മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി [Ajith Divakaran] 90

മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി

Mekhangalile Ente Nilapakshi | Author : Ajith Divakaran

 

 

പണ്ടെങ്ങോ വായിച്ച ഒരു കഥയുടെ പുനരാവിഷ്കാരം.. അക്ഷരത്തെറ്റുകൾ സദയം പൊറുക്കുക..

 

***************************************

ഓഫീസിൽനിന്ന് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. വർഷാവസാനമായതു കൊണ്ട്പിടിപ്പതു ജോലിയുണ്ടായിരുന്നു. എത്ര കിണഞ്ഞു പരിശ്രമിചിട്ടും നോക്കിത്തീർക്കാനുള്ള ഫയലുകൾ പിന്നെയും ബാക്കി.
അസറ് നിസ്കാരം കഴിഞ്ഞ് ആ പായയിൽത്തന്നെ കണ്ണടച്ചു കുറേനേരം വെറുതെ കിടന്നു. നല്ല ക്ഷീണമുണ്ട്. അറിയാതെ ഒന്ന് മയങ്ങിപ്പോയോ. ഒരു കിളിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. ചില്ല് വാതിലിനപ്പുറം ബാൽക്കണിയിൽ എന്റെ പുതിയ കൂട്ടുകാരിയിരിക്കുന്നു. നീണ്ട കഴുത്തും, തൂവെള്ള ചിറകുമുള്ള ആ സുന്ദരിപ്പക്ഷി. ഈയിടെയാണ് ബാൽക്കണിക്കപ്പുറത്തുള്ള ആ വിളക്കുകാലിൽ അവളെ കാണാൻ തുടങ്ങിയത്.
“ഏയ് കിളിമകളെ.ഏത് അത്ഭുത ഭൂഖണ്ഡത്തിൽ നിന്നാണ് നിന്റെ വരവ്? ഈ മരുഭൂമിയിൽ വഴിതെറ്റി വന്നുപെട്ടതാണോ? എവിടെക്കാണ് നിന്റെ യാത്ര?”
ആദ്യം കണ്ട ദിവസം തന്നെ ഞാനവളോട് ചങ്ങാത്തം കൂടാനൊരു ശ്രമം നടത്തി. കിളി പക്ഷെ സഹകരിച്ചില്ല. എന്റെ വനജോത്സ് നയിൽപുതുതായി വിടർന്നകുടമുല്ലപ്പൂക്കളിലായിരുന്നു അവളുടെ ശ്രദ്ധ. അടുത്ത മുറിയിൽ ടി.വി. കണ്ടുകൊണ്ടിരുന്നഭർത്താവിനെതിരക്കിട്ട് വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും അവൾ പറന്നു പൊയ്ക്കളഞ്ഞു. പിറ്റേന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടു, അതേവിളക്കുകാലിൽതന്നെ.
“ചെല്ലക്കിളീ,എന്റെയീ വൃന്ദാവനത്തിലേയ്ക്ക് സ്വാഗതം. ഒരുകൊച്ചു പർണശാല ഞാനിതിനകത്ത് സജ്ജമാക്കാം. കഴിക്കാൻ ധാന്യമണികളും പഴവർഗ്ഗങ്ങളും നല്കാം” വിരളിലെണ്ണാവുന്ന പൂചെടികൾ മാത്രമുള്ള എന്റെകൊച്ചു തോട്ടത്തിലേക്ക്ഞാനവളെ കാവ്യാത്മകമായി ക്ഷണിച്ചു. പെൺകിളി ആ ക്ഷണവും കാര്യമായെടുത്തില്ല, മനോഹരമായ കൊക്കും, ചിറകും ചലിപ്പിച്ചു അത് വിളക്കുകാലിൽ തന്നെയിരുന്നു.
“നിന്നോടൊപ്പം ഞാനും വരട്ടെ? കാടും, മലകളും, താഴ്വാരങ്ങളുമെല്ലാം നിന്റെ പുറത്തിരുന്നു ഒന്ന് ചുറ്റിക്കാണാൻ മോഹം. ഏഴാം കടലിനപ്പുരമുള്ള കാണാദേശങ്ങളിലേക്കു എന്നെ നീ കൊണ്ടുപോകുമോ?” ഞാനവളോട് കിന്നാരം ചോദിച്ചു. പക്ഷി അടുക്കുന്ന ലക്ഷണമില്ല.
തുടർന്നുള്ള ദിവസങ്ങളിൽ ഓഫീസിലെ തിരക്ക് കാരണം സന്ധ്യ കഴിഞ്ഞാണ് വീട്ടിലെത്തിയത്. അതിനിടെ പുതിയ ചങ്ങാതിയെ കാണാനും, ഓർക്കാനും നേരം കിട്ടിയില്ല. അപ്പോഴാണ് ഇന്ന് എന്നെ അന്വേക്ഷിച്ചെന്നൊണം അവളീ ബാൽക്കണിയുടെ അരമതിലിലെത്തിയത്. നിസ്കാരപ്പായയിൽ നിന്നെഴുന്നെൽക്കാതെ, കയ്യെത്തിച്ച് ഞാൻ പുറത്തേക്കുള്ള വാതിൽ തുറന്നു,

