മരുതെന് മല 1 ????[നൗഫു] 4155

കടിച്ചു കീറാൻ ഉള്ള ദേശ്യവുമായി അവരെല്ലാം നമ്മൾ നാലുപേരെയും നോക്കുക യാണ്….

ഒന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല…

നാളെ രാവിലെ ഇവിടുന്ന് പുറപ്പെട്ടു കാണാനുള്ളത് ഒക്കെ കണ്ടു, മറ്റന്നാൾ രാവിലെ ഇവിടുന്ന് തിരിച്ചു പോണം…

അപ്പോളാണ് ഈ ഹംക്കുകൾ നാലു പേര് ഉറക്കവും കളഞ്ഞു (അവരുടെ ഉറക്കവും പോക്കി) നിൽക്കുന്നത് …

ബാപ്പുട്ടി ചൂടായി സംസാരിച്ചു കൊണ്ട് കൈ ഉയർത്തി… ആ കയ്യിൽ ഉണ്ട് ആരോ കടിച്ച പോലെ ഉള്ള ഒരു അടയാളം…,

ചട്ടി അവന്റെ കൈ പിടിച്ചു എല്ലാവർക്കും കാണിച്ചു കൊടുത്തു.

മാഞ്ഞു പോയിട്ടൊന്നും ഇല്ല നല്ല വ്യക്തമായി തന്നെ കുറച്ച് മുന്നേ മാത്രം കടിച്ച പോലെ …,

രണ്ടു പല്ലുകൾ ആയത്തിൽ പതിഞ്ഞിട്ടുണ്ട്.

അതെ സമയം തന്നെ അശ്രഫിന്റെ മുഖത്തു നല്ല നീറുന്ന പോലെ എരിച്ചിൽ എടുക്കുന്നുണ്ടെന്ന് പറഞ്ഞു,…

ഞങ്ങളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പെൻ ടോർച് എടുത്തു അടിച്ചുനോക്കി, അവന്റെ
മുഖത്തു ആരോ മാന്തിയ പോലെ കീറിയിരിക്കുന്നു…

ഹൈദറിന്റെ കയ്യിലും ഉണ്ട് ആരോ മാന്തിയ അടയാളം… ,

ആ സമയത്തു തന്നെ എല്ലാവരെയും വിശദമായി ടെസ്റ്റ്‌ ചെയ്തു,…

നപുവിന്റെ കഴുത്തിൽ ആരെ പിടിച്ചു ഞ്ഞെക്കിയ പോലെ ആ ഏഴു വിരൽ പതിഞ്ഞിരുന്നു…. .

ആബിദിന്റെ കവിളിൽ ആരോ അടിച്ചപോലെ വീങ്ങിയിട്ടുണ്ട് …

ഇത്രയും അവർക്ക് സംഭവിച്ചത് തന്നെ അവർ അറിയുന്നത് പുറത്തു ഇറങ്ങിയപ്പോൾ മാത്രം ആണ്……

എന്നാലും എന്താണ് അവര്ക് പറ്റിയതെന്ന് ആർക്കും മനസ്സിലാവുന്നില്ല…..

ആരാണ് വാഹനത്തിന്റെ ഉള്ളിൽ വന്നു ഇത്രയൊക്കെ ചെയ്തത്….

ഇത്രയൊക്കെ ചെയ്തിട്ടും അവർ ഒന്നും അറിഞ്ഞില്ലേ….

ഭയം അവരെയും കീഴപ്പെടുത്താൻ തുടങ്ങി..

ഹൈദർ ചോദിച്ചു നിങ്ങൾക് എന്തു പറ്റി… ,
എന്തിനാ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി വന്നത്,…

എനിക്കോ ചട്ടിക്കോ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു….

മുസ്തു അവിടെ നടന്നതെല്ലാം പറഞ്ഞു കൊടുത്തു, അതും കൂടി കേട്ടപ്പോൾ അവർ അഞ്ചു പേരും ഒരുപോലെ വിറക്കാൻ തുടങ്ങി …

ഞങ്ങൾ മുന്നിലെ മരം കത്തിയത് പറഞ്ഞു അവിടെ കാണിക്കാൻ നോക്കിയപ്പോൾ,
ആ മരത്തിനു മുകളിൽ ഒന്നും തന്നെ കാണാൻ ഇല്ല… ,

പക്ഷെ വണ്ടിയുടെ ഗ്ലാസിൽ ആ ഏഴു വിരലടയാളവും അത് പോലെ തന്നെ ഉണ്ട്….
ആരോ നമുക്ക് പിന്നിലുണ്ടെന്ന അടയാളമായ്…

അവർ തിരിച്ചു പോവാം എന്ന് പറഞ്ഞു…

ആരും കുറച്ച് നേരം ഒന്നും മിണ്ടിയില്ല…

സൂചി നിലത്തു വീണാൽ കേൾക്കുന്ന കനത്ത നിശബ്ദത…,

പക്ഷെ നമ്മളുടെ ചുറ്റും എന്തെക്കെയോ ആരെക്കെയോ നടക്കുന്ന ശബ്ദം… .

