ജോയേട്ടാ എന്റെ വിളിക്ക് ഉത്തരമില്ലായിരുന്നു, ഞാൻ ഫ്‌ളാറ്റിന് പുറത്തേക്ക് ഓടി സാധനങ്ങൾ കയറ്റിയ വാഹനത്തിന്റെ പിന്നിൽ കാതറീനെ ബന്ധിപ്പിച്ച കൂടുണ്ടായിരുന്നു കാത്തു…
അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു എന്ത് പറയണമെന്ന് ശങ്കിച്ച് നിൽക്കുമ്പോഴേക്കും വാഹനം നീങ്ങി കഴിഞ്ഞിരുന്നു…
കാത്തു… അവളുടെ നേർത്ത മുരളിച്ച വാഹനത്തിന്റെ ശബ്ദത്തിൽ അലിഞ്ഞില്ലാതെയായി
.
മമ്മദിക്കാന്റെ പീടികയിൽ നിന്നു കൊണ്ട് വന്ന നായക്കുട്ടിയും ജോയേട്ടന്റെ ഭാര്യ കൊണ്ട് വന്ന ജർമ്മൻ ഷേപ്യേർഡും എത്രയോ അന്തരവുണ്ടെന്ന് ഞാൻ ആദ്യമായ് തിരിച്ചറിഞ്ഞു.
കണ്ണുകൾ നിറഞ്ഞു, പുതിയ ജീവിതം എവിടെ തുടങ്ങും? ഒരായിരം ചോദ്യങ്ങളിൽ എന്റെ തല പുകയാൻ തുടങ്ങി…
നേരം ഇരുട്ടാൻ തുടങ്ങി, ആളും, ആരവവും ഒതുങ്ങി, കായലിലെ കാറ്റിന്റെ ശക്തി കൂടി, നല്ല വിശപ്പുണ്ട്,
മെല്ലെ എഴുന്നേറ്റു ദേഹത്ത് പറ്റിപ്പിടിച്ച പൊടി വാൽ കൊണ്ട് തട്ടി കുണ്ടന്നൂർ പാലം ലക്ഷ്യമാക്കി നടന്നു.
ലെ മെറിഡിയൻ ഹോട്ടലിൽ നിന്നാണെന്ന് തോന്നുന്നു ബിരിയാണിയുടെ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നു.
ഞാൻ മുന്നോട്ട് നടന്നു പെട്ടന്ന് മുന്നിൽ എവിടെ നിന്നറിയില്ല കടുത്ത കാവി നിറത്തിലുള്ള ഭീമാകാരനായ നായകൂട്ടം മുരണ്ടു കൊണ്ട് എന്റെ അടുത്തേക്ക് ചാടി വീണു ഞാൻ ഭയന്ന് പിന്നിലേക്ക് മാറി.
എന്റെ മുന്നിൽ നിന്ന നായയെ സൂക്ഷിച്ചു നോക്കി ചെവിയുടെ ഒരു ഭാഗം അടർന്നു പോയിരിക്കുന്നു,
തെരുവ് നായ ആണെന്ന് പെട്ടന്ന് തന്നെ മനസ്സിലാക്കാം,
എങ്ങോട്ടാ പരുക്കൻ ശബ്ദത്തിൽ അവൻ ചോദിച്ചു,
ചേട്ടാ ഞാൻ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി,
എവിടെയാ നിന്റെ പൗരുത്വം?
അടുത്തു നിന്ന മറ്റൊരു നായ ചേട്ടാ ആ ഫ്‌ളാറ്റിലെ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവർ എന്റെ മേലേക്ക് ചാടി വീണു, ഇല്ല കീഴടങ്ങാൻ ആവില്ല ഇത് എന്റെയും കൂടെ നാടാണ്, കൂട്ടമായുള്ള ആക്രമണത്തിൽ ഞാൻ പകച്ചു പോയി,
എന്നിലെ പ്രതിരോധം അവസാനിച്ചു.
അവർ എന്നെ മൃത പ്രായനാക്കി ഇവിടെ കണ്ടു പോകരുത് ഇത് ഞങ്ങളുടെ രാജ്യം, വരത്തന്മാർക്ക് ഉള്ളതല്ല ഒരു താക്കീതു പോലെ അവർ പറഞ്ഞിട്ട് മുന്നോട്ട് നടന്നു…
ഇനി എന്ത്? മടുത്തു ജീവിതം ഈ കായലിൽ ചാടി ആത്മഹത്യ ചെയ്യാം, മുന്നോട്ട് നടന്നു പിന്നിൽ നിന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു കൊണ്ട് ഒരു ജാഥ കടന്നു പോകുന്നു, അതിലെ ബോർഡിലെ അക്ഷരങ്ങൾ വായിച്ചു.
“പൗരുത്വ സംരക്ഷണ ജാഥ ”
അതെ ഈ രാജ്യത്ത് ജീവിക്കാൻ പൊരുതുക തന്നെ, നിസ്സഹായരായ ഒരു കൂട്ടം ജനങ്ങളുടെ കൂടെ ജാഥയുടെ പിന്നിലായി ഞാനും നടന്നു…
***കൊല്ലം ഷിഹാബ് ***
ഷിഹാബ് ബ്രോ നന്നായിട്ടുണ്ട്?. ഒരു പകുതിയായപ്പോൾ ആണ് ഇത് ഒരു നായയുടെ ആത്മഗതങ്ങൾ ആണെന്ന് മനസ്സിലായത്.? നല്ല രീതിയിൽ തന്നെ കഥ മൊത്തം അവതരിപ്പിച്ചു.??? പിന്നെ ഞാൻ ഒരു suggestion പറയട്ടെ. കഥയുടെ പേര് ഇടുമ്പോൾ കുറച്ചുകൂടി അകര്ഷകമക്കണം.അങ്ങനെ ആകുമ്പോ വായനക്കാർക്ക് വായിക്കാൻ ഒന്നൂടെ താല്പര്യം തോന്നും.
Nick Fury
ബ്രോ വായനയ്ക്കും, കമന്റിനും വളരെ നന്ദി, സജ്ജഷൻ ഇനി മുതൽ ശ്രദ്ദിക്കാം…
നല്ലൊരു കഥ, കഥ പറഞ്ഞു പോയത് ഒരു നായയിൽ നിന്നാണ് എന്ന് മനസിലായത് പകുതി ആയപ്പോളാണ്. എന്തായാലും ഇഷ്ട്ടപെട്ടു.
| QA |
വളരെ നന്ദി സുഹൃത്തെ, എപ്പോഴുമുള്ള പ്രോത്സാഹനത്തിന് വളരെ സന്തോഷം…
പൊളിപ്പൻ?
താങ്ക്സ് ഹൈദർ മരയ്ക്കാർ…
നല്ല തീം ???
താങ്ക്യു നൗഫു…
എവിടായിരുന്ന് ഇത്രേം കാലം!!!
ഇവിടൊക്കെ ഉണ്ടായിരുന്നു ഭായ്, താങ്ക്യൂ…
അടിപൊളി…
വളരെ നന്ദി ഹർഷൻ…
വളരെയധികം ഇഷ്ടമായി
ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൂട്ടിയിണക്കി ഒരു ഗംഭീര കഥ. അതിലൂടെ ഇന്നിന്റെ രാക്ഷ്ട്രീയം പറഞ്ഞു.
സൂപ്പർ എഴുത്ത് , ആശംസകൾ…
താങ്ക്യു ജ്വാല…