മാവേലി വന്നേ [JA] 102

Views : 352

ആ കുഞ്ഞാവയ്ക്ക് കൊച്ചുണ്ണി അവന്റെ പപ്പടവും, ചക്കരവരട്ടിയും കൊടുത്തു….

ആ കുഞ്ഞ് സന്തോഷത്തോടെ അത് സ്വീകരിച്ചുകൊണ്ട് അവ കഴിച്ചു….

 

അങ്ങനെ ഭക്ഷണം കഴിച്ചു, അമ്മ അവർക്ക് കുറച്ചു ഭക്ഷണവും, പലഹാരങ്ങളും പൊതിഞ്ഞു നൽകി കൊടുത്തു.  അവർ അതും വാങ്ങി പോയി…

 

അവർ പോയി കഴിഞ്ഞും കൊച്ചുണ്ണി വെളിയിലേക്ക് നോക്കികൊണ്ടിരുന്നു …

 

വൈകുന്നേരം ആയിട്ടും മാവേലിയും, ഓണത്തപ്പനും വരാത്തത് … കൊച്ചുണ്ണിയെ വല്ലാതെ സങ്കടപ്പെടുത്തി…

 

അവൻ പുറത്തേക്കു നോക്കി കരയാൻ തുടങ്ങി…

 

പുറത്തേക്ക് നോക്കി കരഞ്ഞു കൊണ്ട് നിന്ന അവനെ അമ്മ അരികിലേക്ക് വിളിച്ചു …

 

അവൻ സങ്കടത്തോടെ പറഞ്ഞു അമ്മേ … “അവർ വന്നില്ലല്ലോ” …?

 

ആര് പറഞ്ഞു ഉണ്ണിക്കുട്ടാ….?

അവർ വന്നു …

എന്റെ മോൻ അവർക്ക് പപ്പടവും, ശർക്കരവരട്ടിയും  കൊടുത്തല്ലൊ…

 

അത്ഭുതത്തോടെ കൊച്ചുണ്ണി അമ്മയെ നോക്കി…

 

കൊച്ചുണ്ണിയെ നോക്കിക്കൊണ്ട് അമ്മ തുടർന്ന് പറഞ്ഞു

 

“മാവേലിയും, ഓണത്തപ്പനും അവർ ദൈവങ്ങൾ അല്ലെ..?  അതുകൊണ്ട് ഇങ്ങനെ വേഷം മാറിയെ വരുകയുള്ളൂ…”

 

“എന്റെ ഉണ്ണിക്കുട്ടനെ അവർക്കും ഒരുപാട് ഇഷ്ടമായല്ലൊ ….”

 

“അമ്മയുടെ വാക്കുകൾ എനിക്ക് ഒരുപാടു സന്തോഷം നൽകി …”

 

അമ്മ അവർ ഇനിയും വരുമോ…? “പിന്നെ തീർച്ചയായും അടുത്ത ഓണത്തിന് ഉറപ്പായും വരും അമ്മ ഉറപ്പിച്ചു പറഞ്ഞു….”

 

പീന്നീടുള്ള കൊച്ചുണ്ണിയുടെ ദിവസങ്ങൾ  പതിവിന് വിപരീതമായി സ്കൂൾ തുറക്കാനും, സ്കൂളിൽ ചെന്ന് തന്റെ കൂട്ടുകാരോട് “മാവേലിയും ഓണത്തപ്പനും” തന്റെ വീട്ടിൽ ഓണത്തിന് വന്ന വിവരം അറിയിക്കാനും വേണ്ടി ആയിരുന്നു കൊച്ചുണ്ണിയുടെ കാത്തിരിപ്പ്…

 

==—————– ശുഭം—————>

Recent Stories

The Author

10 Comments

Add a Comment
  1. വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ 💞 ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു 😋❣️🤓

    എല്ലാം നടന്നാൽ എന്തൊരു ഭൃഗു 😋❣️ 🤓 ആയിരിക്കും 🙄🤔😁

  2. സുജീഷ് ശിവരാമൻ

    ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… 😭😭😭😭

    1. ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ 😇 സുജീഷ് അണ്ണാ ❣️

      1. മോനെ
        നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..

  3. Entha Mone ninte prashnam🙄🙄

  4. എന്താ നിന്റെ പുതിയ പ്രശ്നം🙄🙄😂

  5. ഇത് വന്നതല്ലേ..
    ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
    തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
    വേറെ ആണേൽ ആരേലും ഒന്നു പറയണേ

    1. അതെ 😔 വീണ്ടും ഇടേണ്ടിയിരുന്നില്ല 💔

  6. നന്നായിട്ടുണ്ട് ജീനാപ്പു

  7. ༻™തമ്പുരാൻ™༺

    💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com