പനിനീർപൂവ് [Shana] 141

Views : 3995

പനിനീര്‍പൂവ്

Panineerppoovu | Author : Shana

 

“സുമേ… എടി സുമേ…..ഒന്നിങ്ങ് വന്നേടീ.. നീ ഇത് എവിടെ പോയി കിടക്കുവാ” . വീടിനു പുറത്തെ അരമതിലിനു സമീപത്തു നിന്നു ഗീത വിളിച്ചുകൊണ്ടിരുന്നു. 

“ഗീതേച്ചീ ഞാന്‍ ഇപ്പോ വരാവേ.. ”
അകത്തു നിന്നു സുമ വിളിച്ചു പറഞ്ഞതു കേട്ടു ഗീത അക്ഷമയോടെ കാത്തുനിന്നു.

 

“എന്താ ഗീതേച്ചി.. ഞാന്‍ ദേ മോനു മരുന്നുകൊടുക്കുവാരുന്നു. ഇന്നലെ രാത്രി മുതല്‍ അവനു നല്ല പനി. ചേച്ചിയെന്താ വിളിച്ചതു ” മതിലിനരികില്‍ തന്നെ കാത്തു നില്‍ക്കുന്ന ഗീതയെ നോക്കി സുമ ചോദിച്ചു.

 

“എന്തുപറ്റിയെടീ പെട്ടെന്നവന്.. ഇപ്പോ എങ്ങനുണ്ട് കുറവുണ്ടോ? ”

 

“കുറവുണ്ട് ചേച്ചീ, കഴിഞ്ഞ ദിവസം മഴ നനഞ്ഞാരുന്നു.. പറഞ്ഞാ കേക്കണ്ടേ ഓരോന്നും വരുത്തിവെക്കുമ്പോള്‍ ബാക്കിയുള്ളവരുടെ നെഞ്ചത്താ ആധി. ഇപ്പോ അവനൊന്നുറങ്ങിയേ ഉള്ളൂ.. കുറഞ്ഞില്ലേ ഡോക്ടറെ കാണാന്‍ പോണം. ” അടുക്കളപ്പടിയില്‍ ഇരുന്നുകൊണ്ടു സുമ സങ്കടപ്പെട്ടു.

 

“അല്ല ചേച്ചി എന്തിനാ വിളിച്ചേ.. “അവള്‍ ഗീതയെ എന്താണെന്നമട്ടി നോക്കി.

 

“എടീ നീ ഇങ്ങോട്ട് ഒന്നു മാറി നിന്നേ , ഒരു കാര്യമുണ്ട്.”

 

” എന്താ ചേച്ചി.. , ഞാന്‍ ദാ വരണു ഈ വാതിലൊന്നു ചാരിക്കോട്ടെ ഇല്ലേല്‍ ആ കണ്ടന്‍ പൂച്ചകേറി എല്ലാം കട്ടു തിന്നും. ”
അതു പറഞ്ഞു വാതിലും ചാരി സുമ മതിലരികത്തു ചെന്നു.

 

“സുമേ നീ അറിഞ്ഞോ , നമ്മുടെ പടിഞ്ഞാറ്റിലെ ജയേടെ മോളില്ലേ. അവള്‍ ആത്മഹത്യക്കു ശ്രമിച്ചു, ഇപ്പോ ആശുപത്രിയില്‍ ആണെന്നാ അറിഞ്ഞത് “. ഗീത താടിക്കു കൈയ്‌കൊടുത്തു കൊണ്ടു പറഞ്ഞു അതു കേട്ട സുമ ഞെട്ടി.

 

“ഏത്, ആ സുഖമില്ലാത്ത കൊച്ചോ, ” അവള്‍ക്കു വിശ്വാസം വരുന്നുണ്ടായിരുന്നില്ല.

 

“അതേടീ.. ആ കൊച്ചു തന്നാ.”

 

“അതെന്തിനാ ഇപ്പോ അങ്ങനെ ചെയ്തത്. അവക്ക് എന്തിന്റെ കുറവായിരുന്നു. പാവം ജയേച്ചി എങ്ങനെ സഹിക്കും.”
സുമ സങ്കടപ്പെട്ടു. ഹൗസിങ്ങ് കോളനിയില്‍ ഉള്ള മിക്കവര്‍ക്കും ജയ സുപരിചിതയായിരുന്നു.