കരിയിലകളും ഉണങ്ങിയ കമ്പുകളും പൊടിഞ്ഞു പോകുന്ന,
കിർ കിർ കിർ….. ആരോ ഞങളുടെ ഇടയിലേക്ക് വരുന്നപോലെ.

കുറച്ചു അടുത്തേക് വന്ന ആ ശബ്ദം പിന്നെ, ദൂരെക് ദൂരെക് തന്നെ തിരിച്ചു പോയി…..

വലിയൊരു ആശ്വാസം തന്നെ ആയിരുന്നു അത്…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?maruthan mala evideyoo kettemaranna pere ?

    pinne kadha kollam ?

    aa asraf lola hridayan anno pavam chekkan ?

  2. വായിക്കാൻ താമസിച്ചു , ഒരു ശരിയായ പ്രേത സിനിമ കാണുന്ന പ്രതീതി, ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി വേഗം കൂടുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

      രണ്ടു ദിവസത്തെ കഥ മാത്രം ആണ്…

  3. ചേട്ടാ..എന്താ പറയുക നല്ല ഒരു ഹൊറർ അനുഭവം ആരുന്നു ഈ പാർട്…രാത്രിയാണ് വായിച്ചത് അതിന്റെതായ പേടി കൂടി ഇപ്പോൾ വന്നു..ശെരിക്കും ചില ഭാഗങ്ങൾ ഒക്കെ ഭയപ്പെടുത്തി…സ്പീഡ് അൽപ്പം കുറച്ചാൽ നന്നായിരുന്നു എന്നു തോന്നി..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്യൂ ബ്രോ ???

  4. ഇജ്ജാതി എഴുത്ത്… നട്ടുച്ച സമയം പോലും വിറപ്പിച്ചു കളഞ്ഞു ?… ആദ്യം എഴുതിയത് ഇതാണല്ലേ… അക്ഷരതെറ്റ് ഉണ്ട്.. ഒരു തവണ കൂടെ വായിച്ചിരുന്നേൽ സെറ്റ് ആയേനെ.. ഞാൻ ആദ്യം ആയി എഴുതിയപ്പോ ഇങ്ങനെ ആരുന്നു.. ഫുൾ അക്ഷര തെറ്റ്… ??… നൗഫു ബ്രോ… കിടിലം ഹോർറോർ.. ഒരു ലക്ഷണം ഒത്ത ഹോർറോർ മൂവി കാണുന്ന വൈബ്… pinme ഈ സ്ഥലം sherikum ഉണ്ടോ ??.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part.. പറ്റുമെങ്കിൽ ആരേം കൊല്ലണ്ട നടേശാ ??❣️

    1. എനിക്ക് എന്റെ കഥ വായിക്കുമ്പോൾ ആ തെറ്റുകൾ കാണുന്നില്ല ജീവ…

      ഞാൻ പിന്നെ എഴുതിയത് ഓർമയിൽ വെച്ചല്ലേ വായിക്കുന്നത് അതുകൊണ്ടാകും..

      ശരിയാക്കാം…

      താങ്ക്യൂ ജീവ???

      1. അതാണ്… ഇപ്പോൾ നമ്മുടെ ചങ്ക് നീലൻ അല്ലെ മഹനീയ ഭാവി ഭാര്യ ആണ് എഡിറ്റിംഗ് എന്റെ കഥയുടെ എല്ലാം ?❤️

        1. ഹൗ

          1. ഞാൻ google docsil ഇട്ടു ഷെയർ ചെയ്യും ബ്രോ

        2. അതിൽ ചെയ്താൽ എന്താണ് ഗുണം

    2. ഇല്ല ബ്രോ ആ സ്ഥലം ഗൂഗിളിൽ പോലും ഇല്ല എന്ന് തോന്നുന്നു…

      ഞാൻ ഒരു പാട് തിരഞ്ഞനോക്കി ???

      1. Hihhi… ??

  5. Bro… വായിച്ചിട്ടില്ല…. ശ്രീ രാഗം വായിച്ചിട്ടു വന്നേ ullu.. അല്പം കഴിഞ്ഞു വായിച്ചു കമന്റ്‌ ഇടാം ❤️

    1. ഒക്കെ ബ്രോ

  6. പൊന്ന് മോനെ ഞാൻ വായിച്ച് ത്രില്ല് അടിച്ചു വടിയായി പോയെന്നെ..?.
    പകൽ വായിച്ചിട്ടു ഇങ്ങനെ പേടിച്..
    ? അവരുടെ അവസ്ഥ എന്തായിത്തീരും എന്ന് അറിയാൻ കാത്തിരിക്കുന്നു
    …?

    1. താങ്ക്യൂ sidh???

