കുട്ടികൾ ഇല്ലാത്ത ജോയേട്ടന് ഞാൻ ഒരു മകനായി, രാവിലത്തെ യാത്രകളിൽ ഞാൻ സ്ഥിരം സാന്നിധ്യമായി,
ഊണിലും, ഉറക്കത്തിലും ഞാൻ ജോയേട്ടന്റെ സന്തത സഹചാരിയായി എന്റെ അധികാര പരിധി വിശാലമായി കൊണ്ടിരുന്നു,
ഇവിടെയാണ് അവൾ കടന്നു വന്നത് ജർമ്മനിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജോയേട്ടന്റെ ഭാര്യക്ക് ഒപ്പം വന്ന വെള്ളാരംകണ്ണുകൾ ഉള്ളവൾ എല്ലാവരും അവളെ കാതറിൻ എന്ന് വിളിച്ചു, അവളുടെ പൊട്ടിച്ചിരി എപ്പോഴും ഫ്‌ളാറ്റിൽ മുഴങ്ങി,
അവളുടെ ചിരി മനോഹരമായിരുന്നു, ഞാൻ ഒറ്റപ്പെട്ടോ എന്ന് തോന്നി തുടങ്ങിയിരുന്നു ജോയേട്ടന് പോലും പഴയ താല്പര്യം ഇല്ല,
കാതറിൻ പെട്ടന്ന് തന്നെ എല്ലാവരുമായും ഇണങ്ങി ചേർന്നു, എന്റെ അധികാരങ്ങൾ അവൾ പിടിച്ചടക്കി,
ഞാൻ ഒറ്റപ്പെട്ടു തുടങ്ങിയിരുന്നു,
കായലിലൂടെ നീങ്ങുന്ന വള്ളങ്ങളും,
മീൻ പിടിക്കുന്ന പക്ഷികളെയും കണ്ട് ദിനരാത്രങ്ങൾ ഓരോന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു അതിനിടയിൽ
ജോയേട്ടന്റെ ഭാര്യ വീണ്ടും ജർമ്മനിയിലേക്ക് മടങ്ങി,
കാതറിനെ ജോയേട്ടനെ ഏൽപ്പിച്ചു മടങ്ങിയപ്പോൾ കാതറിൻ ഒറ്റപ്പെട്ടു തുടങ്ങിയിരുന്നു,
ഞാനെപ്പോഴും പുറം കാഴ്ചകളിൽ രമിച്ചിരുക്കുകയായിരുന്നു…
ഇടയ്ക്കെപ്പോഴോ അവളുടെ നോട്ടം എന്നിലേക്ക് വീണു.
ഫ്‌ളാറ്റിന്റെ നീണ്ട ഇടനാഴിയിൽ നിന്നു കായലിലൂടെ പാഞ്ഞു പോകുന്ന സ്പീഡ് ബോട്ടിന്റെ വേഗതയിൽ മനസ്സും ഒപ്പം സഞ്ചരിച്ചു,
പിന്നിൽ ആരുടെയോ മുരടനക്കം കേട്ട് തിരിഞ്ഞു നോക്കി കാതറിൻ ചുണ്ടുകളിൽ ഏതോ നിഗൂഢത ഒളിപ്പിച്ചു പുഞ്ചിരിക്കുന്നു,
എനിക്ക് ദേഷ്യമാണ് വന്നത് ഇപ്പോൾ എന്റെ ആകെയുള്ള സന്തോഷമാണ് ഈ കായൽ വീക്ഷണം അതും ഇവൾ നഷ്ടപ്പെടുത്തുമോ?
എന്റെ ചിന്തകൾ കാടുകയറും മുൻപേ അവൾ എന്നോട് ചേർന്ന് നിന്നു.
നീരസത്തോടെ ഞാൻ നോക്കി,
എന്തിനാ എന്നോട് ദേഷ്യം?
ഞാൻ എന്ത് തെറ്റ് ചെയ്തു?
അവളുടെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
കണ്ണുകളിൽ ഉരുണ്ടു കൂടിയ നനവ് ഞാൻ കണ്ടു,
എന്റെ സാമ്രാജ്യത്തിൽ അതിക്രമിച്ചു വന്നവളാണെന്ന ചിന്ത ഒരു നിമിഷം കൊണ്ട് അസ്തമിച്ചു.
അവളുടെ ശരീരത്തിന്റെ മണം എന്നിലേക്ക് അടിച്ചു കയറി,
ഞാനും അവളിലേക്ക് ചേർന്നു നിന്നു കായലിന്റെ കാഴ്ചകൾ കാണാൻ തുടങ്ങി,
കാതറിൻ…
ങും, അവളുടെ ശബ്ദം വളരെ നേർത്തതായിരുന്നു,
എന്നോട് ദേഷ്യമാണോ?
അല്ല,
പിന്നെയും പതിഞ്ഞ ശബ്ദം, ഞങ്ങളുടെ സൗഹൃദം വളരെ അടുത്തു,
സൗഹൃദം വളരെ പെട്ടന്നായിരുന്നു പ്രണയമായി മാറിയത്.
ഒരേ ഫ്‌ളാറ്റിലെ അന്തേവാസികൾ എന്നതിലുപരി ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവാണ് കൂടുതൽ അടുക്കാൻ കാരണം,
കാതറിന്റെ ചിന്തകൾ വേറിട്ടതായിരുന്നു ഒരു വിവാഹേതര
ഷിഹാബ് ബ്രോ നന്നായിട്ടുണ്ട്?. ഒരു പകുതിയായപ്പോൾ ആണ് ഇത് ഒരു നായയുടെ ആത്മഗതങ്ങൾ ആണെന്ന് മനസ്സിലായത്.? നല്ല രീതിയിൽ തന്നെ കഥ മൊത്തം അവതരിപ്പിച്ചു.??? പിന്നെ ഞാൻ ഒരു suggestion പറയട്ടെ. കഥയുടെ പേര് ഇടുമ്പോൾ കുറച്ചുകൂടി അകര്ഷകമക്കണം.അങ്ങനെ ആകുമ്പോ വായനക്കാർക്ക് വായിക്കാൻ ഒന്നൂടെ താല്പര്യം തോന്നും.
Nick Fury
ബ്രോ വായനയ്ക്കും, കമന്റിനും വളരെ നന്ദി, സജ്ജഷൻ ഇനി മുതൽ ശ്രദ്ദിക്കാം…
നല്ലൊരു കഥ, കഥ പറഞ്ഞു പോയത് ഒരു നായയിൽ നിന്നാണ് എന്ന് മനസിലായത് പകുതി ആയപ്പോളാണ്. എന്തായാലും ഇഷ്ട്ടപെട്ടു.
| QA |
വളരെ നന്ദി സുഹൃത്തെ, എപ്പോഴുമുള്ള പ്രോത്സാഹനത്തിന് വളരെ സന്തോഷം…
പൊളിപ്പൻ?
താങ്ക്സ് ഹൈദർ മരയ്ക്കാർ…
നല്ല തീം ???
താങ്ക്യു നൗഫു…
എവിടായിരുന്ന് ഇത്രേം കാലം!!!
ഇവിടൊക്കെ ഉണ്ടായിരുന്നു ഭായ്, താങ്ക്യൂ…
അടിപൊളി…
വളരെ നന്ദി ഹർഷൻ…
വളരെയധികം ഇഷ്ടമായി
ആനുകാലിക പ്രസക്തമായ വിഷയങ്ങൾ കൂട്ടിയിണക്കി ഒരു ഗംഭീര കഥ. അതിലൂടെ ഇന്നിന്റെ രാക്ഷ്ട്രീയം പറഞ്ഞു.
സൂപ്പർ എഴുത്ത് , ആശംസകൾ…
താങ്ക്യു ജ്വാല…