മരട് ഫ്‌ളാറ്റിലെ അന്തേവാസി [കൊല്ലം ഷിഹാബ്] 61

Views : 1555

ബന്ധത്തിനായിരുന്നു അവളുടെ താല്പര്യം,

ഞാൻ മറിച്ചും എപ്പോഴൊക്കെയോ ഞങ്ങൾ ഒന്നായി, എന്റെ മടിയിൽ കിടന്നവൾ അടഞ്ഞ ഫ്‌ലാറ്റിലെ ജനലിലൂടെ പുറംലോകത്തെ കാഴ്ചകൾ കണ്ട് മതി മറന്നു…

മെയ് മാസത്തിലെ കടുത്ത ചൂടിനെ വകവയ്ക്കാതെ ഞങ്ങൾ ഇടനാഴിയിലൂടെ നടക്കുകയായിരുന്നു പെട്ടന്നായിരുന്നു ധൃതിയിൽ നടന്നു വരുന്ന ജോയേട്ടനെ കാണുന്നത്,
ഞങ്ങളെ ശ്രദ്ദിക്കാതെ കടന്നു പോയ ജോയേട്ടൻ പരവശനായി ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു,
ഫ്‌ളാറ്റിലെ മറ്റു അന്തേവാസികളുമായി സംസാരിക്കുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവും ഇല്ല,

കാതറിനാണ് പറഞ്ഞത് ഫ്‌ളാറ്റ് പൊളിക്കാൻ പോകുന്നു അത്രേ മനസ്സിലാകാത്ത ഏതോ നിയമമാണെന്ന്,

സന്തോഷം നിറഞ്ഞ ഞങ്ങളുടെ ലോകത്ത് അശാന്തി പടർന്നു പിടിച്ചത് പെട്ടന്നായിരുന്നു.

പുറത്ത് പല വർണ്ണ കൊടികൾ പിടിച്ച് പലരും സമരം നടത്തുന്നു,
ജോയേട്ടൻ ദിവസവും രാത്രിയിൽക്ഷീണിച്ചു തളർന്നുറങ്ങുന്നത് ഞങ്ങൾ കണ്ടു.

പുറത്തെ സമരങ്ങൾ പതിന്മടങ്ങ് വർദ്ദിച്ചു, കാതറിൻ അവളുടെ മുഖം എന്നിലേക്ക് ചേർത്ത് വച്ച് മിണ്ടാതെ നിന്നു അവളുടെ വേവലാതി എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

പിന്നെയും അശാന്തി നിറഞ്ഞ ദിനരാത്രങ്ങൾ നീങ്ങി കൊണ്ടിരുന്നു.
ആശങ്കൾക്ക് വിരാമമിട്ട് ജോയേട്ടന്റെ ഭാര്യയും എത്തി,

പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു സാധനങ്ങൾ മാറ്റുന്നു,
ചിലത് വിൽക്കുന്നു വീട് ശ്യൂന്യമാകാൻ അധിക സമയം എടുത്തില്ല,

കാതറിൻ ഇടയ്ക്കിടെ ഓടി എത്തും അവളുടെ കണ്ണുകളിൽ ആശങ്കയുണ്ട്, എന്ത് മറുപടി പറയണമെന്ന് അറിയുന്നില്ല, അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ നിസ്സസഹായനായി…

തന്റെ മണ്ണ് അന്യമാകുന്നു ഇനി പുതിയ സ്ഥലത്തേയ്ക്ക്, ഒരെത്തും പിടിയും കിട്ടുന്നില്ല,
കാതറിൻ എന്റെ ചാരത്ത് തന്നെയുണ്ട്, ഒരു ഞെട്ടലോടെ കണ്ടു കാതറീനെ ചെറിയ കൂട്ടിലേക്ക് കയറ്റി എടുത്തു കൊണ്ട് പോകുന്നു,

ഞാൻ ചാടി എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് ഓടി പക്ഷെ കഴുത്ത് ചങ്ങലയിൽ ബന്ധിച്ച എനിക്ക് പരിമിതികൾ ഉണ്ടായിരുന്നു…

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ജോയേട്ടൻ കയ്യിലൊരു ബാഗുമായി എന്റെ അരികിലെത്തി,

എന്റെ നെറുകയിൽ ചുംബിച്ചു പറഞ്ഞു മോനേ ഞങ്ങൾ പോകുകയാണ്, നിന്നെക്കൂടി കൊണ്ട് പോകാൻ നിർവ്വാഹമില്ല.

എന്റെ കഴുത്തിലെ വലിയ ബെൽറ്റിൽ പിടിപ്പിച്ചിരുന്ന ചങ്ങല നീക്കി,സ്വാതന്ത്ര്യം തന്നു,

Recent Stories

The Author

കൊല്ലം ഷിഹാബ്

15 Comments

  1. ഷിഹാബ് ബ്രോ നന്നായിട്ടുണ്ട്👌. ഒരു പകുതിയായപ്പോൾ ആണ് ഇത് ഒരു നായയുടെ ആത്മഗതങ്ങൾ ആണെന്ന് മനസ്സിലായത്.😁 നല്ല രീതിയിൽ തന്നെ കഥ മൊത്തം അവതരിപ്പിച്ചു.👍👏😘 പിന്നെ ഞാൻ ഒരു suggestion പറയട്ടെ. കഥയുടെ പേര് ഇടുമ്പോൾ കുറച്ചുകൂടി അകര്ഷകമക്കണം.അങ്ങനെ ആകുമ്പോ വായനക്കാർക്ക് വായിക്കാൻ ഒന്നൂടെ താല്പര്യം തോന്നും.

    1. കൊല്ലം ഷിഹാബ്

      Nick Fury
      ബ്രോ വായനയ്ക്കും, കമന്റിനും വളരെ നന്ദി, സജ്ജഷൻ ഇനി മുതൽ ശ്രദ്ദിക്കാം…

  2. ഖുറേഷി അബ്രഹാം

    നല്ലൊരു കഥ, കഥ പറഞ്ഞു പോയത് ഒരു നായയിൽ നിന്നാണ് എന്ന് മനസിലായത് പകുതി ആയപ്പോളാണ്. എന്തായാലും ഇഷ്ട്ടപെട്ടു.

    | QA |

    1. കൊല്ലം ഷിഹാബ്

      വളരെ നന്ദി സുഹൃത്തെ, എപ്പോഴുമുള്ള പ്രോത്സാഹനത്തിന് വളരെ സന്തോഷം…

  3. പൊളിപ്പൻ🖤

    1. കൊല്ലം ഷിഹാബ്

      താങ്ക്സ് ഹൈദർ മരയ്ക്കാർ…

  4. നല്ല തീം 💞💞💞

    1. കൊല്ലം ഷിഹാബ്

      താങ്ക്യു നൗഫു…

  5. എവിടായിരുന്ന് ഇത്രേം കാലം!!!

    1. കൊല്ലം ഷിഹാബ്

      ഇവിടൊക്കെ ഉണ്ടായിരുന്നു ഭായ്, താങ്ക്യൂ…

  6. അടിപൊളി…

    1. കൊല്ലം ഷിഹാബ്

      വളരെ നന്ദി ഹർഷൻ…

    2. വളരെയധികം ഇഷ്ടമായി

  7. ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൂട്ടിയിണക്കി ഒരു ഗംഭീര കഥ. അതിലൂടെ ഇന്നിന്റെ രാക്ഷ്ട്രീയം പറഞ്ഞു.
    സൂപ്പർ എഴുത്ത് , ആശംസകൾ…

    1. കൊല്ലം ഷിഹാബ്

      താങ്ക്യു ജ്വാല…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com