Recent Stories

The Author

Shana

48 Comments

  1. മറ്റുള്ളവരുടെ വിഷമങ്ങൾ അധിക നേരം അധികം ആരും ഓർക്കാറില്ല. അത് പറഞ്ഞു പോവുകയാണ് അടുത്ത വിഷയത്തിലൊട്ട്. ഇത് ഇവിടെ തീരുന്നില്ലലോ അല്ലേ? ❤️❤️❤️

    1. സത്യമാണ്… മറ്റുള്ളവരുടെ നോവുകൾ പറഞ്ഞു കഴിയുമ്പോൾ അവിടംകൊണ്ടവസാനിക്കും വേറൊരു കാര്യം കിട്ടുമ്പോൾ അതിലേക്കാവും അടുത്ത ശ്രദ്ധ… അപൂർണ്ണതയെ പൂർണ്ണമാക്കാൻ ശ്രമിക്കുന്നുണ്ട്

  2. രാഹുൽ പിവി

    ആദ്യം കരുതിയത് 2 പെണ്ണുങ്ങൾ തമ്മിലുള്ള സ്ഥിരം പരദൂഷണം ആണെന്നാ. രീതിയും അതുപോലെ ആയിരുന്നല്ലോ.പരീക്ഷണം നന്നായിരുന്നു. പരദൂഷണ രീതിയിൽ ആണെങ്കിലും ഒരു വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ കേൾവിക്കാരുടെ രീതിയിൽ അവതരിപ്പിച്ചു.ഇതിനൊരു രണ്ടാം ഭാഗം എഴുതാനുള്ള സ്കോപ് ഉണ്ടല്ലോ.ചെറുകഥ ആണെന്ന് കരുതി വായിച്ചതാണ്.പക്ഷേ ഇത് വലുതാക്കി ബാക്കി കൂടെ അറിയാൻ ആഗ്രഹം ഉണ്ട് 😍😍💕😍😍

    1. ഞാൻ ഉദ്ദേശിച്ച ആശയം വായനയിലൂടെ താങ്കൾക്ക് മനസ്സിലായെന്നറിഞ്ഞതിൽ വളരെ സന്തോഷം… ഇതൊരു ചെറുകഥ ആയിട്ടാണ് എഴുതിയത്…അപൂർണ്ണതയെ പൂർണ്ണമാക്കാൻ ശ്രമിക്കാം. പക്ഷേ അതെന്ന് വരുമെന്ന് ഉറപ്പ് പറയാൻ എനിക്ക് കഴിയില്ല .. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ❣️❣️

  3. കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗങ്ങൾ ഉണ്ടാകുമോ

    1. കഥയുടെ അപൂർണ്ണതയെ പൂർണ്ണമാക്കണമെന്നുണ്ട്… സാധിക്കുമോയെന്നറിയില്ല… സ്നേഹം കൂട്ടെ ❤️❤️

  4. Shana

    Vayichu
    Randu sthreekal samsarikkunnu
    Avar mattoru penkuttiye kurichu parayunnu
    Avarude sambhashanam avasanipikkunnu
    Thirichu pokunnu
    Vingunna oru hrudayathode..

    Athinu karanam aayathu mattoru penkuttiyude jeevitha dukhangal..

    Mattoru angilil nokiyaal avalude katha kelkkunnavarkk avalodu thonunna anukamba polum avalude jeevithavum budhimuttukalum.aduthariyunna veetukarkk thonnunnnilla…

    Ennathu vyakthamayi avathrippikaan shanakk sadhichu…

    Valare nanayirikkunnu

    1. //Mattoru angilil nokiyaal avalude katha kelkkunnavarkk avalodu thonunna anukamba polum avalude jeevithavum budhimuttukalum.aduthariyunna veetukarkk thonnunnnilla…
      :Yes, ‘sometimes it is the reality’

