് അടിക്കണം കലിപ്പാടക്കണം ???

        1. പോട്ടെടാ നീ അടുത്തത് എടുത്തോ ✌️✌️

Comments are closed.