27 Comments

  1. ??????????

    ♥️♥️♥️♥️♥️

  2. No words to describe about your writting …. Athrekk nannayitund ❤❤❤

    It makes me to tink about many things about my life… Enthoo life aftr death.. Okke.. Thanakz for such a wonderfulbpiece of stry ????

    1. Thanks for your kind words. ❣️❣️

  3. അദ്വൈത്

    //എന്റെ പ്രാർത്ഥനകൾ കുചേലന്റെ അവിൽപ്പൊതിപോലെ കല്ലും മണ്ണും നിറഞ്ഞതാണ്// കഥ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ ആ ഡൈലോഗ് സൂപ്പർ….❤️❤️❤️

    1. നന്ദി സഹോ ❣️❣️

  4. അടിപൊളി അജിത്തേട്ടാ
    നന്നായിട്ടുണ്ട്. എന്തോ ഒരു പ്രേത്യേക അനുഭവം.
    സാദാരണ ഒരു മരണത്തിന്റെ കഥ ഒക്കെ പറയുമ്പോ സങ്കടം ആവും. ഇത് പക്ഷെ മരണത്തിന്റെ യാത്ര മനോഹരം ആക്കി.
    ❤️?

    1. മരണത്തെ മനോഹരമായി കാണാൻ ആണ് സഹോ ഇഷ്ടം. അതുകൊണ്ട് തന്നെ എന്നോ വായിച്ച ഈ കഥ മനസിൽ തങ്ങി നിന്നു.. ഇവിടെ എന്റേതായ രീതിയിൽ എഴുതാൽ ശ്രമിച്ചു.. നല്ല വാക്കുകൾക്ക് നന്ദി❣️❣️❣️

    1. ❣️❣️

  5. അജിത്ത് ഭായ്,
    അതിമനോഹരം, മരണത്തിന്റെ യാത്ര ഇത്ര മനോഹരം ആക്കാൻ കഴിയുമോ? കഥയുടെ ഭാഷാ ഒക്കെ സൂപ്പർ, ഈ കഥ ആണോ, ഇത് പോലെയുള്ള മറ്റൊരു കഥയാണോ മുൻപ് എപ്പോഴോ വായിച്ചതായി ഒരു ഓർമ.
    എന്തായാലും അടിപൊളി…

    1. ഇതുപോലുള്ള കഥ വായിച്ചിട്ടുണ്ടാവാം.. ഞാനും ഒരിക്കൽ വായിച്ച കഥ എന്റേതായ രീതിയിൽ ഒന്നു എഴുതി നോക്കിയതാണ്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം❣️❣️❣️

  6. വീണ്ടും നല്ലൊരു കഥ
    മരണമൊരുക്കിയ നല്ലൊരു യാത്ര

    1. ❣️❣️❣️

  7. തൃശ്ശൂർക്കാരൻ ?

    ???

    1. ❤️

  8. നല്ല കഥ… ആ കിളി മരണത്തിന്റെ മാലാഖ ആയിരുന്നല്ലേ….✌️✌️

    1. ?❣️❣️

  9. Ishtamayi ??

    1. ❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇയാൾക്ക് ഇത് തന്നെ ജോലി???

      1. ഫസ്റ്റ് അടിക്കണം കലിപ്പാടക്കണം ???

        1. പോട്ടെടാ നീ അടുത്തത് എടുത്തോ ✌️✌️

Comments are closed.