    2. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  5. നല്ല കഥാതന്തു.,.,.,
    അവതരണത്തിലെ പുതുമ കൊണ്ടുവരാൻ ഉള്ള നല്ല ഒരു ശ്രമം.,.,.,
    ഒരു പരിധി വരെ വളരെ നന്നായി തന്നെ വന്നിട്ടുണ്ട്.,.,., സംഭാഷണത്തിലൂടെ മാത്രം ഒരു കഥ പറയാൻ ശ്രമിക്കുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്.,., വായിച്ചിട്ട് എനിക്ക് പരാജയമായിട്ടൊന്നും തോന്നിയില്ല.,. അങ്ങനെ തോന്നേണ്ട കാര്യം ഇതിൽ ഉണ്ടെന്നും തോന്നുന്നില്ല.,., നന്നായി തന്നെ എഴുതി.,., ഇനിയും എഴുതുക.,.,
    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.,.,
    സ്നേഹപൂർവ്വം.,.,
    💕💕💕

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  6. v̸a̸m̸p̸i̸r̸e̸

    തിരഞ്ഞെടുത്ത വിഷയം നല്ലതായിരുന്നു, പക്ഷേ അവതരണ ശൈലി ഒന്നൂടെ നന്നാക്കാമായിരിന്നെന്നു തോന്നി,
    ഇത് ഒട്ടും മോശമൊന്നുമല്ലാട്ടോ …!!

    1. ചെറിയൊരു പരീക്ഷണം ആയിരുന്നു…..അതാണ് ഇങ്ങനെ ആയത് 😊
      നല്ല വാക്കുകൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  7. വായിച്ചു, എനിക്ക് അപാകത ഒന്നും തോന്നിയില്ല.. പരീക്ഷണം നന്നായിട്ടുണ്ട്.. പുറമെ കാണുന്നവർ അല്ല ആരും അവരുടെ പേർസണൽ ലൈഫിൽ എന്ന് കൂടി ഒരു മെസ്സേജ് ഇതിൽ പതിയിരിക്കുന്നുണ്ട്..
    അവസാനം പറഞ്ഞ കാര്യം “ഒരു നിമിഷത്തേക്ക് എങ്കിലും” അതെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എന്നും ആളുകൾക്ക് ഒരു നിമിഷം മാത്രം നീണ്ടു നിൽക്കുന്ന ഒരു വിങ്ങൽ ആണ്..
    നന്നായിട്ടുണ്ട് ഷന..
    സ്നേഹത്തോടെ

    1. സ്വാർത്ഥതയുടെ മൂടുപടം അണിയുമ്പോൾ രക്തബന്ധം കൂടി തിരിഞ്ഞു നോക്കാനില്ലാത്ത ഒരാവസ്ഥയിലേക്കാണ് ചില ജീവിതങ്ങൾ മുന്നോട്ട് പോകുന്നത്….. അ വിടെ പണം മാത്രമാണ് എല്ലാം… പുറത്തു നിന്നു നോക്കുന്നവർക്ക് ഇങ്ങനുള്ള ജീവിതങ്ങൾ ഒരു നോവ് തന്നെ ആണ്… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❤️❤️

  8. വായിക്കാം

  9. എന്തുവാടെ അയൽക്കൂട്ടമോ പരദൂഷണം ആണല്ലോ. ചുമ്മാ പറഞ്ഞതാ കേട്ടോ.2 പേരുടെ നാട്ടു വർത്തമനത്തിലൂടെയും സംസാരത്തിലൂടെയും കഥയിലേക്ക് കടക്കുന്ന രീതി കൊള്ളാം.അടുത്ത പാർട്ടിനു വെയിറ്റിങ്💖💖💖

    1. അടുത്ത പാർട്ട്‌ എന്നൊരു ചിന്ത ഇല്ലായിരുന്നു…. അപൂർണ്ണമായ കഥയെ പൂർണ്ണമാക്കാൻ ഒരു പാർട്ട് കൂടി എഴുതാൻ ശ്രമിക്കുന്നുണ്ട്… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  10. Nice story.
    Nice.