  7. അടിപൊളി നൗഫുവെ..??
    പട്ടാപകൽ വായിച്ചിട്ടും ഒരു പേടിയൊക്കെ വന്നു..എല്ലാരും പറഞ്ഞപോലെ അൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മാത്രമേ തോന്നിയുള്ളൂ..എന്നാലും നിങ്ങളിൽ വിശ്വാസമുണ്ട്..
    സുബുവിന്റെ വികൃതികൾ എഴുതിയ ആളുത്തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ഇമ്പ്രൂവ്മെന്റ് തുടർന്നുള്ള ഓരോ കഥയിലും ഉണ്ടായിരുന്നു.. മരുതൻമലയിലെത്തിയപ്പോൾ കിടു ആയി..ഇനിയും പൊളിക്ക്..കൂടെ ഉണ്ട് ബ്രോ..!!
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️

    1. വായന ക് നന്ദി തോമസ്..

      എന്റെ കഥകൾ നല്ലത് പോലെ വിലയിരുത്തുന്നതിനും…

      കൂടെ ഉണ്ടാവണം

      ???

  8. കഥ ? അല്പം കുറക്കാം. പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ എന്തോ feel cheyunnu!!. ഇങ്ങൾക് ithilum നന്നായി എഴുതാൻ പറ്റും. അല്പം time eduthu cheythal mathi bro content ⚠️☠️ ടെറർ ആണ് .

    1. രണ്ടു ദിവസത്തെ കഥമാത്രമാണ്…

      പക്ഷെ കുറച്ചു പാട്ടുകൾ ഉണ്ട്…

      സ്പീഡ് കുറക്കാം ബ്രോ

      ???

  9. Super brooo
    Nannayittundu…
    ???

    1. താങ്ക്യൂ ബ്രോ ???

  10. Wow…. പൊളി… ☺

    എഴുത്ത് നന്നായിട്ടുണ്ട്… ഒന്നുടെ വിശദമായി എഴുതാമായിരുന്നു… ☺ സാരമില്ല, ഇതിനും കുഴപ്പം ഒന്നും ഇല്ല….

    കാത്തിരുന്നു മരുതെൻമല കാഴ്ചകള്‍ക്ക്…. ☺

    1. താങ്ക്യൂ ബ്രോ ??

  11. തകർത്തു…

    1. താങ്ക്യൂ ഡിയർ ??

  12. M.N. കാർത്തികേയൻ

    ????

    1. താങ്ക്യൂ ???

  13. താങ്ക്യൂ ??

  14. ഒരു പാവം

    അതേ നൌഫൂ
    ഞാന്‍ നാട്ടില്‍ ഇന്ന് ചെല്ലട്ടെ
    എന്നിത് സമാധാനത്തോടെ എല്ലാ കഥകളും വായിയ്ക്കാം

    1. അത് മതി ബ്രോ…

      ഞാൻ തന്നെ തിരക്ക് പിടിച്ച് എഴുതി പോവുകയാണ്…

      കുറച്ച് speed കുറക്കണം

      ???

  15. താങ്ക്യൂ നാട്ടുകാരാ

    ജോനാസ് ??

  16. ༻™തമ്പുരാൻ™༺

    വായിക്കാം.,.,??

    1. താങ്ക്യൂ തമ്പുരാൻ…

      ???

  17. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ഇനി അവർക്ക് എന്താണോ പറ്റുന്നത് എന്തായാലും വെയ്റ്റിംഗ് ആണ് ??

  18. മൂന്നാം യാമത്തിൽ വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു…. അല്പം ഭയം ഒക്കെ തോന്നുന്നുണ്ട്…. എഴുത്തു അടിപൊളി ആണ്.. എങ്കിലും എന്തോ ഒര അല്പം സ്പീഡ് കൂടുതൽ ഉള്ളപോലെ……. ഇത്തിരി കൂടി പേടിപ്പിക്കാൻ പറ്റിയാൽ ( ഡീറ്റൈൽ ആയിട്ട്…. ) കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.. കാരണം ഹൊറർ കഥകൾക്ക് സ്പീഡിനെക്കാൾ ചേരുക പതിയെ പറഞ്ഞു പോകുന്നതാണെന്നാണ് എന്റെ ഒരു ഇത്… ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രേതം വളരെ പതിയെ അല്ലെ വരു… അതിന് മുൻപ് അത് വരാൻ പോകുന്നു എന്നറിയിക്കുന്നിടത്താണ് നമ്മൾ ശെരിക്കും പേടിക്കുന്നത്…. ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബ്രോ പറഞ്ഞത്.. തെറ്റായി കരുതേണ്ട… കഥയൊട്ടു മോശവും അല്ല….
    കൂടുതൽ പറയാൻ ഞാൻ ആളും അല്ല..

    വില്ലി ??

    1. ഹൊറർ tag ചെയ്തു എന്നെ ഉള്ളൂ…

      ഇതിന്റെ ആറുഭാഗം എഴുതിയും കഴിഞ്ഞു

      വില്ലി നമുക്ക് മുന്നിലേക്ക് പോകുമ്പോൾ കൊണ്ട് വരാം..

      താങ്ക്യൂ ഇത്ര വലിയ ഒരു അഭിപ്രായം നൽകിയതിന്…

  19. Nice. Kidakkan nerathu thannae ne post cheythalloda. Ini njan enthucheyyum???

    1. ഹ ഹ ഹ

      ശുഭനിദ്ര

      താങ്ക്യൂ സരൺ ???

Comments are closed.