അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും അവന്റെ മനസ്സിൽ നാളെ രാവിലെ ചേട്ടൻറെയും കൂട്ടുകാരൊടൊപ്പം പൂ ഇറുക്കാൻ തൊടിയിൽ പോകണമെന്ന ചിന്തകൾ തന്നെ ആയിരുന്നു…
പിറ്റേന്ന് പതിവില്ലാതെ അതിരാവിലെ തന്നെ അവൻ എഴുന്നേറ്റു തന്റെ ചേട്ടനെ നോക്കി. അവൻ എഴുന്നേറ്റിരുന്നില്ല. ചേട്ടനെ വിളിച്ചാലോ…?
അല്ലെങ്കിൽ വേണ്ട … ചേട്ടൻ സമയത്ത് തന്നെ എഴുനേറ്റോളും… അവൻ മനസ്സിൽ കരുതി കൊണ്ട് ചേട്ടൻ അപ്പുവിനെ നോക്കി കൊണ്ട് ഉറങ്ങാതെ കിടന്നു…
സത്യത്തിൽ അവന്റെ മനസ് ചേട്ടൻ അപ്പു എഴുന്നേൽക്കുന്നതിനായി കൊതിക്കുകയായിരുന്നു…
അങ്ങനെ, അവന്റെ കാത്തിരിപ്പിന് വിരാമമിട്ട് ചേട്ടൻ അപ്പു ഉറക്കത്തിൽ നിന്നും ഉണർന്നു.
ഉണർന്നപ്പോൾ അപ്പു കാണുന്നത് പതിവില്ലാതെ, തന്നെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്ന തന്റെ കുഞ്ഞ് അനുജൻ ഉണ്ണിയെ ആയിരുന്നു..
“നീ ഇത്രയും രാവിലെ എഴുന്നേറ്റൊ …?” അപ്പുവിന് ശരിക്കും ഇതൊരു അത്ഭുതം തന്നെ ആയിരുന്നു… കാരണം സ്കൂളിൽ പോകണ്ടെങ്കിൽ ഉണ്ണിക്കുട്ടൻ എണിക്കാൻ പത്തു മണിയെങ്കിലും കഴിയും…”
ഹും …! ചേട്ടായി നമ്മുക്ക് പോകാം അവൻ ഉത്സാഹത്തോടെ ചോദിച്ചു..
എവിടേക്ക്….? അപ്പു പെട്ടെന്ന് മറ്റൊന്നും ഓർക്കാതെ ചോദിച്ചു..
ചേട്ടായി… ! “പൂക്കൾ ഇറുക്കാൻ തൊടിയിൽ പോകണ്ടേ…?” ഉണ്ണി വളരെയധികം നിരാശയോടെ ചോദിച്ചു..
അവന്റെ മുഖത്തെ സങ്കടം അപ്പുവിന് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു..
“പോകാം ഉണ്ണിക്കുട്ടാ… അപ്പു മറുപടിയും കൊടുത്തു…”
അവർ വെളിയിൽ തൊടിയിലേക്ക് ചെന്നതും അവരെയും കാത്തു എല്ലാവരും ഉണ്ടായിരുന്നു..
ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ എല്ലാവർക്കും ആദ്യം അത്ഭുതവും, പീന്നീട് അത് സന്തോഷത്തിലേക്കും വഴിമാറി…
എല്ലാവരും സന്തോഷത്തോടെ പൂക്കൾ ഇറുത്ത് ശേഖരിച്ചു തുടങ്ങി….
ഉണ്ണിക്കുട്ടന് ഇതൊരു പുതിയ അനുഭവം തന്നെ ആയിരിന്നു…
❣️
വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ ? ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു ?❣️?
എല്ലാം നടന്നാൽ എന്തൊരു ഭൃഗു ?❣️ ? ആയിരിക്കും ???
ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… ????
ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ ? സുജീഷ് അണ്ണാ ❣️
മോനെ
നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..
Entha Mone ninte prashnam??
എന്താ നിന്റെ പുതിയ പ്രശ്നം???
ഇത് വന്നതല്ലേ..
ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
വേറെ ആണേൽ ആരേലും ഒന്നു പറയണേ
അതെ ? വീണ്ടും ഇടേണ്ടിയിരുന്നില്ല ?
നന്നായിട്ടുണ്ട് ജീനാപ്പു
??