    Presentation ഒന്നുകൂടി നന്നാക്കാമെന്നു മാത്രം.
    ഇതുപോലൊരു വിഷയം തിരഞ്ഞെടുത്തതിനു അഭിനന്ദനം.
    സമൂഹത്തെ തുറന്നുകാട്ടുന്ന കഥകളെഴുതുന്നതിൽ സന്തോഷം.
    നന്നായിട്ടുണ്ട്

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ❣️❣️

  11. Shane… onnum manaasillayilla.. oru paradooshana kadha anenma vichariche… ithippo anthom kunthavum. Illatha pole🙄🙄

    1. നാട്ടിൻ പുറത്തെ രണ്ടു സ്ത്രീകളുടെ സംഭാഷണരീതിയിൽ മറ്റൊരാളുടെ ജീവിതകഥ എഴുതാൻ ശ്രമിച്ചതാണ്… ആശയം വേണ്ടത്ര രീതിയിൽ എഴുതി ഫലിപ്പിക്കാൻ പറ്റിയില്ലന്ന് മനസ്സിലായി…. മുൻപ് മറ്റൊരിടത്ത് പോസ്റ്റ്‌ ചെയ്തപ്പോൾ പോരായ്മകൾ ആരും ചൂണ്ടിക്കാണിക്കാത്തതു കൊണ്ട് വൻ പരാജയം ആണെന്ന് ഇന്നാണ് മനസ്സിലായത്….

      1. But… പരാജയം വിജയം akka… oru പാർട്ട് കൂടെ ഇട്ടു ആ കുട്ടീടെ ലൈഫ് ശെരിക്കും എന്താ ഉണ്ടായേ എന്ന് kanikkam…

        1. ശ്രമിക്കാട്ടോ ജീവ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  12. ഖുറേഷി അബ്രഹാം

    ഷാന ഒന്നേ പറയാനുള്ളു ഇന്നലെ പറഞ്ഞത് പോലെ മടി പിടിച്ചു മൂടും പോയി എന്ന് പറഞ്ഞ് ഇരിക്കരുത്. ഇതിന്റെ ബാക്കി കായി വായിക്കുന്നവർ എല്ലാവരും കാത്തിരിക്കുന്നുണ്ട്. അത് നീ മനസിലാക്കണം. ഇതിന്റെ ബാക്കി എഴുതില്ലേ. ഇല്ലേൽ അറിയാലോ ഞാൻ ആരാണ് എന്ന് ശെരിക്കും അറിയും പറഞ്ഞേക്കാം.

    കഥ അത്രയും ഫീൽ ആയിട്ടാണ് വായിച്ചത്. ഓരോ വരിയിലും ആ കൊച്ചനുഭവിച്ചത് മനസിലാക്കാൻ സാധിച്ചു. ഇങ്ങനെയും അമ്മമാർ ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്. അപ്പൊ ബാക്കി മറക്കണ്ട.

    പിന്നെ ഞാൻ ഇന്നലെ പാർട്‌സാൽ അയച്ച സാധനം കിട്ടി കാണുമെന്ന് വിശോസിക്കുന്നു. അത് ദിവസവും മൂന്ന് നേരം ഭക്ഷണത്തിന് ശേഷം.

    | QA |

    1. QA സത്യം പറഞ്ഞാൽ ഈ കഥ മുന്നേ എഴുതിയതാണ്…. നാട്ടിൻ പുറത്തെ രണ്ടു സ്ത്രീകളുടെ സംഭാഷണരീതിയിൽ മറ്റൊരാളുടെ ജീവിതകഥ എഴുതാൻ ശ്രമിച്ചതാണ്… ആശയം വേണ്ടത്ര രീതിയിൽ എഴുതി ഫലിപ്പിക്കാൻ പറ്റിയില്ലന്ന് മനസ്സിലായി…. മുൻപ് മറ്റൊരിടത്ത് പോസ്റ്റ്‌ ചെയ്തപ്പോൾ പോരായ്മകൾ ആരും ചൂണ്ടിക്കാണിക്കാത്തതു കൊണ്ട് വൻ പരാജയം ആണെന്ന് ഇന്നാണ് മനസ്സിലായത്…ഇത്‌ നേരിൽ കണ്ടൊരു ജീവിതാനുഭവത്തിൽ നിന്നും എഴുതിയതാണ്… ഇതിന്റെ ബാക്കി ഭാഗം എങ്ങനെ എഴുതണം എന്ന് എനികുമാറിയില്ല… തീർച്ചയായും വേറൊരു കഥ എഴുതാൻ ശ്രമിക്കാം…

      1. ഖുറേഷി അബ്രഹാം

        പൊന്ന് മോളെ ഞാൻ എന്താ നിന്നോട് പറഞ്ഞത് നീ എന്താ റീപ്ലേ തന്നത്. ഇത് നിർത്തി പോകാതെ ബാക്കി യെഴുതാൻ പറയണം എങ്കി കഥ അത്രക്കും ഇഷ്ട്ടായി എന്നല്ലേ.
        ഇതിന്റെ ബാക്കി എയുത് നീ. നിന്നെക്കൊണ്ട് പറ്റും. കഥ ഒരു മോശവും ആയിട്ടില്ല. നന്നായിട്ടേ ഉള്ളു.

        1. എന്തായാലും ഞാൻ ട്രൈ ചെയ്യും… ഒരു പാർട്ട് കൂടി എഴുതി പൂർണ്ണമാക്കാൻ ശ്രമിക്കാം….ഈ സപ്പോർട്ടിന് ഒത്തിരി സ്നേഹം ❣️❣️

  13. ഇങ്ങനയും അമ്മമാരുണ്ടോ ? വായിയ്യിട്ട് സങ്കടം വന്നു.

    1. തീർച്ചയായും ഇങ്ങനെ ഉള്ളവർ ഇന്നും ഉണ്ട്… എന്റെ കണ്മുന്നിൽ ഇതുപോലെ ഒരു ജീവിതം ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്…

  14. ഉദ്ദേശം മനസ്സിലാവാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല….

    തുടർ കഥ ആകും എന്ന് കരുതുന്നു….

    സമൂഹത്തിൽ ഇങ്ങനെയും ആൾക്കാർ ഉണ്ടോ എന്ന് ആണ് ഇപ്പൊൾ ചിന്തിക്കുന്നത്….

    1. ഇത് മുന്നേ എഴുതിയ ഒരു സ്റ്റോറി ആണ് ….നാട്ടിൻ പുറത്തുള്ള രണ്ടുപേരുടെ സംഭാഷണരീതിയിൽ ഒരാളുടെ ജീവിതം എഴുതാൻ ശ്രമിച്ചതാണ്… പക്ഷേ വൻ പരാജയം ആണെന്ന് ഇന്നാണ് മനസ്സിലായത്…

      ഇമ്മാതിരി ആളുകൾ ഇന്നുമുണ്ട്…. കണ്മുന്നിൽ കണ്ട ജീവിതം ആണ്…

      1. പരാജയം ഒന്നും അല്ല ഷാന…

        ഞാൻ പറഞ്ഞത് ബാക്കി കൂടി എഴുതണം എന്നാണ്…

        ഇത് ഒരു തുടർ കഥ ആക്കിയാൽ അതി ഗംഭീരം ആയി വിജയിക്കും എന്ന് എനിക്കും ഇവിടെ ഉള്ള എല്ലാവർക്കും ഉറപ്പാണ്….

        ഒരു കഥ അല്ലേൽ ഒരു രചന എഴുതുന്ന ആൾക്ക് പരാജയം ആയി തോന്നാൻ പാടില്ല… അത് തോൽവി സ്വയം ഏറ്റെടുക്കുന്നതിന് തുല്ല്യം ആണ്… ഈ കഥ ഇവിടെ വച്ച് നിർത്താതെ ഇരുന്നാൽ ഇത് വൻ ജയം ആക്കി മാറ്റാൻ ഷാനയെ കൊണ്ട് സാധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ എല്ലാരും തൻ്റെ മറുപടിക്ക് ഇത്രേം നല്ല രീതിയിൽ തിരിച്ചു ഒരു മറുപടി തരുന്നത്…

        ഞാനും ഇത് ഒരു തുടർ കഥ ആണെന്ന് വിശ്വസിച്ചാണ് അങ്ങനെ ഒരു കമൻ്റ് ഇട്ടത് അല്ലാതെ എഴുത്തോ കഥയോ മോശം ആയിട്ടല്ല….

        അങ്ങനെ ഒരിക്കലും കാണരുത് …..

        ഇതിൻ്റെ ബാക്കി താൻ എഴുതണം.. ഒരു അപേക്ഷ ആയി കാണണം…

        വായിക്കാനും ടൈപാനും കഴിയുന്ന കാലത്തോളം നുമ്മ ഉണ്ട് മുത്തെ എന്നും കൂടെ…

        1. ശ്രമിക്കാം… നിങ്ങൾ എല്ലാരും പറയുമ്പോൾ ചെയ്യണമെന്നുണ്ട്.. പക്ഷേ നോട്പാഡ് എടുക്കുമ്പോൾ മൊത്തത്തിൽ ബ്ലാങ്ക് ആണ്…. എന്നാലും ട്രൈ ചെയ്യും… കൂടെയുള്ള സപ്പോർട്ടിന് ഒത്തിരി സ്നേഹം ❣️❣️

          1. 👍🏻✌🏻✌🏻

  15. മേനോൻ കുട്ടി

    വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഓർത്തത് പരദൂഷണം ആണോ വിഷയം എന്നാണ്… പിന്നെ ഒന്നുംകൂടെ പേര് വായിക്കേണ്ടി വന്നു 🤣🤣🤣

    1. ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ദൈവമേ അവസ്ഥ. 😪😪

    1. ♥️♥️♥️

  16. ബാക്കി വേഗത്തിൽ തന്നാൽ നന്നായിരുന്നു

    1. ഇത് മുന്നേ എഴുതിയ ഒരു സ്റ്റോറി ആണ് ….നാട്ടിൻ പുറത്തുള്ള രണ്ടുപേരുടെ സംഭാഷണരീതിയിൽ ഒരാളുടെ ജീവിതം എഴുതാൻ ശ്രമിച്ചതാണ്… പക്ഷേ വൻ പരാജയം ആണെന്ന് ഇന്നാണ് മനസ്സിലായത്…..

  17. 1സ്റ്റ് 1സ്റ്റ്

    1. വായിച്ചിട്ട് ബാക്കി

    2. പരദൂഷണം പറഞ്ഞു കഥ മുന്നോട്ട് കൊണ്ട് പോയി.ഇതൊരു തുടർകഥ ആണോ? കഥയെപ്പറ്റി ഒന്നും പറയാൻ കഴിയുന്നില്ല. എഴുത്ത് തുടരുക…

      1. ഇത് മുന്നേ എഴുതിയ ഒരു സ്റ്റോറി ആണ് ….നാട്ടിൻ പുറത്തുള്ള രണ്ടുപേരുടെ സംഭാഷണരീതിയിൽ ഒരാളുടെ ജീവിതം എഴുതാൻ ശ്രമിച്ചതാണ്… പക്ഷേ വൻ പരാജയം ആണെന്ന് ഇന്നാണ് മനസ്സിലായത്…

        1. ഇതൊരു പരാജയം അല്ല മറിച്ചു ഒരു പരീക്ഷണം, നമ്മൾ പലരീതിയിൽ പരീക്ഷണം നടത്തികൊണ്ടിരിക്കുക. നല്ല രീതിയിൽ തന്നെ പറഞ്ഞു പോകാം പക്ഷെ ഇതിൽ എവിടെയോ ഒരു മിസ്സിംഗ്‌ സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് കണ്ടു പിടിച്ചാൽ മാത്രം മതി. ഞാൻ ഒരു പുതിയ കഥ ഇതേ പോലെ ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്.

          1. ശൈലി മാറ്റം വന്നപ്പോൾ ഒഴുക്ക് നഷ്ടമായി അതിനാലാവാം പൂർണ്ണത വരാഞ്ഞത്….സ്നേഹം ജ്വാല ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com